SSLC, ഹയർ സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു
Thiruvananthapuram: SSLC പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങും. ഹയർ സെക്കന്ററി +1, +2 പരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ എസ് എസ് എൽ സി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ […]
കുഞ്ഞിമുഹമ്മദ് നിര്യാതനായി (Omassery)
Omassery: നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞി മുഹമ്മദ് (43) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30 നടമ്മൽ പൊയിൽ ജുമാ മസ്ജിദിലും 8 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിലും. ഓമശ്ശേരിയിൽ ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്നു. പിതാവ്: പരേതനായ അബൂബക്കർ, മാതാവ് : ഫാത്തിമ, ഭാര്യ: അഫ്സത്ത്. മക്കൾ: തമീം, ഫരീദ്, നജ്വവ, ആമി. സഹോദരങ്ങൾ: ഐ പി നാസർ, ജമീല, സഫിയ, സുബൈദ, സുലൈഖ, ബുഷറ.
മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം: Kodanchery സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ
Thamarassery: മയക്കു മരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ. Kodanchery പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. Thamarassery അമ്പലമുക്ക് കൂരിമുണ്ട ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെ താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ റജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് റജിലേഷിനെ സസ്പെൻഡ് ചെയ്തുകൊണ്ട് റൂറൽ എസ്പി ഉത്തരവിട്ടത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ […]
സാമ്പത്തിക ബാധ്യത; വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു (Meenangadi)
Kalpetta: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. Meenangadi അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ് ആണ് മരിച്ചത്. അരിമുള എസ്റ്റേറ്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പിന്‍റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു.മെസേജ് വന്ന അജ്ഞാത നമ്പറിലേക്ക് അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും […]
നിപജാഗ്രത: Kozhikode വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി, ക്ലാസുകൾ ഓൺലൈനിൽ മാത്രം
Kozhikode: നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ Kozhikode വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി. 18 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് ബാധകം. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം നിപ സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തില്‍ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള മുഴുവന്‍ പേരുടേയും പരിശോധന പൂര്‍ത്തിയാക്കും. Kozhikode […]
നിപയില്‍ ആശ്വാസം; 11 സാംപിളുകള്‍ കൂടി നെഗറ്റിവ് (Kozhikode)
Kozhikode: നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയതായി നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ നിലവില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ഐ എം സി എച്ചി ല്‍ രണ്ടു കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. രണ്ടു സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമാണ് പോസിറ്റിവ് ആയവര്‍ ഉള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ […]
നിയന്ത്രണങ്ങളിൽ ആളൊഴിഞ്ഞ് Kozhikode നഗരവും
Kozhikode: നിപ നിയന്ത്രണങ്ങൾക്കൊപ്പം കനത്ത മഴയും പെയ്തതോടെ ജില്ലയിലെ തെരുവുകളിലും കച്ചവട കേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. വ്യാപന ഭീതി നില നിൽക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ചും കരുതലുകൾ സ്വീകരിച്ചുമാണ് ജനം പുറത്തിറങ്ങുന്നത്. മിഠായി തെരുവിലും മാനാഞ്ചിറയിലും ബീച്ചിലും പാളയം മാർക്കറ്റിലും തിരക്ക് നന്നേ കുറഞ്ഞു. പെട്രോൾ ബങ്കുകൾ, മത്സ്യ- മാംസ കടകൾ എന്നിവിടങ്ങളിൽ ആളുകൾ കുറവായിരുന്നു. കുറ്റ്യാടി, വടകര ഭാഗങ്ങളിലേക്കുള്ള ബസുകളിലും യാത്രക്കാർ കുറഞ്ഞു. നഗരത്തിലെ സ്ഥിരം തിരക്ക് അനുഭവപ്പെട്ടിരുന്ന ഹോട്ടലുകളിലും ഇന്നലെ സീറ്റുകൾ […]
കാണാതെ പോവരുത്, റോഡിലെ ഈ ചതിക്കുഴികൾ (Thamarassery)
Thamarassery: നാലുദിവസം മുമ്പാണ് താമരശ്ശേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വാവാട് സ്വദേശിയായ വ്യാപാരി മുഹമ്മദ് യാസീനിന് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. കാരാടിയ്ക്കും ഓടക്കുന്നിനും ഇടയിലെ വട്ടക്കുണ്ട് പാലത്തിനു സമീപം റോഡിലെ വീതി കുറഞ്ഞ് ആഴം കൂടി നില കൊണ്ട ഗർത്തം രാത്രി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഗർത്തത്തിൽ ചക്രം കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും റോഡിലേക്ക് തെറിച്ചുവീണ് യാസീനിന്റെ കൈയ്ക്കും നെറ്റിക്കുമെല്ലാം പരിക്കേൽക്കുകയുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അതുവഴി സ്കൂട്ടറിൽ കടന്നു പോയ ഒരു വീട്ടമ്മയും […]
നിപ; സമ്പർക്ക പട്ടികയിലെ കൂടുതൽ ഫലങ്ങൾ ഇന്ന്, മലപ്പുറത്ത് 23 പേര്‍ സമ്പർക്ക പട്ടികയിൽ (Kozhikode)
Kozhikode: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതിനിടെ Kozhikode നഗരത്തിലും നിപ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഫറോക്ക് നഗരസഭ മുഴുവനായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നാല് പേരാണ് നിപ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. Kozhikode കോർപറേഷനിലെ […]
മയക്കുമരുന്ന് കേസിൽ നിന്നും ഊരാൻ കൈക്കൂലി; പൊലീസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ (Vythiri)
Kalpetta: ഡി ജെ പാർട്ടിയിൽ ലഹരി ഉപയോഗിച്ച കേസിൽ നിന്നും ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ Vythiri പൊലീസ് ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു. ഡി ജെ പാർട്ടിക്കായും വിൽപ്പനക്കായും കൊണ്ടുവന്ന എംഡിഎംഎ സൂക്ഷിച്ച സംഭവത്തിൽ ഒൻപതംഗ സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് ഹോംസ്‌റ്റേ ഉടമ. കേസിൽ ജയൻ ഒന്നേകാൽ ലക്ഷം രൂപ ഹോംസ്‌റ്റേ ഉടമയിൽ നിന്നും കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി. […]
Airport കളില്‍ നിയന്ത്രണങ്ങളില്ല – ആശങ്ക വേണ്ടെന്ന് പ്രവാസികളോട് അധികൃതര്‍
Kondotty: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് വിദേശ യാത്രക്കാര്‍ ആശങ്കരാകേണ്ടതില്ലെന്ന് അധികൃതര്‍. നിപ മൂലം കേരളത്തിലെ നാലു Airport കളിലും ഇതുവരെ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവുമുണ്ടായിട്ടുമില്ല. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയടക്കം ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി യാത്രക്കാര്‍ മാസ്‌ക് ധരിച്ചാണ് എത്തുന്നത്. കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ വായുവിലൂടെ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത നിപക്ക് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് […]
ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി (Mananthavady)
Mananthavady: കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റും (കെ ഇ എം യു) സുൽത്താൻ ബത്തേരി അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബു രാജിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ കെഎൽ 20 പി 7632 പൾസർ 180 ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയതിന് കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയിൽ കിരൺ (20), കൊള്ളിയിൽ വീട്ടിൽ പ്രവീൺ (28), എന്നിവരെ അറസ്റ്റ് ചെയ്ത് […]