Thamarassery സ്കൂട്ടറിൽ കടത്തുകയായിരുന്ന ചാരായം പിടികൂടി
Thamarassery: Thamarassery Excise Range Office ൽ Kozhikode EI&IB പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 9.15 മണിക്ക് എക്സൈസ് ഇൻസ്പെക്ടർ തമ്പി എ ജിയും പാർട്ടിയും ചേർന്ന് താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ചമൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടി. Thamarassery പൂവൻ മല വീട്ടിൽ രാജൻ (47), ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ (56) എന്നിവരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. […]
വാഹന സമർപ്പണവും അനുമോദനവും
Thamarassery: ജനുവരി 15 ലോക പാലിയേറ്റീവ് ദിനം സുരക്ഷാ പെയിൻ പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖലയുടെ പാലിയേറ്റീവ് ദിനാചരണവും സ്കൂട്ടർ ചലഞ്ചിലൂടെ വാങ്ങിയ വാഹനം Flag off കർമ്മവും അനുമോദനവും Thiruvambady നിയോജകമണ്ഡലം MLA Linto Joseph നിർവഹിക്കുന്നു. CPIM താമരശ്ശേരി ഏരിയ സെക്രട്ടറി സഖാവ്: കെ ബാബു സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബിജു സുരക്ഷയുടെ ജില്ലാ ഏരിയ കമ്മിറ്റി അംഗങ്ങളും പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നു. പാലിയേറ്റീവ് വളണ്ടിയർമാരുടെ പാലിയേറ്റീവ് […]
വിവാഹസംഘത്തെ തടസപ്പെടുത്തി യുവാക്കളുടെ അഭ്യാസപ്രകടനം; പൊരിഞ്ഞ അടി
Thamarassery: വിവാഹ സംഘത്തിൻറെ വാഹനത്തിന് മുന്നിൽ ബൈക്കുകളിൽ എത്തിയ യുവാക്കളുടെ അഭ്യാസപ്രകടനം. Thamarassery-Balussery റൂട്ടിലെ ചുങ്കത്ത് വെച്ചാണ് സംഭവം നടന്നത്. മൂന്നു ബൈക്കുകളിൽ എത്തിയ ആറ് യുവാക്കളാണ് വിവാഹ സംഘത്തിന് നേരെ പ്രശ്നം ഉണ്ടാക്കിയത്. വിവാഹ സംഘത്തിൻ്റെ വഴി യുവാക്കൾ തടയുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം പൊരിഞ്ഞ സംഘർഷത്തിൽ കലാശിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ മദ്യ കുപ്പികളുമായാണ് കാറിനുള്ളിലുള്ളവരെ നേരിടാനായി എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായന പരിചയപ്പെടുത്തി സമ്മാനങ്ങൾ വിതരണം ചെയ്തു
Thamarassery: Korangad Public Library കോരങ്ങാട് ജി എൽ പി സ്കൂളിനോട് ചേർന്നു പുതുതായി ആരംഭിച്ച അംഗനവാടിയിലെ കുട്ടികളെയും രക്ഷിതാക്കളെയും വായന അറിവിൻ്റെ ആവശ്യകതയും കോരങ്ങാട് പബ്ലിക് ലൈബ്രറിയെ പരിചയപ്പെടുത്തലും നടത്തി. പുതിയ കാലഘട്ടത്തിലെ വായനയെ പരിചയപ്പെടുത്തലും ലൈബ്രറിയെ സംബന്ധിച്ച കാര്യങ്ങളും ലൈബ്രറിയുടെ വൈസ് പ്രസിഡണ്ട് പിടി അബൂബക്കർ നിർവഹിച്ചു. ലൈബ്രറിയൻ നാരായണൻ മാസ്റ്റർ അംഗനവാടി ടീച്ചർ കെ കാർത്ത്യായനി ഹെൽപ്പർ പ്രജ്നയും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. അംഗനവാടി കുട്ടികൾക്ക് പുസ്തകവും സമ്മാനങ്ങളും വിതരണം ചെയ്തു. ലൈബ്രറിയുടെ മാസാന്ത […]
ആനകളെ നിർത്തിയുള്ള ആരാധന അനിസ്‌ലാമികം :വിസ്‌ഡം ജില്ലാ കൗൺസിൽ
Koyilandy: പുതിയങ്ങാടി നേർച്ചക്കിടയിൽ ഒരു മനുഷ്യ ജീവനെ ആന ചുഴറ്റിയെറിയുന്ന ദൃശ്യം അത്യന്തം ദയനീയമാണെന്ന് കൊയിലാണ്ടിയിൽ ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആനകളെ നിർത്തിയുള്ള ആരാധനകളും ആഘോഷങ്ങളും അത് നടത്തുന്നവർ തന്നെ ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മറ്റൊരു ദുരന്തംകൂടി ആനയുടെ പേരിൽ ഉണ്ടായിക്കൂടാ. ഇസ്ലാമിൻ്റെ പേരിൽ ഏതായാലും ആനയെ എഴുന്നള്ളിച്ചുള്ള ഒരു ആരാധനയോ ആഘോഷമോ ഇല്ല എന്ന വസ്തുതയും പൊതു സമൂഹം അറിയേണ്ടതുണ്ട്. സ്രഷ്ടാവല്ലാത്ത (അല്ലാഹു)വരുടെ പേരിലുള്ള […]
Kozhikode വടകരയിലെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
