ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി

fly dubai fz 443 emergency landing

Dubai: ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി, സാങ്കേതിക തകരാറുമൂലം ആണ് വിമാനം തിരിച്ചിറക്കിയത്, 11 July 2023 പുലർച്ചെ 2 മണിക്കാണ് വിമാനം ദുബായിൽനിന്നും പുറപ്പെട്ടത്,   2 മണിക്കൂർ പറന്ന ശേഷം ആണ് ദുബായിൽ തന്നെ തിരിച്ചിറക്കിയത്. കൂടുതൽ വിവരം ലഭ്യമല്ല.

ജില്ലയിലെ കനത്ത മഴയിൽ നഷ്ടം 8.30 കോടി, ഓണവിപണിയെ ലക്ഷ്യമിട്ട കർഷകർക്ക് നിരാശ (Kozhikode)

8.30 crore loss due to heavy rains in the district, disappointment for the farmers targeting the Onam market image

Kozhikode: കനത്തമഴ ജില്ലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ദുരിതം വിതച്ചു. ഈ മാസം ആദ്യം മുതൽ ഇന്നലെ വരെ 8.30 കോടി രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്. കാക്കൂർ, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട്, കുന്നുമ്മൽ, മുക്കം,പേരാമ്പ്ര, തിക്കേടി, തോടന്നൂർ, തൂണേരി, ഉള്ള്യേരി, വടകര ബ്ലോക്കുകളിലായി 200 ഹെക്ടറോളം വിളകൾ നശിച്ചു. 3,497 കർഷകരാണ് ദുരിതത്തിലായത്. ഏറ്റവും കൂടുതൽ കൃശി നാശം നേരിട്ടത് Kozhikode ബ്ലോക്കിലാണ്. ഈ ആഴ്ച കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടശേഖരങ്ങളിലെ നെൽക്കതിരുകളെല്ലാം വെള്ളത്തിൽ അടിഞ്ഞിരിക്കുകയാണ്. കൂടുതൽ […]

ലഹരി വിരുദ്ധ സെമിനാർ നടത്തി (Kodanchery)

Conducted anti-drug seminar image

Kodanchery: കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Kodanchery പഞ്ചായത്ത് പൂർണ്ണമായും ലഹരി വിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സെമിനാർ നടത്തി. പഞ്ചായത്ത് ലഹരി വിമുക്തമാക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് മുൻ ഡിജിപിയും എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.സി ജേക്കബ് വിവിധ കർമ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഫൊറോനാ പ്രസിഡൻറ് ജോസഫ് ആലുവേലിൽ, ഷാജു കരുമഠത്തിൽ, […]

നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് ഉദ്ഘാടനം ചെയ്തു (Engapuzha)

The upgraded Engapuzha Kannoth Road was inaugurated image_cleanup

Kodanchery: നവീകരിച്ച Engapuzha- Kannoth റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ സൂപ്രണ്ട് എൻജിനീയർ ജയശ്രീ യു.പി സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരണവും നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, […]

നേപ്പാൾ യുവതി ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു (Ottappalam)

Nepalese woman drowned in Bharatapuzha image

Ottappalam: നേപ്പാൾ സ്വദേശിയായ യുവതിയെ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്. മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന ഭാഗത്തെ കടവിൽ രാവിലെ ഒഴുക്കിൽപ്പെട്ടതാണ്. തുണികൾ അലക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒഴുകിവരുന്നതു കണ്ട നാട്ടുകാരാണു കരയ്ക്കു കയറ്റിയത്. ഭർത്താവ് ലോകേന്ദ്ര ബഹദൂർ ജാഗ്രിക്കൊപ്പം മായന്നൂരിലെ ഫാമിൽ ജോലിക്കെത്തിയതായിരുന്നു യുവതി.  

