Thamarassery, സ്കൂട്ടർ ബസ്സിനടിയിൽ പെട്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

Thamarassery: സ്കൂട്ടർ ബസിനടിയിൽ പെട്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്. ചുങ്കം സ്വദേശിനി ഫാത്തിമ മിൻസിയ, പൂനൂർ സ്വദേശിനി ഫിദ ഫർസാന എന്നിവർക്കാണ് പരുക്കേറ്റത്. മാനിപുരം റോഡിൽ അണ്ടോണ പൊയിലങ്ങാടിയിലാണ് അപകടം. കെ എം സി ടി കോളേജിലെ വിദ്യാർത്ഥിനികളാണ്. സ്കൂട്ടറിനെ മറി കടക്കുന്നതിനിടെ കാർ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണതാണ് അപകട കരണം. ഒരു വിദ്യാർത്ഥിനിയെ ബസിനടിയിൽ നിന്നാണ് പുറത്തെടുത്തത്. പരികേറ്റ രണ്ട് പേരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Koduvally, കാണാതായ ആദിൽ ബിൻ അഷ്റഫിനെ കണ്ടെത്തി

Koduvally: കൊടുവള്ളിയിൽ നിന്നും കാണാതായ ആദിൽ ബിൻ അഷ്റഫിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇന്ന് 10-01-24 തീയതി കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
Engapuzha, കണ്ണോത്ത് – ഈങ്ങാപ്പുഴ റോഡ് വീണ്ടും ഇടിഞ്ഞു: ഗതാഗതം നിരോധിച്ചു

Engapuzha: കോടഞ്ചേരി കണ്ണോത്ത് – ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിന് സമീപം പാതി തകർന്ന റോഡിന്റെ ബാക്കി ഭാഗം കൂടി വീണ്ടും ഇടിഞ്ഞതിനാൽ റോഡ് പൂർണമായും അടച്ചു. റോഡിന്റെ പലഭാഗത്തും വിള്ളൽ രൂപപ്പെട്ടതിനാൽ വീണ്ടും റോഡ് ഇടിയാൻ സാധ്യത യുള്ളതിനാൽ ഇതു വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും, ഇതു വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചതായും പുതുപ്പാടി ഗ്രാമപഞ്ചാത്ത് മെമ്പർ ഷിൻജോ തൈക്കൽ അറിയിച്ചു.
Kodanchery, റീഫ്ലക്ഷൻസ് 2024 ദേശീയ സെമിനാറിൽ ഒന്നാമതായി

Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച REFLECTIONS 2024 ദേശീയ സെമിനാറിൽ ഒന്നാമതായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി ബി ആർ സി തലത്തിൽ എച്ച് എസ് എസ്,വി എച്ച് എസ് ഇ വിഭാഗം വിദ്യാർഥികൾക്കായി ‘റിഫ്ലക്ഷൻസ് 2024’ എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചത്. Thamarassery ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന പ്രസ്തുത സെമിനാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) വെല്ലുവിളികളും […]
Koyilandy, മത്സ്യ തൊഴിലാളിയെ കടലില്‍ കാണാതായി

Koyilandy: നന്തിയിൽ കടലില്‍ പോയ മത്സ്യ തൊഴിലാളിയെ കാണാതായി. ഫൈബർ വള്ളത്തിൽ മത്സ്യ ബന്ധനത്തിനു പോയ തൊഴിലാളിയെയാണ് കാണാതായത്. റസാഖ് പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. തട്ടാൻകണ്ടി അഷ്‌റഫ് നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇടി മിന്നലേറ്റതിനെ തുടർന്ന് വള്ളത്തിനു കേടുപാടുകൾ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്‌റഫ് പറഞ്ഞു.
Wayanad,പൊലീസ് മർദ്ദിച്ചെന്ന് പരാതി; സൈനികനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

