വെള്ളിയാഴ്ച വോട്ടെടുപ്പ് ബുദ്ധിമുട്ട്’; തീയതി മാറ്റണമെന്ന് കാന്തപുരം.

കോഴിക്കോട്: കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തയച്ചു. കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷന്‍ കൂടിയാണ് കാന്തപുരം. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും, യൂത്ത് ലീഗും സമസ്തയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി സമസ്തയും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.
Wayanad, മുത്തങ്ങയില്‍ വന്‍തോതിൽ നിരോധിത പുകയില പിടികുടി.

Wayanad: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട എക്സൈസ് പിടികൂടിയത് 3600 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ലോറിയില്‍ പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം സ്വദേശി കനകരാജ് (47) അറസ്റ്റിലായി. പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാള്‍ കര്‍ണാടക ബിഡതിയില്‍ നിന്നാണ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.
Poonoor, പഠനോത്സവം സംഘടിപ്പിച്ചു.

Poonoor: ഈ അധ്യയന വർഷത്തിൽ പൂനൂർ ജി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് പ്രവർത്തനങ്ങളിലൂടെ ആർജിച്ച കഴിവുകളും തയ്യാറാക്കിയ ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്ന മേളയായ പഠനോത്സവം2024 സംഘടിപ്പിച്ചു. പാഠഭാഗങ്ങളിലെ കവിതകളുടെയും കഥകളുടെയും ദൃശ്യാവിഷ്ക്കാരങ്ങൾ, ഗണിത സംഭാഷണം,വഞ്ചിപ്പാട്ട്, പാവനാടകം,ഗ്രഹപരിചയം,കേരളംജില്ലകളിലൂടെ തുടങ്ങി ഇംഗ്ലീഷ്,മലയാളം,അറബി ഭാഷകളിലുള്ള രംഗാവിഷ്കാരങ്ങളും പതിപ്പുകൾ,ചുമർപത്രികകൾ,മാഗസിനുകൾ,കാലിഗ്രാഫി,കുഞ്ഞെഴുത്തുകൾ മുതലായവയുടെ പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദിൻറെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.സിആർസി കോഡിനേറ്റർ അരുൺ വേലായുധൻ മുഖ്യാതിഥി ആയിരുന്നു.സീനിയർ അസിസ്റ്റൻറ് യു.കെ.ഇസ്മായിൽ വിദ്യാർത്ഥികളായ ഫാത്തിമത്വൈബ,ആയിഷ ജെയിൻ മെഹക്,മുഹമ്മദ് അദ്നാൻ എന്നിവർ […]
ജല അതോററ്റിയുടെ പ്രത്യേക അറിയിപ്പ്.

കോഴിക്കോട് : കേരള ജലഅതോററ്റിയുടെ പെരുവണ്ണാമുഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പൈപ്പ്ലൈനിൽ കുണ്ടായിതോട് റയിൽവേ ക്രോസിങ്ങിനു സമീപം അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 18 തിങ്കൾ,19 ചൊവ്വ എന്നീ ദിവസങ്ങളിൽ നരിക്കുനി പഞ്ചായത്ത് ഉൾപ്പെടെ 13 പഞ്ചായത്തുകളിൽ കക്കയത്ത് നിന്നുള്ള (ജൽജീവൻ,ജപ്പാൻ)കൂടി വെള്ളവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് ജല അതോററ്റി അറിയിച്ച വിവരം മാന്യ ഉപഭോക്കാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
Puthupady, തടയണ പുന:രുദ്ധാരണം- പ്രവൃത്തി ഉദ്ഘാടനം നടത്തി

Puthupady: തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം MLA ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു സദാശിവൻ ഇ ( അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ചെറുകിട ജലസേചന വകുപ്പ് ) റിപ്പോർട്ട് അവതരിപ്പിച്ചു പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ എം […]
Wayanad, പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് വിറ്റ സംഭവത്തിൽ അന്വേഷണം.

Wayanad മേപ്പാടിയിൽ ഇൻഷുറൻസ് തുക അടക്കാത്തതിന് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് വിറ്റതിൽ അന്വേഷണം. മൂപ്പൈനാട് മുക്കിൽപീടിക സ്വദേശി എൻ ആർ നാരായണന്റെ പരാതിയിലാണ് വയനാട് അഡീഷണൽ എസ്പി അന്വേഷണം തുടങ്ങിയത്. 2018ലുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ് പൊലീസ് അന്വേഷണത്തിന് തയാറായത്. 2018 ഡിസംബറിലാണ് നാരായണന്റെ ഓട്ടോറിക്ഷ പൊലീസ്പിടിച്ചെടുത്തത്. ഇൻഷുറൻസ് അടവ് മുടങ്ങിയതായിരുന്നു കാരണം. 1000 രൂപ പിഴ അടച്ചു. ഇൻഷുറൻസ് തുക മുഴുവൻ അടച്ചാലേ വണ്ടി വിട്ട് തരൂ എന്ന് പൊലീസ് നിലപാടെടുത്തു. രണ്ട് […]
Wayanad, വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണം.

