Koodaranji, മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫിൻ്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയ്ക്ക് തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവർത്തനമാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കാഴ്ചവച്ചത്. ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാറ്റിയ ഭരണസമിതിയെയും ജീവനക്കാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും എംഎൽഎ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ […]
Koodaranji, പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം- സംസ്മൃതി – സംഘടിപ്പിച്ചു.

Koodaranji: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം- സംസ്മൃതി – സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. റോയ്തേക്കും കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് Koodaranji ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അവാർഡ് ജേതാക്കളുമായ പുരുഷോത്തമൻ മാസ്റ്റർ, സോമനാഥൻ മാസ്റ്റർ, കെ ടി ത്രേസ്യ ടീച്ചർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. […]
നിര്യാതനായി.

Thamarassery : അമ്പായത്തോട് കാറ്റാടിക്കുന്ന് ബാലൻ ( 73) നിര്യാതനായി. ഭാര്യ: ശാന്ത., മക്കൾ: വിജീഷ്, ജിനേഷ്, ജെസ്സി. മരുമക്കൾ: ജ്യോതി, സജിത, ദിവ്യ.
Thamarassery C.H സെന്റർ: താലൂക്ക് ആശുപത്രിയിൽ അത്താഴം – ഇഫ്താർ ഭക്ഷണ വിതരണം; ഒരുക്കങ്ങളായി

Thamarassery: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇത്തവണയും താമരശ്ശേരി സി.എച്ച് സെന്റർ അത്താഴത്തിനും ഇഫ്താറിനുമുള്ള ഭക്ഷണ വിതരണം നടത്തും. കഴിഞ്ഞ 15 വർഷമായി റംസാൻ മാസത്തിൽ സി.എച്ച് സെന്റർ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്. സി.എച്ച് സെന്റർ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം നടന്നു വരാറുള്ളത്. ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി Thamarassery C.H സെന്റർ ഭാരവാഹികൾ അറിയിച്ചു. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സി.എച്ച് […]
ചുരം ബൈപ്പാസ് റോഡ് സാധ്യത പഠനത്തിന് തീരുമാനമായി.

Thamarassery…നിർദിഷ്ട ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ചുരം ബൈപ്പാസ് റോഡിൻ്റെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചതായി തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു.ചുരം ബൈപ്പാസ്സ് റോഡ് അടിയന്തിരമായി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ലഭ്യമായ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ കൂടിയാലോചന നടത്തി തീരുമാനം എടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ വികസന സമിതിയിൽ എംഎൽഎ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രസ്തുത റോഡിൻ്റെ അലൈമെൻ്റ് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിക്കുകയും പ്രസ്തുത റോഡ് ദേശീയ […]
Thamarassery, പാലക്കുന്നുമ്മൽ തിറഉത്സവം ഇന്ന്.

Thamarassery: കെടവൂർ പാലക്കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 7 മണിയ്ക്ക് Thamarassery, കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള കലശം വരവ്, കാവുണർത്തൽ കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു പൂജ, പ്രസാദ ഊട്ട്, 3 മണിയ്ക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുരുതി 6 മണിയ്ക്ക് ഭഗവതി, മൂർത്തി എന്നീ വെള്ളാട്ടുകളുടെ അകമ്പടിയോടെയുള്ള താലപ്പൊല ; രാത്രി 8 മണി മുതൽ കനലാട്ടം, ഗുളികൻ കുട്ടിച്ചാത്തൻ, ചെറിയ മൂർത്തി, വലിയ മൂർത്തി, ഭഗവതി, ഭൈരവൻ, […]
Mukkam, കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.

Mukkam: താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലിൽ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മൽ അബ്ദുൽ ബാസിത്ത് (33) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസിന് കീഴിലുള്ള പ്രത്യേക സംഘം മുക്കം കുറ്റിപ്പാല കുന്തംതൊടികയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. 5.710 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കെ എൽ 57 എൽ 6288 നമ്പർ ഐ 20 കാറിന്റെ ഡിക്കിയിലും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. […]
ബറാഅത്ത്: കാരുണ്യത്തിന്റെ രാവ്.