Wayanad: പുൽപ്പള്ളിയിൽ പൊലീസ് മർദ്ദിച്ചെന്ന് പരാതിപ്പെട്ട സൈനികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനികൻ പരാതി നൽകി. ലാൻസ് നായിക് ആയി സേവനമനുഷ്ടിക്കുന്ന കെ.എസ്.അജിത്തിനാണ് മർദനമേറ്റത്. Wayanad പുൽപ്പള്ളിയിൽ ഉത്സവ പറമ്പിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കത്തിൽ പൊലീസ് മർദ്ദിച്ചെന്ന് ആണ് സൈനികൻ്റെ ആരോപണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കര സേനയിൽ ലാൻസ് നായിക് ആയി ഉത്തർ പ്രദേശിൽ സേവനമനുഷ്ടിക്കുന്ന കെ.എസ്. […]
Thamarassery, തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: 32 സ്ത്രീ തൊഴിലാളികൾക്ക് വിമാന യാത്ര സഫലമാക്കി

Thamarassery: ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് സാധ്യമായതിലെ സന്തോഷത്തിലാണ് Thamarassery ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. 32 തൊഴിലാളികൾ ഉൾപ്പെടെ 34 പേരാണ് യാത്ര നടത്തിയത്. പറഞ്ഞറിയിക്കാനാവാത്ത അനുഭവം തന്നെയായി യാത്ര. തൊഴിലുറപ്പു തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ വിമാന യാത്രയായിരുന്നു. കണ്ണൂർ വിമാന താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കാണ് യാത്ര. നാടിനു മീതെ ആകാശത്ത് കൂടെ പറന്നങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ വല്ലാത്ത അനുഭവം. പ്രായമായവർക്ക് ഉത്സാഹ ദിനമായി. താമരശ്ശേരി ഗ്രാമ […]
Thamarassery, ഏഴുകളത്തിൽ ഹുസ്സൈൻ നിര്യാതനായി

Thamarassery: അമ്പായത്തോട് ഏഴുകളത്തിൽ ഹുസ്സൈൻ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നവാസ്, നസീമ, നംഷിദ്, ഷാനിദ്. മരുമക്കൾ:അബു, ശഹർബാൻ, തഫ്‌ലീന, ആരിഫ. മയ്യത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിജിദിൽ.
Thamarassery, ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

Thamarassery: ചുരം ഒന്നാം വളവിന് സമീപം പാലത്തിൽ നിന്നുമാണ് കാർ മറിഞ്ഞത്, കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിപ്പിലിത്തോട് സ്വദേശിയായ ഇദ്ദേഹം കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. അതേ സമയം ചുരത്തിലും മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്.
Wayanad, ഒൻപതംഗ കുടുബം വന്യമൃഗങ്ങള്‍ വിഹരിക്കുന്ന അന്തര്‍ സംസ്ഥാന പാതയിൽ കുടുങ്ങി, തുണയായത് ട്രാഫിക് പൊലീസ്

Wayanad: ബത്തേരി, കടുവയും കാട്ടാനയു മുള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന കാനന പാതയിൽ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം അർധ രാത്രി കേടായി. തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവുമാണ് ഊട്ടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ കാനന പാതയില്‍ കുടുങ്ങിയത്. ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാന പാതയിലെ വന മേഖലയിലൂടെ കടന്നു പോകുന്ന മുണ്ടക്കൊല്ലി ഭാഗത്ത് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഒടുവിൽ, പട്രോളിംഗിന്റെ ഭാഗമായി സ്ഥലത്തെത്തിയ ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് സംഘമാണ് കുടുംബത്തിന് തുണയായത്. അതു വഴി […]
Nadapuram, നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: മധ്യവയസ്ക്കന് 24 വര്‍ഷം കഠിന തടവും പിഴയും

Nadapuram: നാലു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യ വയസ്‌കന് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് കുരിയാടി കുനിയില്‍ കുഞ്ഞമ്മദിനെ (56) നെയാണ് Nadapuram ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ) കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്. 2021 നവമ്പര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ ഗൃഹ പ്രവേശത്തിന് പോയ കുട്ടിയെ കുഞ്ഞമ്മദ് ഗുഡ്സ് ഓട്ടോയില്‍ കയറ്റി […]
Thamarassery, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

Thamarassery: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ( കെ സി ഇ യു – സി ഐ ടി യു) ഈ വർഷത്തെ Thamarassery ഏരിയാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിച്ചു Thamarassery സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന മെമ്പർഷിപ്പ് വിതരണം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഇ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഏരിയാ പ്രസിഡണ്ട് വന്ദീവ് രാജു കെ അദ്ധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജയകുമാർ, ട്രഷറർ അജിത കെ വി, ലിജു […]