Kozhikode: വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സത്രീയാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് Mobile Phone കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം Kozhikode Medical College മോര്‍ച്ചറിയിലേക്ക് മാറ്റും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
മാതൃപൂജ
Thamarassery: തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി പഴശ്ശിരാജാ വിദ്യാമന്ദിരം, താമരശ്ശേരിയിലെ വിദ്യാർത്ഥികളും അമ്മമാരും പങ്കെടുത്ത മാതൃപൂജ രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. ബി.വി.എൻ ജില്ലാ ഭാരവാഹിയായ നീലേശ്വരം ഭാസ്കരൻ മാസ്റ്റർ പൂജക്ക് നേതൃത്വം നൽകി. തിരുവാതിരയുടെ പ്രധാന്യത്തെക്കുറിച്ചും, കുടുംബസങ്കല്പത്തിൽ തിരുവാതിരയുടെ മാഹാത്മ്യത്തെകുറിച്ചും മാഷ് അമ്മമാരോട് പറഞ്ഞു. ഊഷ്മളമായ കുടുംബത്തിൽ അമ്മ, അച്ഛൻ, മുത്തശ്ശി, മക്കൾ എന്നിവരുടെ വ്യത്യസ്ത കടമകളെ കുറിച്ചും മാഷ് പറയുകയുണ്ടായി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരം ചടങ്ങുകളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. ചടങ്ങിൽ പ്രധാനദ്ധ്യാപകൻ […]
Kozhikode മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു
Kozhikode: Kozhikode Medical College ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തില്‍ നിന്നു ചാടിമരിച്ചു. Thalassery സ്വദേശിയായ അസ്‌കര്‍ ആണ് ചാടി മരിച്ചത്. Pancreas അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അസ്‌കര്‍. രണ്ടു ദിവസം മുമ്പാണ് അസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഒമ്പതാം വാര്‍ഡിലായിരുന്നു അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഇന്നലെ രാത്രി 31ാം വാര്‍ഡിലെത്തിയ അസ്‌കര്‍ ജനല്‍ വഴി ചാടുകയായിരുന്നു. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Thamarassery നിയന്ത്രണം വിട്ട് കാർ വീടിൻ്റെ മതിലിൽ ഇടിച്ചു
Thamarassery: സംസ്ഥാനപതയിൽ കോരങ്ങാട് രാത്രി 12 : 30 തോടെ ആയിരുന്നു അപകടം ഉണ്ടായത്. Thamarassery ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kodencheri Scouts and Guides ജില്ലാ കാമ്പോരി സംഘടിപ്പിച്ചു
Kodencheri: Scouts and Guides ജില്ലാ അസോസിയേഷൻ Koodathayi സെൻറ്മേരീസ് ഹൈസ്കൂളിൽ വെച്ച് ത്രിദിന ജില്ലാ കാമ്പോരി നടത്തി. കുട്ടികളുടെ ഉത്സവമായ കാമ്പോരിയിൽ 6 സബ് ജില്ലകളിലുള്ള എഴുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കാബോരി Omassery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ രാമചന്ദ്രൻ എം അധ്യക്ഷത വഹിച്ചു. State Organizing Commissioner Guide ഷീല ജോസഫ് മുഖ്യപ്രഭാഷണം നടത്തി. Thamarassery ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മൊയിനുദ്ദീൻ KAS, സ്റ്റാൻറിങ്ങ് […]
Kozhikode തിരുവമ്പാടിയിൽ വഴിയോര വിശ്രമ കേന്ദ്രം തുറന്നു
Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ‘വേഗം ‘ നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ Thiruvambady ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. 2022 ഏപ്രീൽ 27 ന് തുടക്കം കുറിച്ച പദ്ധതിയുടെ പൂർത്തീകരണത്തിനായി തുടർന്നുള്ള നാല് വാർഷിക പദ്ധതികളിലായി 70 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. Thiruvambady ബസ്റ്റാൻ്റിലെത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും കാര്യക്ഷമമായ […]
വാഹനാപകടത്തിൽപ്പെടുന്നവർക്ക് 7 ദിവസത്തെ സൗജന്യ ചികിത്സ’; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Delhi: വാഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി Nitin Gadkari അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. Hit and Run കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും അദ്ദേഹം […]