AI ക്യാമറയെ നോക്കി കൊഞ്ഞനം കുത്തിയ യുവാവിന് 86,500 രൂപ പിഴ ചുമത്തി
Kannur: ഗതാഗത നിയമ ലംഘനം തടയുന്നതിനായി സ്ഥാപിച്ച AI ക്യാമറയെ വക വെക്കാതെ 150 ലധികം തവണ നിയമ ലംഘനം നടത്തിയ ചെറുകുന്ന് സ്വദേശിയായ 25 കാരന് പിഴയായി വിധിച്ചത് 86,500 രൂപ. മൂന്ന് മാസത്തിനിടെ 150 തവണ യുവാവ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുകയും, AI ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്തുവെന്നതാണ് കുറ്റം. യുവാവിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദു ചെയ്തു. പഴയങ്ങാടിയില്‍ സ്ഥാപിച്ച AI ക്യാമറയിലാണ് യുവാവിന്റെ നിയമ ലംഘനം തുടര്‍ച്ചയായി […]
Kuttiadi, ശക്തമായ മഴ; ഇടി മിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്
Kozhikode: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ. Kuttiadi യില്‍ പലയിടത്തും വെള്ളം കയറി. പ്രദേശത്ത് ഇടി മിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്.
Koduvally, വൈദ്യുത തൂണിൽ തീ പിടിച്ചത് ആശങ്ക പരത്തി
Koduvally: ദേശീയ പാതയിൽ Koduvally ടൗണിൽ മിനി സിവിൽ സ്റ്റേഷനിലേക്കു പോകുന്ന ഭാഗത്തെ വൈദ്യുതത്തൂണിൽ തീപിടിച്ചത് ആശങ്ക പരത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് തീപ്പിടിത്തമുണ്ടായത്. എച്ച്.ടി. ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത തൂണിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ കേബിൾ സ്ഥാപനത്തിന്റെ വയറുകളും ഉപകരണങ്ങളും കത്തി നശിച്ചു. തൂണിൽ തീ പടരുന്നതു കണ്ട നാട്ടുകാർ ഉടൻ തന്നെ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചു. ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാട്ടുകാരുടെയും Koduvally […]
Kalpetta, കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
Kalpetta: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 20 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ചെതലയം ആറാംമൈൽ വളാഞ്ചേരികുന്നിൽ പുള്ളിമൂലയിൽ വനാതിർത്തിയോട് ചേർന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന് ഈഭാഗത്ത് സോളാർ ഹാങിങ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഷോക്കേറ്റാണോ മരണം എന്ന് വ്യക്തമല്ല. വൈൽഡ് ലൈഫ് വാർഡൻ ദിനേശ്‌കുമാർ, കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സലിം എന്നിവരുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ […]
Thamarassery, ടൗണിൽ സീബ്രാ വരകൾ മാഞ്ഞനിലയിൽ: കാൽനട യാത്രക്കാർ ദുരിതത്തിൽ
Thamarassery: നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന കോഴിക്കോട് – കൊല്ലഗൽ ദേശീയപാത, Thamarassery ഗ്രാമപ്പഞ്ചായത്തിലൂടെ കടന്നു പോവുന്ന മിക്കയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞുപോയ നിലയിൽ. സീബ്രാവരകൾ എന്നോ അപ്രത്യക്ഷമായതിനാൽ വാഹനങ്ങൾ ഇട തടവില്ലാതെ സഞ്ചരിക്കുന്ന തിരക്കേറിയ ദേശീയപാത ആശങ്കയോടെ മുറിച്ചു കടക്കേണ്ട സ്ഥിതിയാണ് കാൽ നട യാത്രികർക്ക്. സംസ്ഥാനപാതയും മിനി ബൈപ്പാസും ഇട റോഡുകളുമെല്ലാം സമ്മേളിക്കുന്ന ഭാഗങ്ങളിൽ ദേശീയപാത 766-ന് മറുപുറത്തെത്താൻ കാൽനടയാത്രക്കാർ നേരിടുന്ന ക്ലേശം ചെറുതല്ല. നൂറു കണക്കിനാളുകൾ പ്രതിദിനം വന്നുപോവുന്ന താലൂക്കാശുപത്രിക്കും ബസ് സ്റ്റാൻഡുകൾക്കും […]
