Wayanad, വീണ്ടും കടുവ; കാർ യാത്രികരാണ് കടുവയെ കണ്ടത്.

Wayanad: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു
Wayanad, സിദ്ധാർത്ഥിന്റെ മരണം നാല് വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Wayanad: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർ ത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നാല് വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദി റിസാൽ,കാശിനാഥൻ,അജയ് കുമാർ,സിൻജോ ജോൺ എന്നിവർക്കു വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.7 പേരാണ് കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്നത്.18 പേരെയാണ് പ്രാഥമികമായി കേസിൽ പ്രതി ചേർത്തിട്ടുള്ളത്. പ്രതി ചേർത്ത 18 പേരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാചകവാതക വില വീണ്ടും കൂട്ടി.

പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1960.50 ആയി. തുടർച്ചയായി രണ്ടാം മാസമാണ് വില വർധിപ്പിക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ, പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര […]
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം.

എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് വെള്ളിയാഴ്ച തുടക്കം. 2017 പരീക്ഷ കേന്ദ്രങ്ങളിലായി ഹയർ സെക്കൻഡറിയിൽ ആകെ 8,55,372 പേരാണ് (ഒന്നാംവർഷം 4,14,159, രണ്ടാംവർഷം 4,41,213) പരീക്ഷ എഴുതുന്നത്. ഇതിൽ 1994 എണ്ണം കേരളത്തിലും എട്ട് വീതം കേന്ദ്രങ്ങൾ ഗൾഫിലും ലക്ഷദ്വീപിലും ആറെണ്ണം മാഹിയിലുമാണ്. 57107 പേരാണ് ഒന്നും രണ്ടും വർഷ വി.എച്ച്.എസ്.ഇ (ഒന്നാംവർഷം 27,770, രണ്ടാംവർഷം 29,337) പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലാണ് പരീക്ഷ. പരീക്ഷകൾ രാവിലെ […]
Koyilandy, ട്രെയിന്‍ തട്ടി ബാലുശ്ശേരി സ്വദേശി മരിച്ചു.

Koyilandy: ബപ്പന്‍കാട് ട്രെയിന്‍ തട്ടി ബാലുശ്ശേരി സ്വദേശി മരിച്ചു. കരിയാത്തുങ്കാവ് ശിവപുരം തേനമാക്കൂല്‍ ലോഹിതാക്ഷന്‍ (62)ആണ് മരണപ്പെട്ടത്. ആശാരിയാണ് ലോഹിതാക്ഷന്‍. ഇന്നലെ വൈകുന്നേരം മൂന്നരയോടുകൂടിയാണ് ബപ്പന്‍കാട് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്ന് ഇന്‍ക്വസ്റ്റ് നടക്കും.
Kalpatta, സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.

Kalpatta: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ […]
Thamarassery, ചുരത്തിൽ വീണ്ടും ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം.

Thamarassery: ഇന്ന് രാവിലെ ചുരം രണ്ടാം വളവിന് താഴെ വീണ്ടും ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം.പച്ചക്കറിയുമായി ചുരമിറങ്ങി വരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഗതാഗത തടസ്സവും നേരിടുന്നില്ല.
Wayanad, സിദ്ധാർത്ഥിന്റെ മരണം; SFI യുണീറ്റ് സെക്രട്ടറി കീഴടങ്ങി.

Wayanad: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുൺ നേരത്തെ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അമൽ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ […]
Mukkam, വിദ്യാര്‍ഥിയെ സംഘം ചേര്‍ന്നു മര്‍ദിച്ചു; കര്‍ണപടത്തിന് പരിക്ക്.

Mukkam: വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹനെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്. കാറിലെത്തി മര്‍ദിച്ച നാലംഗ സംഘത്തിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ ഇരുപതിനാണ് ബൈക്കില്‍ സഞ്ചരിക്കവെ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ കര്‍ണപടത്തിന് പരുക്കേറ്റതായാണ് യുവാവിന്‍റെ പരാതി. കറുത്തപറമ്പ് സ്വദേശി ഷഹന്‍ വീട്ടില്‍ നിന്ന് മുക്കം ഭാഗത്തേക്ക് പോകുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം. ഇടറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് കയറുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കാറിന് മുന്നില്‍ ബൈക്ക് പെട്ടുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം വാഹനം […]
Kozhikode, വിദ്യാര്‍ഥിയുടെ പണവും ഫോണും തട്ടിപറിച്ച പ്രതികള്‍ പിടിയില്‍.

Kozhikode കമ്മീഷണര്‍ ഓഫീസിന് സമീപം വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് പണവും ഫോണും പിടിച്ചുപറിച്ച പ്രതികള്‍ ഒടുവില്‍ പൊലീസിന്‍റെ വലയിലായി. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടെ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് പൊലീസ് പറഞ്ഞു ഫെബ്രുവരി 25ന് കമ്മീഷണര്‍ ഓഫീസിനടുത്തെ ഇടറോഡിലൂടെ നടന്നുപോകവെയാണ് വയനാട് സ്വദേശിയായ വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും ഫോണും പ്രതികള്‍ കൈക്കലാക്കിയത്. അല്‍പസമയത്തിനകം പൊലീസ് എത്തിയപ്പോഴേക്കും കുറ്റവാളികള്‍ മുങ്ങി. പ്രതികളെല്ലാം ഇരുപതും, ഇരുപത്തിയൊന്നും വയസുള്ള ചെറുപ്പക്കാര്‍. […]
നടുക്കണ്ടത്ത് ഫാമിൽ കയറി പുലി വളർത്ത് പന്നിയെ കൊന്ന് തിന്നു.

ആനക്കാംപൊയിൽ: നടുക്കണ്ടം പ്രദേശം പുലി ഭീതിയിൽ ഇന്നലെ മൂന്നരയോട് കൂടി പന്നിഫാമിനോട് ചേർന്നുള്ള സ്ഥലത്ത് ജെസ്റ്റിൽ തോയലിൻ്റെ മകൻ ജെഫ്രിയാണ് പുലിയെ നേരിട്ട് കണ്ടത്. സംഭവമറിഞ്ഞ് ജന പ്രത്രിനിധികളും കർഷക കോൺഗ്രസ് നേതാക്കളും നാട്ടുകാരും സംഭവസ്ഥലത്ത് കുതിച്ചെത്തി വനപാലകരെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡപ്യൂട്ടി റെയ്ഞ്ചറടക്കമുള്ള വനപാലകരുമായി ചർച്ച നടത്തി ക്യാമറ സ്ഥാപിച്ചു. സ്ഥലത്ത് കർഷക കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഉടൻ തന്നെ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടിറെയ്ഞ്ചർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി. […]
Thamarassery, കമ്മട്ടിരിയേരികുന്നുമ്മൽ മറിയ നിര്യാതയായി.

Thamarassery: ചുങ്കം കമ്മട്ടിരിയേരികുന്നുമ്മൽ പരേതനായ എ കെ ജി മുഹമ്മദിന്റെ ഭാര്യ മറിയ നിര്യാതയായി. മക്കൾ. സുബൈദ സഫിയ.