ഹൃദയാഘാതം; മലപ്പുറം (Malappuram) സ്വദേശി അബൂദബിയിൽ നിര്യാതനായി

Abu Dhabi: മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി. Malappuram പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ (35) ആണ് മരിച്ചത്. മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ. സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദ, ആരിഫ, ജംഷി. ഖബറടക്കം പിന്നീട് നാട്ടിൽ.
ചെമ്പ്കടവിൽ കാർ (Car) തോട്ടിലേക്ക് മറിഞ്ഞു അപകടം

Kodanchery: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം Car തോട്ടിലേക്ക് മറിഞ്ഞു അപകടം. ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. ആർക്കും പരിക്കില്ല. മാളിയേക്കൽ രാജുവിന്റെ വീടിനു മുന്നിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. നൂറാംതോട് സ്വദേശിയുടെ ആണ് കാർ.
കാണാതായിട്ട് 5 ദിവസം; 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി (Malappuram)

Malappuram: നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ഒഴുകിപ്പോയത്. അനുശ്രീയുടെ രണ്ടു സഹോദരന്മാരും അമ്മയും രക്ഷപ്പെട്ടു. അനുശ്രീയെയും അമ്മൂമ്മയെയും കാണാതായി. അന്നുമുതൽ ഇവരെ കണ്ടെത്താനായി തിരച്ചിൽ നടക്കുകയായിരുന്നു
ഈങ്ങാപ്പുഴയിൽ (Engapuzha) വിദ്യഭ്യാസ മന്ത്രിക്ക് കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കള്‍ അറസ്റ്റിൽ

Thamarassery: പ്ലസ് ടു അനുവധിക്കുന്നതില്‍ മലബാറിനോട് കാണിക്കുന്ന അവഗണക്കെതിരെ സമര രംഗത്തുള്ള യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റില്‍. പുതുപ്പാടിയില്‍ കൈതപ്പൊയില്‍ യുപി സ്കൂള്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വിദ്യഭ്യാസ മന്ത്രിയെ Engapuzha യില്‍ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാകമ്മറ്റിയംഗം കെപി സുനീര്‍, പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നംഷിദ്, സെക്രട്ടറി കെസി ഷിഹാബ്, വികെ ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. അതേ സമയം മുക്കത്ത് പരിപാടിയില്‍ മന്ത്രി […]
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണകടത്ത് (Gold);കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയിൽ

Malappuram: Karipur Airport വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനെ(34)യാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള Air India വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ Malappuram ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ […]
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന; കൊണ്ടോട്ടിയിൽ (Kondotty) എംഡിഎംഎയുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

Sale of intoxicants concentrated in educational institutions; Lorry drivers arrested with MDMA Kondotty: നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് ട്രിപ്പര്‍ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കരുവാന്‍കല്ല് സ്വദേശികളായ കോട്ടേപ്പാറ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (35), ചൊക്ലി വീട്ടില്‍ നൗഷാദ് (25) എന്നിവരാണ് നെടിയിരുപ്പ് മില്ലുംപടിയില്‍വെച്ച് പിടിയിലായത്. കൊണ്ടോട്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് പ്രദേശത്തെ […]
കേരളത്തിൽ (Kerala) കാലവർഷം ശക്തിപ്പെട്ടു; വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം

Thiruvananthapuram: നിലക്കാതെ പെയ്യുന്ന മഴ സംസ്ഥാനത്ത് (Kerala) ദുരിതം വിതച്ചു. വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. പലയിടത്തും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു. അഗ്‌നിരക്ഷാ സേന മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പനങ്ങാട് ദേശീയപാതയിലേക്ക് മരം വീണു കാറിനു കേടുപാട് പറ്റി. ആര്‍ക്കും പരുക്കില്ല. എറണാകുളം KSRTC Bus സ്റ്റാന്‍ഡില്‍ വെള്ളം കയറി. വൈക്കം തോട്ടുവക്കത്ത് മരം ഒടിഞ്ഞുവീണ് സൈക്കിള്‍ യാത്രികനു പരുക്കേറ്റു. കൊല്ലത്തും വ്യാപക നാശനഷ്ടമുണ്ടായി. […]
ഡ്രൈവർ വേണ്ട, സ്വയമോടുന്ന വാഹനങ്ങൾ ഇനി Dubai നിരത്തുകളിൽ; WeRide എന്ന Company ക്ക് ലൈസൻസ് നൽകി

Dubai: യുഎഇയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി. വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ‘weride‘ന് ലൈസൻസ് അനുവദിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുഎഇയിലെ യാത്രാ രംഗത്തെ ഭാവിയെ പുനർനിർവചിക്കുന്ന ‘സ്വയം ഓടുന്ന’ വ്യത്യസ്ത തരം വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. വീറൈഡിന്റെ ആസ്ഥാനം ചൈനയിലെ ഗ്വാങ്‌ഷൂവിലാണ്. മറ്റ് നഗരങ്ങൾക്കൊപ്പം അബുദാബിയിലും കേന്ദ്രങ്ങളുണ്ട്. […]
Thamarassery ടൗണിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം

Thamarassery: താമരശ്ശേരി ടൗണിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി, Thamarassery പോലീസ് സ്റ്റേഷനു സമീപമുള്ള M A Jewellery യിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഏഴു മണിയോടെ അപകടം. Engapuzha നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ ദിശയിലേക്ക് വന്ന് ബൈക്കുകളിൽ ഇടിച്ച് കടയുടെ മുന്നിലെ കല്ലിൽ ഇടിച്ചു നിന്നത്, റോഡിരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും, ഒരു സ്കൂട്ടറും തകർന്നിട്ടുണ്ട്. റോഡരികിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
kakkadampoyil ഗതാഗത കുരുക്ക്, വിനോദസഞ്ചാരികൾ നാട്ടുകാരെ മര്‍ദ്ദിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

Kakkadampoyil: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു. ഗതാഗതകുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാഫി, ഉണ്ണിമോയി, റംഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെ മര്‍ദിച്ച നാല് പേരെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Mavoor സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു

Riyadh: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് മരിച്ചത് (Mavoor). ജിദ്ദയിൽ സ്വകാര്യ കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിതാവ് – പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ – നസീമ. മക്കൾ – ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ – സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്
Thamarassery ചമലിൽ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു

Thamarassery :ചമലില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. എട്ടേക്ര മലയിലെ വാറ്റ് കേന്ദ്രമാണ് താമരശ്ശേരി എക്‌സൈസ് തകര്‍ത്തത്. നിലത്ത് കുഴിച്ചിട്ട ടാങ്കിലും പ്ലാസ്റ്റിക് കവറില്‍ ആക്കി കുഴിച്ചിട്ട നിലയിലുമാണ് വാഷ് കണ്ടെത്തിയത്. 500 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റ് സെറ്റും ഗ്യാസ് സിലിണ്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് Thamarassery എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി ജി സുരേഷ് ബാബു, സിവില്‍ എക്‌സൈസ് […]