Wayanad: കൂളിവയലില്‍ വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണം. അഞ്ചര പവന്‍റെ സ്വര്‍ണാഭരണങ്ങളും 47,800 രൂപയുമാണ് മോഷണം പോയിരിക്കുന്നത്. ഇത്രയും മോഷ്ടിച്ചുവെന്ന് മാത്രമല്ല, മറ്റൊരു ‘സ്മാര്‍ട്ട്’ പണി കൂടി കള്ളൻ ചെയ്തുവച്ചിട്ടുണ്ട്. മോഷണം കഴിഞ്ഞ് പോകുന്ന പോക്കില്‍ വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും കള്ളൻ തൂക്കിയെടുത്ത് കൊണ്ടുപോയിരിക്കുകയാണ്. കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഊരിവച്ചിരുന്ന രണ്ട് സ്വര്‍ണമാലകള്‍ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. ഇതോടെയാണ് മോഷണം നടന്നത് വീട്ടുകാര്‍ […]
Thamarassery, അനധികൃത പാർക്കിംഗ്;വാഹനത്തിന് പിഴ ചുമത്തി.

Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷന് മുൻവശം ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രൂപത്തിൽ പതിവായി പാർക്ക് ചെയ്യുന്ന ഇന്നോവ കാറിൻ്റെ ഉടമക്കാണ് താമരശേരി ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ബസ് സ്റ്റോപ്പ് എന്നിവയുടെ സമീപത്താണ് അലക്ഷ്യമായി പതിവായി വാഹനം പാർക്കു ചെയ്തു വന്നിരുന്നത്. സമിപത്തെ കടയുടമയുടെ വാഹനത്തിനിനാണ് പിഴ ചുമത്തിയത്.
Puthupady, ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു

Puthupady പഞ്ചായത്ത് ബസാറിൽ ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു 8 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആമ്പുലൻസും എതിരെ വരികയായിരുന്ന ട്രാവല്ലറുമാണ് കുട്ടിയിടിച്ചത് രാവിലെ 7. 45 ഓടെയായിരുന്നു അപകടം, ആബുലൻസിൽ ഉണ്ടായിരുന്നവരുടെ പരുക്സാസാരമാ എന്നാ വിവരം.
Kodanchery, കൂരോട്ടുപാറ, കേഴപ്ലാക്കൽ ത്രേസ്യാമ്മ നിര്യാതയായി.

Kodanchery: നെല്ലിപ്പൊയിൽ, കൂരോട്ടുപാറ, കേഴപ്ലാക്കൽ പരേതനായ ജോസഫിന്റെ (കുട്ടച്ചായി) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ സാബു, പരേതനായ സിബി, എൽസമ്മ, സെലി, സൂസി, സുനിൽ, സ്മിത. മരുമക്കൾ: ജോണി പ്രാവിടകുന്നേൽ (കോടഞ്ചേരി), സാലി ആനികുടിയിൽ (മുത്തപ്പൻപുഴ), ബേബി പുളിക്കൽ (കക്കാടംപൊയിൽ), ജോസ് കുഴിവേലിൽ (കൂരാച്ചുണ്ട്), റോക്കച്ചൻ പുതിയേടത്ത് (കോടഞ്ചേരി), ഷീന കുഴമ്പിൽ (തേക്കുംകുറ്റി). സംസ്കാരം ഇന്ന് (16-03-2024-ശനി) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് […]
Thamarassery, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കൂളിംഗ് ഗ്ലാസ് കൈമാറി.

Thamarassery, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കൂളിംഗ് ഗ്ലാസ് കൈമാറി. പൊരിവെയിലിൽ ഹൈവേയിൽ ജോലി ചെയ്യുന്ന താമരശ്ശേരി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രി കൂളിംഗ്ലാസുകൾ കൈമാറി. നേത്ര ഫൗണ്ടേഷൻ മാനേജർ ചിത്രൻ താമരശ്ശേരി ഡി വൈ എസ് പി MP വിനോദിന് കൂളിം ഗ്ലാസുകൾ കൈമാറി ,സി ഐ പ്രദീപ്, ട്രാഫിക് എസ് ഐ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Thamarassery പട്ടണത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് അനധികൃത പാർക്കിംഗ്

Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പതിവായി വാഹന പാർക്കിംഗ്, സിവിൽ സ്റ്റേഷനു മുന്നിലെ സ്ഥാപന ഉടമയാണ് ദേശീയ പാത പാർക്കിംഗ് കേന്ദ്രമാക്കിയത്. ചിത്രം: ഇന്ന് ഉച്ചക്ക് 2.10 ന് പകർത്തിയത്.