Thamarassery, വി ട്രസ്റ്റ്‌ കണ്ണാശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് നാളെ.

Thamarassery: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ചു താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വി ട്രസ്റ്റ്‌ കണ്ണാശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് നാളെ (10-3-24 ഞായറാഴ്ച) നടക്കുന്നു. കാഴ്ചയുടെ നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമ പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെ കണ്ണുകളെ ബാധിക്കുകയും തിരിച്ചറിഞ്ഞ് ചികിൽസിക്കാതിരുന്നാൽ കാഴ്ച പൂർണമായും നഷ്ടമാക്കുകയും ചെയ്യുന്ന നേത്രരോഗമാണ്. രോഗാരംഭത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാൽ കാഴ്ച നഷ്ടം മന്ദഗതിയിൽ ആക്കുകയോ തടയുകയോ ചെയ്യാം. കാമ്പിൽ ലഭ്യമാവുന്ന സൗജന്യ സേവനങ്ങൾ ▪️ കാഴ്ച പരിശോധന […]

Elettil, ജി.എം. യു.പി. സ്കൂളിൽആൻഡ്രോയ്ഡ് സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും,ഉന്നതി പദ്ധതിയുടെ ലോഗോ സമർപ്പണവും.

G.M. in Elate. U.P. Inauguration of Android Smart Classroom in the school and dedication of Unnati project logo

എളേറ്റിൽ:കൊടുവള്ളി  നിയോജകമണ്ഡലത്തിലെ സമഗ്ര പുരോഗതിക്കായി ഡോ.എം.കെ.മുനീർ എം.എൽ.എ. യുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ‘ഉന്നതി’ പദ്ധതിയുടെ ഭാഗമായി ഗുണനിലവാരമുള്ള വിദ്യഭ്യാസം ആധുനിക പഠന രീതികളും ഉപകരണങ്ങളും അവലംബിച്ച്, വിദ്യാർത്ഥികൾക്ക് നൽകുന്നതിന്, കേരളത്തിൽ ആദ്യമായി എം.എൽ.എ ഫണ്ടിൽ നിന്നും  സ്കൂളിന് ഇൻ്ററാക്ടീവ് ടച്ച് ഡിസ്പ്ലേ (Interactive Touch Display) സംവിധാനത്തോട് കൂടിയ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം കൊടുവള്ളി നിയോജകമണ്ഡലം എം.എൽ .എ. ഡോ: എം. കെ മുനീർ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് അധ്യക്ഷത […]

Wayanad, സിദ്ധാർത്ഥിന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ.

Two more people involved in Siddharths death arrested

Wayanad: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Thamarassery, തട്ടാൻ തൊടുകയിൽ മാധവി അമ്മ നിര്യാതയായി.

Madhavis mother passed away in Thamarassery

Thamarassery: തേറ്റാമ്പുറം തട്ടാൻ തൊടുകയിൽ മാധവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാൻ തൊടുകയിൽ ശേഖരൻ നായർ, മക്കൾ : ബാലാമണി.കൃഷ്ണർ കുട്ടി (റിട്ടയർഡ്- സബ് ഇൻസ്പെക്ടർ താമരശ്ശേരി) വാസന്തി, സുരേഷ്‌കുമാർ (സബ് ഇൻസ്പെക്ടർ.കണ്ണൂർ) രാജേഷ് കുമാർ (പ്ലാൻ& എസ്റ്റിമേറ്റ് തോറ്റാമ്പുറം ) മരുമക്കൾ :ശിവദാസൻ നായർ (പടനിലം) ഷൈല പനങ്ങാട്. പരേതനായ വിശ്വനാഥൻ നായർ (Rtd. ടെലികോം കക്കോടി) സുഷമ (ഹെഡ്മിസ്ട്രസ് LP സ്കൂൾ പുറക്കാട്) അനില (PWD കൊയിലാണ്ടി ). സംസ്കാരം വൈകു.. […]

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി മുഖ്യമന്ത്രി.

Siddharths death Chief Minister handed over the investigation to CBI

പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണം അന്വേഷണം സിബിഐക്ക് കൈമാറിയതായി ഉത്തരവിട്ട് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് […]

ഫലവൃക്ഷ തൈ വിതരണം.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരമുള്ള ഫലവൃക്ഷത്തൈ വിതരണത്തിൻ്റെ വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നിർവഹിച്ചു. 500 രൂപയുടെ കിറ്റിന്  375 രൂപ സബ്സിഡിയും 125 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.റമ്പുട്ടാൻ,വിയറ്റ്നാം ഏർലി (പ്ലാവ്), L 49  പേര, ചാമ്പ എന്നീ  തൈകളാണ് വിതരണം ചെയ്തത്.