ലൈലത്തുൽ ബറാത്ത്, ഷബ്-ഇ-ബരാത്ത്, ‘നിഷ്കളങ്കതയുടെ രാത്രി’ അല്ലെങ്കിൽ ‘മോചനത്തിൻ്റെ രാത്രി’ എന്നും അറിയപ്പെടുന്നു, ഇത് സർവ്വശക്തനായ അല്ലാഹു പാപങ്ങൾ പൊറുക്കുന്ന രാത്രിയെ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന വർഷത്തേക്കുള്ള ജീവിതവും മരണവും ഉൾപ്പെടെയുള്ള എല്ലാവരുടെയും വിധി അള്ളാഹു തീരുമാനിക്കുമ്പോൾ, പാപമോചനവും അനുഗ്രഹവും ചോദിക്കാനുള്ള അവസരമായി മുസ്ലീങ്ങൾ ഈ രാത്രിയെ കണക്കാക്കുന്നു. മരിച്ചുപോയ ബന്ധുക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ഒരാളുടെ ഭാവിക്കായി പ്രത്യേക അഭ്യർത്ഥനകൾ നടത്താനുമുള്ള സമയം കൂടിയാണിത്. ഇസ്‌ലാമിക പാരമ്പര്യത്തിൽ നിന്ന് ഉത്ഭവിച്ചതാണ് ലൈലത്തുൽ ബറാത്ത്, അതിൻ്റെ വേരുകൾ മുഹമ്മദ് നബിയുടെ […]
ജില്ലാ സകാത്ത് സെമിനാർ നാളെ പൂനൂരിൽ.

Thamarassery: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് സെമിനാറും അഹ്‌ലൻ റമദാൻ പ്രഭാഷണവും നാളെ (ഫെബ്രുവരി 25ന് ഞായർ) പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന സെമിനാർ കേരള സകാത്ത് സെൽ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളിൽ വിസ്ഡം പണ്ഡിത സഭാംഗം മുഹമ്മദ് ഷബീബ് സ്വലാഹി, സമീർ മുണ്ടേരി പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിൽ വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും.കെ.ജമാൽ മദനി, […]
Kozhikode, കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടാൽ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം.

Kozhikode: നിരന്തരം കോൺഗ്രസ് നോക്കളുമായി സംസാരിക്കുന്നുണ്ട്. എന്നിരുന്നാലും നാളെ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുമെന്നാണ് ലീഗ് കണക്കാക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ലീഗ് കോൺഗ്രസിനെ അറിയിച്ചു. അങ്ങനെയെങ്കിൽ മലബാറിൽ ഏതെങ്കിലുമൊരു സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനാകും ലീഗ് തീരുമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട്ടിൽ ലീഗ് മത്സരിക്കില്ല. കോഴിക്കോട് ആയിരിക്കും ലീഗ് ലക്ഷ്യം വയ്ക്കുക. ലീഗിനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി. ഇതിന്റെ ഭാഗമായി നിരന്തരം […]
Thamarassery, കാത്തിരിപ്പു കേന്ദ്രമില്ല;യാത്രക്കാർ വെന്തുരുകുന്നു

Thamarassery: താമരശ്ശേരി KSRTC ഡിപ്പോക്ക് മുന്നിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ പൊരിവെയിലിൽ വെന്തുരുകുന്നു, വെയിലിൻ്റെ കാഠിന്യം മൂലം ഇന്നലെ ഒരു കുട്ടി ഇവിടെ തളർന്നുവീണിരുന്നു. Wayanad ഭാഗത്തേക്കുള്ള KSRTC ബസ്സുകളിൽ താമരശ്ശേരിയിൽ നിന്നും കയറുന്നതിന് വേണ്ടി റിസർവ് ചെയ്ത യാത്രക്കാരാണ് കൂടുതലായും ഇവിടെ നിൽക്കാറുള്ളത്. കോഴിക്കോട് നിന്നും Wayanad, മൈസൂർ, ഊട്ടി ഭാഗങ്ങളിലേക്കു പോകുന്ന എല്ലാ ബസ്സുകളും പുതിയ സ്റ്റാൻഡിൽ കയറില്ല, സ്റ്റാൻഡിൽ കയറാത്ത ബസ്സുകൾ നിർത്തുന്നത് താമരശ്ശേരി കെ എസ് ആർ ടി സി […]
Thiruvambady പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

Thiruvambady: താഴെ തിരുവമ്പാടി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വില ഇരട്ടിയായി വർദ്ധിപ്പിച്ച സർക്കാരിനെതിരെ ജനവികാരം ഉയർന്നുകഴിഞ്ഞ സാഹചര്യമാണ് ഇന്ന് കേരളത്തിൽ സംജാതമായിരിക്കുന്നത്. ഈ സർക്കാർ എല്ലാ മേഖലയിലും ജനങ്ങൾക്ക് ദുരന്തമായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് സബ്സിഡിയായി ലഭിക്കേണ്ട സാധനങ്ങൾ പലതും സപ്ലൈകോ സ്റ്റോറിൽ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ തലയിൽ ഇടിത്തി എന്നവണ്ണം അവശ്യസാധങ്ങളുടെ വിലയും വർദ്ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന ഈ സർക്കാരിനെതിരെ സമരങ്ങളുടെ പരമ്പര തീർക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ടു […]