Airport കളില്‍ നിയന്ത്രണങ്ങളില്ല – ആശങ്ക വേണ്ടെന്ന് പ്രവാസികളോട് അധികൃതര്‍

calicut airport image

Kondotty: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് വിദേശ യാത്രക്കാര്‍ ആശങ്കരാകേണ്ടതില്ലെന്ന് അധികൃതര്‍. നിപ മൂലം കേരളത്തിലെ നാലു Airport കളിലും ഇതുവരെ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവുമുണ്ടായിട്ടുമില്ല. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയടക്കം ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി യാത്രക്കാര്‍ മാസ്‌ക് ധരിച്ചാണ് എത്തുന്നത്. കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ വായുവിലൂടെ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത നിപക്ക് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് […]

ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി (Mananthavady)

Mananthavady seizes smuggled ganja in secret compartment of bike image

Mananthavady: കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റും (കെ ഇ എം യു) സുൽത്താൻ ബത്തേരി അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബു രാജിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ കെഎൽ 20 പി 7632 പൾസർ 180 ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയതിന് കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയിൽ കിരൺ (20), കൊള്ളിയിൽ വീട്ടിൽ പ്രവീൺ (28), എന്നിവരെ അറസ്റ്റ് ചെയ്ത് […]

കോളേജ് അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ (Vadakara)

College teacher hanged at home (Vadakara) image

Vadakara: ചെക്കോട്ടി ബസാറില്‍ അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അശോകം വീട്ടില്‍ അമയ വി ആണ് മരിച്ചത്. ഇരുപത്തി മൂന്ന് വയസായിരുന്നു. മുക്കാളി CSI ക്രിസ്റ്റ്യൻ മുള്ളർ വിമൻസ് കോളജ് അധ്യാപികയാണ്‌. അച്ഛന്‍: നാരായണ നഗരം പാങ്ങാട്ട് താഴക്കുനി വേണു. അമ്മ: ബിന്ദു (ശ്രീ നാരായണ കോളജ്, കീഴൽ) സഹോദരി: അനുസ്മയ (വിദ്യാർത്ഥിനി, സെൻട്രൽ യൂണിവേഴ്സിറ്റി, പഞ്ചാബ്) സംസ്കാരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക്‌ ചെക്കോട്ടി ബസാറിലെ അശോകം വീട്ടിൽ നടക്കും.

കമുകിൻ തോട്ടത്തിൽ നിന്നും അമ്പതോളം കുല അടക്ക മോഷണം പോയി (Thiruvambady)

50 gourds were stolen from the pumpkin garden image

Thiruvambady: മറിയപ്പുറം കുരിശിങ്കൽ ജോസ് കുര്യന്റെ കമുകിൻ തോട്ടത്തിൽ നിന്നും അമ്പതോളം കുല അടക്ക മോഷണം പോയി ഈ പ്രദേശത്ത് മോഷണം പതിവായിരിക്കുകയാണ്. വാഴക്കുല തേങ്ങ എന്നിവയുടെ മോഷണം പതിവാണിവിടെ. വന്യ മൃഗശല്യം ഒരു ഭാഗത്ത് കർഷകരുടെ ജീവിതം വളരെ യേറെ ദുരിതത്തിലാക്കുന്ന അവസരത്തിലാണ് ഇത് പോലുള്ള മോഷണവും. ഇതിന് ഒരു പരിഹാരം വേണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ച് ആവശ്യപ്പെട്ടു. കർഷകനായ ജോസ് കുര്യന്റെ കമുകിൻ തോട്ടത്തിലെ  ആദ്യമായി വിളവെടുക്കാൻ ഇരുന്ന അടക്കയാണ് മോഷണം […]

Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും

nipah image

Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് […]

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസ് (Koyilandy)

Facebook post that Nippa is fake; Case against youth (Koyilandy) image

Koyilandy: നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. Koyilandy പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് Koyilandy പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു.

Engapuzha സ്വദേശി സൗദിയില്‍ നിര്യാതനായി

A native of Engapuzha passed away in Saudi image

Engapuzha: ഈങ്ങാപ്പുഴ കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ്(ബാബു) 31 സൗദിയിലെ റിയാദിൽ നിര്യാതനായി. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാം വയലിന്റെയും സുഹറയുടെയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു, തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്, രണ്ട് സഹോദരന്മാർ ഉണ്ട്, നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരും.

