Vadakara, വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ.
Vadakara: കടയിൽ തയ്ക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മുതവടവത്തൂർ സ്വദേശി കുന്നത്ത് താഴെകുനി സുധാകരനെ(60)യാണ് ചോമ്പാല പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഫാ. അജി പുതിയപറമ്പിലിന് മത സാമൂഹ്യ വിലക്കുമായി Thamarassery രൂപതാ
Kozhikode: ഫാ. അജി പുതിയ പറമ്പിലിന് മത സാമൂഹ്യ വിലക്കുമായി Thamarassery രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. Thamarassery ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല, വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാൻ പാടില്ല, […]
Kozhikode, നവ കേരള സദസിന് മാവോയിസ്റ്റ് ഭീഷണി
Kozhikode: കോഴിക്കോട് നടക്കുന്ന നവ കേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി കത്ത്. സര്‍ക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ് ഇന്ന് Kozhikode ജില്ലയില്‍ ആണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമ സഭാ മണ്ഡങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം.വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി […]
Thamarassery, കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നത് പതിവാകുന്നു
Thamarassery: സംസ്ഥാന പാതയിൽ കോരങ്ങാട് സ്രാമ്പിയ പള്ളിക്ക് സമീപം തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസവും മാലിന്യം ഒഴുക്കിയതായി നാട്ടുകാർ പറയുന്നു. രണ്ട് മാസത്തിനിടെ നിരവധി തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത്.ടാങ്കർ ലോറികളിലാണ് മാലിന്യം തള്ളിയത്. ഒരു തവണ പോലീസിൽ പരാതി നൽകി യെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kozhikode, നവ കേരള സദസ്സ് ഇന്ന് തുടക്കമാകും
Kozhikode: കോഴിക്കോട് ജില്ലാ നവ കേരള സദസ്സിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 13 നിയമ സഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാത യോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും. 11 മണിക്ക് നാദാപുരം, വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര, 4.30 ന് കുറ്റ്യാടി, വൈകിട്ട് 6ന് വടകര മണ്ഡലം […]
Koduvally, നവ കേരള സദസ്സ് നവംബർ 26 ന്, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
Koduvally: കൊടുവള്ളിയില്‍ മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 26 ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നവംബര്‍ 26ന് ഉച്ചയ്ക്ക് 2.30 ന് Koduvally KMO ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവ കേരള സദസ്സ് നടക്കുക. ഇതിനായി പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ കിഴക്കോത്ത് റോഡില്‍ നിന്നുള്ള പ്രധാന ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശമനമുണ്ടായിരിക്കുകയുള്ളു. […]
Kuttikkattoor, സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
Kozhikode: കോഴിക്കോട് Kuttikkattoor സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യ പ്രതി സമദ്, കൂട്ടു പ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു. ഗൂഡല്ലൂരിൽ നിന്നാണ് ശരത് പിടിയിലായത്. Kozhikode JFCM മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി […]
Kozhikode, ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം;ഒൻപത് പേർക്ക് പരിക്ക്
Kozhikode: ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു. മുൻ കോളജ് യൂണിയൻ ചെയർമാനും SFI യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ 9 പേർ Kozhikode മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. SFI പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ […]
Mananthavady, നവ കേരള സദസ്സിനായി എത്തിയ ബസ് ചളിയിൽ താഴ്ന്നു
Mananthavady: നവ കേരള സദസ്സിനായി മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും എത്തിയ ബസ് മാനന്തവാടിയിൽ ചളിയിൽ താഴ്ന്നു. മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്ന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടി യിലെത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തു കൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നു. ബസിന്റെ മുൻ-പിൻ ടയറുകൾ ചളിയിൽ താഴ്ന്നു പോയി. പൊലീസ് […]
Wayanad, മാനന്തവാടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു
Kozhikode: Wayanad, മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവാവ് Kozhoikode വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലാം ഗെയ്റ്റിന് സമീപം വെച്ച് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം Kozhikode മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് […]
Wayanad, ചാരിറ്റിയിൽ ഓട്ടോ കത്തി നശിച്ചു
Wayanad: ചാരിറ്റിയിൽ ഓട്ടോ കത്തി നശിച്ചു.ചാരിറ്റി സ്വദേശി ജംഷിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ആണ് ഇന്നലെ വൈകിട്ട് 7:30 ഓടെ വട്ടപാറ ഗേറ്റ്ന് സമീപം കത്തി നശിച്ചത്. ആള അപായം ഇല്ല. കൽപറ്റ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും വണ്ടി പൂർണമായി കത്തി നശിച്ചു.
Mukkam നവ കേരള സദസ്സ് ; വനിതകളുടെ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചു
Mukkam: നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വനിതകളുടെ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചു. Mukkam ഹിറ ടർഫിൽ നടന്ന വനിതകളുടെ ഫുട് ബോൾ മത്സരത്തിൽ മുക്കം കെ വൈ ഡി എഫ് വിജയിച്ചു. മുക്കം ഫുട്ബോൾ അക്കാദമിയെ 2-1ന് പരാജയപ്പെടുത്തിയാണ് കെ വൈ ഡി എഫ് വിജയിച്ചത് . ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നഗര സഭ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി.