NIT യിലെ ഹൈടെക് കോപ്പിയടി: പരാതി പോലീസിന് കൈമാറാത്തത് വിവാദത്തിൽ

nit image

Mukkam: കാലിക്കറ്റ് NIT യിലെ അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടന്നതിൽ അധികൃതർ പോലീസിന് പരാതി കൈമാറാത്തത് വിവാദത്തിൽ. സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും NIT അധികൃതർ രേഖാമൂലം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ഇവർക്കൊപ്പം പരീക്ഷയെഴുതിയവരെ പെട്ടെന്നുതന്നെ നിയമിച്ചതിൽ ദുരൂഹത ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തിയതോടെ നിയമനവും വിവാദത്തിലായി. കഴിഞ്ഞ ജൂലായ് 10 മുതൽ 13 വരെ എൻ.ഐ.ടി. കാമ്പസിൽ നടന്ന ഒന്നാം ഘട്ട പരീക്ഷയ്ക്കിടെയാണ് ഹരിയാണ സ്വദേശികളായ രണ്ടുപേരെ കോപ്പിയടിച്ചതിന് പിടികൂടിയത്. ചെറിയതരം […]

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ആക്ടീവ് കേസുകള്‍ നാലായി (Kozhikode)

Kozhikode one more person dies; Active cases are four image

Kozhikode: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി ഉയര്‍ന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം ആരോഗ്യമന്ത്രിയുടെ ഓഫീസാണ് പുറത്തു വിട്ടത്. നിപ പോസിറ്റീവ് ആയ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. 30 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. Kozhikode ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.

ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുടുക്കിയതിന് പിന്നിൽ ഗുഢാലോചനയെന്ന് CBI

CBI says conspiracy behind Oommen Chandy's entrapment in solar case image

Thiruvananthapuram: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുടുക്കിയതിന് പിന്നിൽ ഗുഢാലോചനയെന്ന് CBI. ഉമ്മൻ ചാണ്ടിയെ കുറ്റ വിമുക്തനാക്കിയ റിപ്പോർട്ടിലാണ് കേസിൽ നടന്ന ഗൂഡാലോചന വിവരങ്ങളും CBI നിരത്തിയത്. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാൾ നന്ദകുമാറും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു CBI ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്ത് എഴുതിയ കത്തിൽ […]

Engapuzha, കൊല്ലംപറമ്പിൽ കെ, സി, ജോർജ്‌ നിര്യാതനായി.

K, C, George passed away at Engapuzha, Kollamparambil image

Puthuppady: Engapuzha കൊല്ലംപറമ്പിൽ കെ, സി, ജോർജ്‌ (90) നിര്യാതനായി. ഭാര്യ: മറിയാമ്മ മക്കൾ :ബെറ്റ്സി, ബിജു, ബിനു, ബിന്ദു നിലമ്പൂർ, ബിന്നി. മരുമക്കൾ: ജെസ്സി, ജോസി, പ്രസാദ് നിലമ്പൂർ, ജോയ്‌സി. സംസ്‍കാരം നാളെ (11,9,2023) 10മണിക്ക് ഐ പി സി പുതുപ്പാടി സെമിത്തേരി.

Thamarassery: കറുത്തേടത്ത് അയ്യപ്പൻ നിര്യാതനായി

ayyappan passed away image

Thamarassery: KSRTC റിട്ടയേർഡ് ജീവനക്കാരൻ കറുത്തേടത്ത് അയ്യപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് (10-09-2023-ഞായർ) വൈകുന്നേരം 04:00-മണിക്ക് ഉള്ളിയേരി ശ്മശാനത്തിൽ. ഭാര്യമാർ: പരേതയായ കുഞ്ഞമ്മ ടീച്ചർ, സാവിത്രി. മക്കൾ: ബിന്ദു കെ (സീനിയർ സൂപ്രണ്ട് എ ഇ ഒ ഓഫീസ് താമരശ്ശേരി), സിന്ധു കെ (വി ഇ ഒ കട്ടിപ്പാറ പഞ്ചായത്ത്), പരേതനായ പ്രവീൺ. മരുമക്കൾ അയ്യപ്പൻ കെ (റിട്ട. മാനേജർ കേരളാ ഗ്രാമീണ ബാങ്ക് – ഓമശ്ശേരി), ശ്രീധരൻ (ഡെപ്യൂട്ടി തഹസിൽദാർ, എയർപോർട്ട്, കോഴിക്കോട്). സഹോദരങ്ങൾ: […]

NGO UNION സ്നേഹ വീടിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു

NGO Union inaugurated the construction of Sneha House image

Kozhikode: വജ്ര ജൂബിലിയുടെ ഭാഗമായി കേരള NGO UNION നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം പുതുപ്പാടി പെരുമ്പള്ളി നിർമ്മിക്കുന്ന സ്നേഹ  വീടിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്  നിർവ്വഹിച്ചു. സംസ്ഥാനത്ത് 60 കുടുംബങ്ങൾക്കാണ് വീട് നൽക്കുന്നത്. ജില്ലയിൽ 5 വീടുകളിൽ നാലാമത്തെ വീടാണ് പുതുപ്പാടി പെരുമ്പള്ളിൽ നിർമ്മിക്കുന്നത്. ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കൾ, അതി ദരിദ്ര വിഭാഗത്തിൽ പെട്ടവരാണ്. ജീവനക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള പ്രവർത്തനത്തിനൊപ്പം നാടിന്റെ കണ്ണീരൊപ്പുന്ന മഹത്തായ […]