ചത്ത പശുക്കിടാവിന്റെ ജഡം ചാക്കിൽ കെട്ടി ഓവുചാലിൽ തള്ളിയതായി പരാതി (Thamarassery)

Complaint that the body of a dead calf was tied in a sack and thrown into the drain image

Thamarassery: ചത്ത പശുക്കിടാവിന്റെ ജഡം റോഡരിയിലെ ഓവുചാലിൽ തള്ളിയതായി പരാതി. തച്ചംപൊയിൽ പിസി മുക്കിലെ ഷൈന ഓട്ടോ ഗ്യാരേജിന്റെ സമീപത്തായാണ് പശുക്കിടാവിന്റെ ജഡം തള്ളിയത്. നാട്ടുകാർ എത്തിയാണ് ജഡം സംസ്കരിച്ചത്. സംഭവത്തിനുത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എരഞ്ഞോണ മുഹമ്മദലി ഫൗസ് നിര്യാതനായി (Koduvally)

Eranjona Muhammadali Faus passes away (Koduvally) image

Koduvally: Vavad എരഞ്ഞോണ മുഹമ്മദലി ഫൗസ്(27) നിര്യാതനായി.പിതാവ്:എരഞ്ഞോണ അബൂബക്കർ മുസ്‌ലിയാർ മാതാവ്:നഫീസ എലോക്കര സഹോദരങ്ങൾ: ഫായിസ്, ഫവാസ്, ഫാസിൽ, ഫസ്ന. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് എരഞ്ഞോണ മസ്ജിദിലും, 3:30 വാവാട് ജുമാ മസ്ജിദിലും നടന്നു.

മാലിന്യം തള്ളിയ സംഭവത്തിൽ കേസെടുത്തു (Koduvally)

koduvally image

Koduvally: ദേശീയപാതയോരത്ത് ഓവുചാലിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയ സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്തു. ലോറി ഉടമയോട് വെള്ളിയാഴ്ച കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. കൊടുവള്ളിക്കടുത്ത മോഡേൺ ബസാറിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ യായിരുന്നു ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് പള്ളിക്ക് മുൻ വശത്തുള്ള ഓവുചാലിൽ ഒഴുക്കിയത്.

ചന്ദനം മുറി കേസ്; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ (Meppadi)

Sandalwood room case; Three more accused arrested (Meppadi) image

Meppadi: കടൂർ വനപ്രദേശത്തു നിന്ന് ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിൽ 3 പ്രതികൾ കൂടി അറസ്റ്റിൽ. മാനന്തവാടി പുതുശ്ശേരിക്കടവ് പെങ്ങണിക്കണ്ടി അഷ്റഫ് (49), കാരയ്ക്കാമല വളപ്പിൽ സലാം (56), Meppadi കാപ്പം കൊല്ലി കുടുമ്മാൻ പറമ്പിൽ മുഹമ്മദ്കുട്ടി (59) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽ അഷ്റഫ് റിമാൻ്റിലാണ്. മറ്റ് രണ്ടു പേരെ ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. സംഭവത്തിൽ നേരത്തെ 3 പേരെ […]

Kaithappoyil-Agasthyanmuzhi റോഡ്: സ്ഥലം വിട്ടുനൽകിയവർക്ക് കൃഷിഭൂമിയിലേക്ക് വഴി നിർമിച്ചു നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

kaithappoyil image

Thiruvambady: Kaithappoyil-Kodanchery-Agasthyanmuzhi റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയവർക്ക് കൃഷി ഭൂമിയിലേക്ക്‌ പ്രവേശിക്കുന്നതിനായി റോഡ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദേശം നൽകിയത്. കോടഞ്ചേരി സ്വദേശികളായ ഇ.ജി. ജോസുകുട്ടി, സണ്ണി ജോർജ്. ഷിനോയ് ജോസഫ് എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. കൃഷി സ്ഥലത്തേക്ക്‌ റോഡ് നിർമിച്ചുനൽകാമെന്ന വാഗ്ദാനത്തിലാണ് ഭൂമി സൗജന്യമായി വിട്ടുനൽകിയതെന്ന് പരാതിക്കാർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 25-ന്‌ […]