കുറ്റ്യാടി (Kuttiadi) വാണിമേൽ വീടിന് നേരെ ബോംബേറ്

A bomb was fired at the house in Kuttyadi Vanimel image

Nadapuram: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ Kuttiadi വാണിമേൽ പരപ്പുപാറയിൽ വീടിന് നേരെ ബോംബേറ്. ഭൂമി വാതുക്കലിലെ വ്യാപാരി പരപ്പു പാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന്റ മുൻ ഭാഗത്തെ ചുമരിൽ തട്ടി ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയുണ്ടായി. നാടൻ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ചാക്ക് നൂലിന്റെയും കടലാസിന്റെയും അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. ഉഗ്രസ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. വളയം […]

വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ (Palakkad)

Newlywed dies in car accident; The groom is in serious condition image

Palakkad: നാടിനെ കണ്ണീരിലാഴ്ത്തി നവ വധുവിന്റെ മരണം. Palakkad പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവ വധു മരിച്ചത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. ജൂൺ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു. ഇന്ന് ‌കാലത്ത് 11.00 മണിക്കാണ് […]

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു (Bathery)

The young man died after the bike went out of control and hit the wall. image

Bathery: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക് . മൂലങ്കാവ് കൊട്ടനോട് കാര രാജന്റെ മകൻ ഷാംജിത്ത് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മലവയൽ നീലമാങ്ങ കോളനിയിലെ സനൽജി (20) ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മരണപ്പെട്ട ഷാംജിത്തിന്റെ മൃതദേഹം Bathery താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാത 766 ൽ കല്ലൂർ ടൗണിനു സമീപം പതിനൊന്നരയോടെയാണ് അപകടം. ബത്തേരി ഭാഗത്തുനിന്ന് കല്ലൂരിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം […]

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു (Kollam)

Suicide of expatriate businessman; All the accused were acquittedimage

Kollam: പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സി.പി.ഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം. എസ്. ഗിരീഷ്, ഇളമ്പല്‍ വില്ലേജ് വൈസ് പ്രസിഡന്റ് സതീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം അജികുമാര്‍, പാര്‍ട്ടി അംഗം ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംഭവം നടന്ന് 5 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. മസ്‌കത്തില്‍ […]

കക്കൂസ് മാലിന്യം പൊതുയിടത്തിൽ തള്ളിയ രണ്ട് പേർ റിമാഡിൽ (Balussery)

Two people who threw toilet waste in public place in Rimad image

Balussery: കക്കൂസ് മാലിന്യം പൊതുവിടത്തിൽ തള്ളിയതിന് രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. നടക്കാവ് സ്വദേശികളായ വിഷ്ണു, ശരത്ത് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം Balussery മുക്കിലെ ജലാശയത്തിൽ ഒഴുക്കിവിടുകയായിരുന്നു ഇരുവരും. വിവരം ലഭിച്ച് പോലീസ് എത്തുമെന്നറിഞ്ഞതോടെ സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ പറമ്പിൻമുകളിൽ വെച്ച് അമിത വേഗതയിലെത്തിയ വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. പിന്തുടർന്നെത്തിയ പോലീസ് ഉള്ള്യേരിയിൽ […]

പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യും

Plus Two exam certificate will be distributed from today image

Thiruvananthapuram: പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. ഇത് സ്കൂളുകളിലെത്തി വിദ്യാർഥികൾ നേരിട്ടെത്തി കൈപ്പറ്റണം. പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ട ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ്‌ 25നാണ് പ്ലസ് ടു പരീക്ഷാഫലം വന്നത്. ഒറിജിനൽ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നടപടികൾ […]

മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്നു പേർക്കായി തിരച്ചിൽ (Thiruvananthapuram)

The fishing boat capsized; One dead, search for three image

Thiruvananthapuram: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ച് സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായത്. മറ്റു മൂന്നു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള പരലോകമാതാ എന്ന വള്ളമാണ് മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് തിരയിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. മെന്റസ്, ബിജു, കുഞ്ഞുമോൻ, ബിജു എന്നീ തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ […]