ഗാസ്സയിലെ കൂട്ട കുരുതി വംശ ഹത്യയുടെ സയണിസ്റ്റ് രീതി: V M Ummer Master
Thamarassery: യുദ്ധ വേളകളിൽ പാലിക്കേണ്ട യാതൊരു മര്യാദയും കാണിക്കാത്ത ഇസ്രായേൽ ഗാസ്സയിൽ നടത്തി കൊണ്ടിരുക്കുന്നത് യുദ്ധമോ പ്രത്യാക്രമണമോ അല്ലെന്നും വംശഹത്യയുടെ പുതിയ സയണിസ്റ്റ് രീതിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ V M Ummer Master പറഞ്ഞു. ‘വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ’ നവംബർ 26 മുതൽ ഡിസംബർ 15 വരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിന്റെ താമരശ്ശേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. […]
Thamarassery, ചുരത്തിൽ നിയന്ത്രണം വിട്ട മിനി ലോറി അഴുക്ക് ചാലിൽ ചാടി അപകടം
Thamarassery: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട മിനിലോറി ഡ്രൈനേജിൽ ചാടി അപകടം. ആളപായമില്ല. ചുരം ഒന്നാം വളവിന് മേലെ ചിപ്പിലിത്തോട് ജംഗ്ഷനിൽ രാവിലെ 9.30 ഓടെയായിരുന്നു ചുരം ഇറങ്ങി വരികയായിരുന്ന മിനി ലോറി അപകടത്തിൽ പെട്ടത്.
Thamarassery, പൊതുയോഗവും സ്വീകരണവും സംഘടിപ്പിച്ചു.
Thamarassery: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോരങ്ങാട് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം, ബ്ലോക്ക്, മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു. ബാബു ആനന്ദ് അധ്യക്ഷത വഹിച്ചു. അമീർ അലി സ്വാഗതം നിർവ്വഹിച്ചു. സനൂജ് കുരുവട്ടൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ പി സി സി മെമ്പർമാരായ എ അരവിന്ദൻ, ഹബീബ് തമ്പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് നാസിമുദ്ധീൻ, നവാസ് മാസ്റ്റർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സരസ്വതി, ബ്ലോക്ക് […]
Poonoor, അവേലത്ത് സാദാത്ത് മഖാം ഉറൂസ് പ്രചരണോദ്ഘാടനം നടത്തി
Poonoor: 2023 നവംബര്‍ 16 മുതല്‍ 20 വരെ കാന്തപുരം സാദാത്ത് മഖാമില്‍ വെച്ച് നടക്കുന്ന അവേലത്ത് ഉറൂസിന്‍റെ പ്രചരണോദ്ഘാടനം മങ്ങാട് വടക്കെ നെരോത്ത് അവേലത്ത് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങളുടെ അധ്യക്ഷതയില്‍ SYS സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം നിര്‍വ്വഹിച്ചു . സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങില്‍ പി കെ അബ്ദുല്‍ നാസര്‍ സഖാഫി, എന്‍ വി […]
Thamarassery, നവരാത്രി ആഘോഷം നടത്തി
Thamarassery: കോരങ്ങാട് കൊക്കം വെരുമ്മൽ ശ്രീ മഹാദേവി ക്ഷേത്രത്തിലെ നവരാത്രി യോട് അനുഭന്ധിച്ചു നടന്ന ആഘോഷത്തിൽ മാതൃ സമിതിയുടെ ജില്ലാ സെക്രട്ടറി ഷീബ മുഖ്യ പ്രഭാഷണം നടത്തി. മാതൃ സമിതി താലൂക്ക് സെക്രട്ടറി വിജയകുമാരി പങ്കെടുത്തു. അധ്യക്ഷ സ്ഥാനം ക്ഷേത്ര പ്രസിഡന്റ് ശ്രീജിത്ത് വടക്കേ പറമ്പ് നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രാജൻ പി എം, നിർമാണ കമ്മറ്റി സെക്രട്ടറി മുരളി പി, മാതൃ സമിതി പ്രസിഡന്റ് ശാന്ത, സെക്രട്ടറി സ്മിത, മാതൃ സമിതി അംഗങ്ങളായ സൗമിനി, […]
Thamarassery, ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി,വാഹന ബാഹൂല്യവും രൂക്ഷമായ ഗതാഗത തടസ്സവും നേരിടുന്നു
Thamarassery: വയനാട് ചുരം ഏട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസമായതിനാൻ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗൺ ആയത്. യാത്രക്കാർ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ്. താമരശ്ശേരി ചുരം അടിവാരം മുതൽ ലക്കിടി വരെ അതിരൂക്ഷമായ ഗതാഗത കുരുക്ക്, രാവിലെ മുതൽ ആരംഭിച്ച കുരുക്ക് മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ അവധികൾ കാരണം വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്ക് […]
Wayanad, വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
Wayanad: പുൽപള്ളി വാഹന പരിശോധനക്കിടെ കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു യുവാക്കൾ പോലീസ് പിടിയിലായി. മേപ്പാടി പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ്(22), മുക്കിൽപീടിക കാലടിയിൽ മുഹമ്മദ് അസ്ലം (20) എന്നിവരാണ് 235 ഗ്രാം കഞ്ചാവു സഹിതം അറസ്റ്റിലായത്. പെരിക്കല്ലൂർക്കടവ്- മരക്കടവ് റോഡിൽ പരിശോധനയിലാണ് യുവാക്കളുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ പി.ജി.സാജൻ, എ.എസ്.ഐ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർമാരായ അസീസ്, അയ്യപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.