Thamarassery, കേന്ദ്ര വനം വന്യജീവി നിയമം പൊളിച്ചെഴുതണം:ജനതാദൾ (S)

Central Forest and Wildlife Act should be scrapped Janata Dal S

Thamarassery: മലയോര മേഖലകളിൽ വന്യ ജീവി ആക്രമണം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര വനം വന്യ ജീവി നിയമം പൊളിച്ചെഴുതി വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജനതാദൾ(എസ്) കൊടുവള്ളി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദിവസേന നിരവധിയാളുകളാണ് കെല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽപിക്കപ്പെടുകയും ചെയ്യുന്നത്. മണ്ണിൽ കൃഷിയിറക്കുന്ന കർഷകരുടെ വിളകൾ വ്യാപകമായ രീതിയിൽ കാടിറങ്ങി വരുന്ന മൃഗങ്ങൾ നശിപ്പിക്കുന്നത് മൂലം കർഷകർക്ക് കൃഷി നടത്താൻ പറ്റാത്ത സാഹചര്യമാണ് […]

Thamarassery, മയക്കുമരുന്ന് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Police have taken into custody two people who created a terror atmosphere in Thamarassery under the influence of drugs

Thamarassery: മയക്കുമരുന്ന് ലഹരിയിൽ ഫുട്ബോൾ കളിക്കളത്തിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പൂനൂർ ഉണ്ണികുളം പുളത്ത്കണ്ടി സുമീഷ്, പെരിങ്ങളം വയൽ കക്കാട്ടുമ്മൽ മനാഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത് താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുമ്പോൾ കത്തി വീശുകയും, അശ്ശീലം വിളിച്ചു പറയുകയും ചെയ്ത രണ്ടുപേരെയാണ് നാട്ടുകാരുടെ സഹായത്തോടെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ അതിക്രമിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇവരുടെ കൈവശം ചെറിയ കത്തി ഉണ്ടായിരുന്നതായും കുട്ടികൾക്ക് നേരെ കത്തി […]

Koyilandy, യുവതിയുടെ കൈയിൽ പുട്ടുകുറ്റി കുടുങ്ങി; അഗ്നിരക്ഷാസേന മുറിച്ചുമാറ്റി.

Puttukuti got stuck in the hand of the young woman The fire brigade cut off

Koyilandy: കഴുകുമ്പോൾ കൈയിൽ കുടുങ്ങിയ പുട്ടുകുറ്റി മുറിച്ചുമാറ്റാൻ അഗ്നിരക്ഷാസേനയുടെ സഹായം. ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി ജസ്ന(34)യുടെ കൈയിലാണ് പുട്ടുകുറ്റി കുടുങ്ങിയത്. വെള്ളിയാഴ്ച മൂന്നോടെയായിരുന്നു സംഭവം. ബന്ധുക്കൾ യുവതിയെയുംകൊണ്ട് കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ എത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കട്ടിങ് പ്ലെയർ ഉപയോഗിച്ച് പുട്ടുകുറ്റി സുരക്ഷിതമായി മുറിച്ചുമാറ്റി.

Thamarassery, കുട്ടിക്കൊരു വീട്; ഇന്ന് താക്കോൽ കൈമാറും.

A home for a child The key will be handed over today

Thamarassery: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കേരളത്തിലെ എല്ലാ സബ് ജില്ലകളിലുംനടപ്പിലാക്കിവരുന്ന നിർധരരായ കുടുംബങ്ങൾക്ക് വീട് നൽകുന്ന പദ്ധതിയാണ് കുട്ടിക്കൊരു വീട് ഭാഗമായി താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്കെ എസ് ടി എ താമരശ്ശേരി സബ്ജില്ലാ കമ്മിറ്റി ഉണ്ടാക്കിയ വീട് കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ സ്കൂളിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള പ്രസ്തുത വീടിൻറെ താക്കോൽ ദാനം. ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും, സംഘാടക സമിതി ചെയർമാൻ […]

Thamarassery, സാമൂഹിക ശാക്തീകരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന് വരണം… ഒ.പി.അബ്ദുസ്സലാം മൗലവി.

Educational institutions should come up for social empowerment. OP Abdussalam Maulavi

Thamarassery: സാമൂഹിക ശാക്തീകരണം സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരണമെന്ന് പ്രമുഖ പണ്ഡിതൻ ഒ.പി അബ്ദുസ്സലാം മൗലവി പറഞ്ഞു. ഐഡിയൽ എജ്യുക്കേഷണൻ ട്രസ്റ്റിൻ്റെ കീഴിൽ കട്ടിപ്പാറയിൽ ആരംഭിക്കുന്ന ഐഡിയൽ എഡ്യൂക്കേഷൻ ആൻറ് കൾച്ചറൽ സെന്ററിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. വർത്തമാനകാലഘട്ടത്തിൽ ഇത്തരം സംരഭങ്ങൾക്ക് നന്മുടെ സമൂഹത്തിൽ ഏറെ പ്രസ്ക്കിയുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ […]

Balussery, സ്വദേശി ഷാർജയിൽ വാഹനാപകടത്തില്‍ മരിച്ചു.

a native of balussery died in a car accident in sharjah cleanup

Balussery: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഫെബ്രുവരി 29നാണ് സച്ചിന് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. സച്ചിന്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.” കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൈക്രോബയോളജി ബിരുദധാരിയായ സച്ചിന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗള്‍ഫില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയാണ്. മൃതദേഹം ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

test