സി എസ് ഗോപാലൻ നിര്യാതനായി (Thiruvambady)

CS Gopalan passed away (Thiruvambady). image

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൊന്നാങ്കയത്തെ ആദ്യകാല സി പി എം നേതാവുമായ ചൂരക്കുഴിയിൽ സി എസ് ഗോപാലൻ (സഖാവ് സി എസ് -81) അന്തരിച്ചു. സംസ്കാരം നാളെ (10-09-2023-ഞായർ) ഉച്ചയ്ക്ക് 2:00-ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രി പൊന്നാങ്കയം കല്ലുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: രാജേന്ദ്രൻ (ഐ എസ് ആർ ഒ – തിരുവനന്തപുരം), ഇന്ദിര സോമൻ (ആർ ഡി ഏജന്റ് Thiruvambady പോസ്റ്റ് ഓഫീസ്), സലീജ സുധാകരൻ (പി എച്ച് സി- കൂടരഞ്ഞി), […]

ഭിന്ന ശേഷിക്കാരനുനേരെ ലഹരി മാഫിയാ അക്രമം; Thamarassery യിൽ പ്രതിഷേധം

Drug mafia violence against the differently abled; Protest in Thamarassery image

Thamarassery: താമരശ്ശേരി ചുങ്കത്ത് വെച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ അർദ്ധരാത്രി ലഹരി സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ  പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. കെടവൂർ സ്വദേശിയായ അബിൻ രാജി നാണ് ലഹരി മാഫിയാ സംഘത്തിൻ്റെ ആക്രമത്തിൽ പരുക്കേറ്റത്. Thamarassery സൗത്ത് മേഖലയിലെ DYFI കെടവൂർ നോർത്ത് യൂണിറ്റ് ഭാരവാഹിയും SFI നേതാവുമാണ് അബിൻ രാജ്.

താമരശ്ശേരിയിൽ വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം (Thamarassery)

In Thamarassery again drunken gang riot (Thamarasser) image

Thamarassery: കാരാടി കുടുക്കിൽ ഉമ്മരം റോഡിൽ ബഹളം കേട്ട് എത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ കയ്യേറ്റ ശ്രമം. ഇതേ തുടർന്ന് നാട്ടുകാർ സമീപത്തുള്ള CPI(M) ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തി അവിടെയുണ്ടായിരുന്നവരെ വിവരം അറിയിക്കുകയും, ഉടനെ സ്ഥലത്തെത്തിയ പാർട്ടി പ്രവർത്തകർ ആളൊഴിഞ്ഞ വീട്ടിൽ ലഹരി ഉപയോഗിക്കുന്ന സംഘത്തെ ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പരുക്കേറ്റ കാരാടി ചടച്ചിക്കുന്ന് സ്വദേശി ഷാഹിദ് (26) നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് CP1 (M) ഓഫീസിന് […]

ബെഡ്ഡ് വീണ് രണ്ടുവയസ്സുകാരന്റെ മരണം; ദേഹത്ത് പരുക്കില്ല, ആന്തരാവയവങ്ങൾ രാസ പരിശോധനയ്ക്ക് (Mukkam)

Two-year-old boy dies after bed falls; No injury on the body, viscera for chemical examination (Mukkam) image

Mukkam: മണാശ്ശേരിയിൽ ബെഡ്ഡ് ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകൾക്ക്. കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത് പരുക്കേറ്റിട്ടില്ലെന്ന് Mukkam സി.ഐ സുമിത്ത് കുമാർ പറഞ്ഞു. അതിനാൽ, ആന്തരാവയവങ്ങൾ രാസ പരിശോധന നടത്തുമെന്നും പൂർണമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരൂവെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് Mukkam മണാശ്ശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് മരിച്ചത്. കുട്ടിയെ ഉറക്കിയ ശേഷം അമ്മ കുളി മുറിയിലേക്ക് പോയ […]

UDF താമരശ്ശേരിയിൽ ആഹ്ലാദ പ്രകടനം നടത്തി

UDF staged a joyous demonstration in Thamarassery image

Thamarassery: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് UDF താമരശ്ശേരിയിൽ പ്രകടനം നടത്തി. മുൻ M L A V M ഉമ്മർ, K P C C മെമ്പർമാരായ A അരവിന്ദൻ, ഹബീബ് തമ്പി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ എം അഷ്‌റഫ്‌ മാസ്റ്റർ, UDF ചെയർമാൻ കെ എം അഷ്‌റഫ്‌ മാസ്റ്റർ, കൺവീനർ ടി ആർ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ, മണ്ഡലം […]

നിര്യാതനായി (Thamarassery)

passed away thamarassery image

Thamarassery: കരിങ്ങമണ്ണ കുന്നത്ത് വീട്ടിൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: സുനിത, സബിത, സജീവ്. മരുമക്കൾ: വസന്തകുമാർ, മോഹൻദാസ്, വിനീത. സഞ്ചയനം വ്യാഴാഴ്ച.