Koyilandy, സബ് ജയിലില്‍ നിന്നും പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്
Koyilandy: സബ് ജയിലില്‍ നിന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലുശ്ശേരി സ്വദേശി അനസാണ് ചാടിപ്പോയത്. ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കണ്ടു കിട്ടുന്നവര്‍ ഉടന്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാന്‍ പോലീസ് സാമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം Thamarassery സോൺ വിചാര സദസ്സ് നടത്തി
Thamarassery: ഫലസ്തീനിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ നരനായാട്ടിൽ നിസ്സഹായരായി വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് എസ് വൈ എസ് Thamarassery സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം എന്ന പ്രമേയത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു. വൈകുന്നേരം Thamarassery പഴയ ബസ്റ്റാറ്റ് പരിസരത്ത് വെച്ച് നടത്തിയ പരിപാടി സോൺ പ്രസിഡണ്ട് ജഅഫർ സഖാഫി അണ്ടോണയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബി.സി. ലുഖ്മാൻ ഹാജി ഉൽഘാടനം ചെയ്തു. കേരള […]
Thamarassery രൂപതയില്‍ വീണ്ടും ക്വാറി വിവാദം; പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്
Thamarassery: താമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം. രൂപതയ്ക്ക് കീഴിലുളള കോടഞ്ചേരി പളളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ രംഗത്തെത്തി. ക്വാറി തുടങ്ങിയാൽ സമീപത്തെ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭീഷണിയാകും എന്ന് കാട്ടി ഇവര്‍ ജില്ലാ കളക്ടർക്ക് പരാതി നൽകി. ക്വാറി കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പള്ളി കമ്മിറ്റിയുടെ വിശദീകരണം. കോടഞ്ചേരി സെൻറ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കം. പള്ളി കമ്മിറ്റി ഇതു സംബന്ധിച്ച തീരുമാനമെടുത്തതിന് പിന്നാലെ […]
പൂജാ അവധിക്ക് പാക്കേജ് യാത്രയൊരുക്കി KSRTC
Kozhikode: പൂജാ അവധി ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രത്യേക ബഡ്ജറ്റ് യാത്രാ പാക്കേജുകളൊരുക്കി കോഴിക്കോട് KSRTC. താമസവും ഭക്ഷണവുമുൾപ്പടെയുള്ള ഹ്രസ്വ-മദ്ധ്യ ദൂര ട്രിപ്പുകളാണ് പൂജാ ദിവസങ്ങളിൽ KSRTC ഒരുക്കിയിരിക്കുന്നത്. ജാനകിക്കാട്, കരിയാത്തൻപാറ, തുഷാരഗിരി, വയനാട്, സൈലന്റ് വാലി, ആതിരപ്പള്ളി, വാഴച്ചാൽ, മൂന്നാർ, തുടങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം Kozhikode നിന്ന് പാക്കേജ് യാത്രകൾ പുറപ്പെടും. ഇതിൽ ജാനകിക്കാട്, കരിയാത്തൻപാറ, തോണിക്കടവ്, പെരുവണ്ണാമൂഴി ഭാഗത്തേക്കുള്ള യാത്രകൾ നാളെ ആരംഭിക്കും. 360 രൂപയാണ് ടിക്കറ്റ് നിരക്ക്. തുഷാരഗിരി – […]
Wayanad, ലഹരി കൈയ്യിലുണ്ടെന്ന് സംശയം തോന്നി പിടിച്ചത് നാട് ഒന്നടങ്കം തിരഞ്ഞ പ്രതികളെ
Wayanad: പൂതാടി മഹാ ക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്ത കേസിലെ പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി പൊലീസിന് കൈമാറി. പതിവ് പരിശോധനയ്ക്കിടെ കാരാപ്പഴു പദ്ധതി പ്രദേശത്ത് രണ്ടുപേരെ സംശയാസ്പദമായി കണ്ടു. ലഹരി കൈവശം വച്ചവരെന്നായിരുന്നു സംശയം. വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഇവർ ഓടിപ്പോകാൻ ശ്രമിച്ചു. രണ്ടു പേരെയും എക്സൈസ് പിന്നാലെ ഓടി പിടികൂടി. അപ്പോഴാണ് ഭണ്ഡാരം കവർച്ച ചെയ്തവരാണ് പ്രതികളെന്ന് മനസ്സിലായത്. മീനങ്ങാടി സ്വദേശികളായ സരുൺ, സനിൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കേണിച്ചിറ പൊലീസിന് […]