Thamarassery, സംസ്ഥാന ക്യാമ്പ്: അവലോകന യോഗം ഉത്ഘാടനം ചെയ്തു
Thamarassery: നവംബർ 27, 28, 29 തിയ്യതികളിൽ Thamarassery യിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃ ക്യാമ്പും 29.1.23 ന് വൈകീട്ട് നടക്കുന്ന കർഷക മഹാ സംഗമവും കഴിയുന്നതോടെ കേരളത്തിലെ കർഷക കോൺഗ്രസ്സിന്റെ രൂപവും ഭാവവും മാറുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ പ്രവിൺ കുമാർ അഭിപ്രായപെട്ടു. സംസ്ഥാന നേതൃ ക്യാമ്പിന്റെയും കർഷക മഹാ സംഗമത്തിന്റെയും സ്വാഗത സംഘത്തിന്റെ പ്രവർത്തനം വിലയിരുത്താൻ DCC യിൽ വിളിച്ചു ചേർത്ത അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. […]
Thamarassery, വെങ്ങാകുന്നുമ്മൽ ഇയ്യാത്തുകുട്ടി നിര്യാതയായി
Thamarassery: വെങ്ങാകുന്നുമ്മൽ പരേതനായ അസ്സയിന്റ ഭാര്യ ഇയ്യാത്തുകുട്ടി (86) നിര്യാതയായി. മക്കൾ: പോക്കർ കുട്ടി, അഹമദ് കുട്ടി, ഉസ്സയിൻ കുട്ടി, പരേതനായ മജീദ്, മുഹമ്മദലി, പരേതയായ സക്കിന. മരുമക്കൾ :ഹവ്വാഉമ്മ, ഫാത്തിമ, പാത്തുമ്മേയ്, സലീന, സാജിത മരുമകൻ റഷീദ് വെള്ളിമാട് കുന്ന്.
Thamarassery, മുടൂരിൽ വീണ്ടും നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
Thamarassery: കൂടത്തായി താഴെമുടൂരിൽ നിയന്ത്രണംവിട്ട് കാർ റോഡരികിലെ വീടിൻ്റെ മുറ്റത്തേക്ക് മറിഞ്ഞു. രാത്രി 10.30 ഓടെയാണ് അപകടം, കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു. രണ്ടു ദിവസം മുൻപ് ഇതേ സ്ഥലത്ത് സമാന രീതിയിൽ കാർ അപകടത്തിൽ പെട്ടിരുന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.
Kodanchery, നാരങ്ങാത്തോട്, കോഴാമലയിൽ രാജൻ നിര്യാതനായി
Kodanchery: നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 10:00-ന് ദ പെന്തക്കോസ്ത് മിഷൻ സഭയുടെ (ടി പി എം) അടിമണ്ണ് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ഐരാറ്റിൽ (അടിമണ്ണ്). മക്കൾ: ജിനേഷ്, ജിഷ, ജിനി, ജിൻസ്. മരുമക്കൾ: വിൻസി (ബത്തേരി), ബൈജു (നിലമ്പൂർ), ഷിബു (പോത്തുകല്ല് – നിലമ്പൂർ).
Thamarassery, തച്ചംപൊയിൽ; ചാലക്കര മുടേട്ട് അംബുജാക്ഷി (അമ്മു) നിര്യാതയായി
Thamarassery: തച്ചംപൊയിൽ ചാലക്കര മുടേട്ട് അംബുജാക്ഷി (അമ്മു – 60) നിര്യാതയായി. മക്കൾ:ബിന്ദു .സീന. മരുമക്കൾ: ബാലകൃഷ്ണൻ (വട്ടോളി ), സോമൻ ( മാവൂർ ), സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.
Kerala, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Thiruvananthapuram: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Kerala തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദ്ദേശമുണ്ട്. കേരള തീരത്ത് ഇന്ന് രാവിലെ […]
Thamarassery, ചെമ്പ്രക്കുന്നത്ത് ശ്രീധരൻ ആശാരി നിര്യാതനായി
Thamarassery: ഓടക്കുന്ന് ചെമ്പ്രക്കുന്നത്ത് ശ്രീധരൻ ആശാരി (82) നിര്യാതയായി. ഭാര്യ: സൗമിനി. മക്കൾ: സുധീർ, സുനിൽ കുമാർ, ഗീത, പ്രീത, സുനിത. സംസ്കാരം 12 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ .