കോഴി (Kozhikode) വ്യാപാരികളുടെ സമരം ഒത്തുതീർപ്പായി

Kozhikkode: കോഴിയുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴി ഫാം ഉടമകളുടെ നടപടിക്കെതിരേ കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരികൾ ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നലെ മലപ്പുറത്ത് ചേർന്ന ചിക്കൻ ഫാം ഉടമകളുടെയും ചിക്കൻ വ്യാപാരി സമിതിയുടെയും നേതാക്കൾ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. കേരളത്തിലെ ഫാമിൽ നിന്ന് ലഭിക്കുന്ന കോഴിക്ക് കിലോയിൽ രണ്ടു രൂപ കുറയ്ക്കാൻ ഫാം ഉടമകൾ തയാറായതോടെയാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഇതോടെ മൂന്ന് ദിവസം നടത്താൻ തീരുമാനിച്ചിരുന്ന കടയടപ്പ് സമരം കോഴിക്കോട് ജില്ലയിൽ പിൻവലിച്ചു. […]
വയനാട്ടിൽ (Wayanad) കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

Wayanad: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്കരൻ (55) ആണു മരിച്ചത്. പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്കരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോളനിക്കാർ ഒച്ചവച്ചതോടെ ആന പിന്തിരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാസ്കരനെ പന്തല്ലൂർ Government ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം.
ഹണി ട്രാപ്: യുവാവിൽനിന്ന് (Kochi) പണം തട്ടിയ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Kochi: ഡേറ്റിങ് ആപ്പിലൂട പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരി (Thamarassery) വാഹനാപകടം ഭാര്യയും ഭർത്താവും മരണപ്പെട്ടു

Thamarassery:ഇന്നലെ ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഷ്ണുപ്രിയ(24) മരണപ്പെട്ടു. വിഷ്ണുപ്രിയയുടെ ഭർത്താവ് അഖിൽ രാവിലെ മരണപ്പെട്ടിരുന്നു.അഖിലിന്റെ മരണാന്തര ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഭാര്യയുടെ മരണ വിവരം കുടുംബത്തെ തേടിയെത്തിയത്. കോരങ്ങാട് സ്വദേശികളായ ദമ്പതികള്‍ ഇന്നലെ ബൈക്കിൽ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരിൽ വെച്ചായിരുന്നു അപകടം.
നീറ്റ് പരീക്ഷ : അഭിമാന നേട്ടവുമായി താമരശ്ശേരി (Thamarassery) സ്വദേശിനി ആര്യ

Thamarassery: നീറ്റ് പരീക്ഷ യിൽ 23-ാം റാങ്കുമായി Thamarassery സ്വദേശിനി ആര്യ കരസ്ഥമാക്കി, പള്ളിപ്പുറം വാടിക്കൽ ആര്യ ആര്‍.എസ് ആണ് ആദ്യ 50 റാങ്ക് ജേതാക്കളിൽ ഇടംപിടിച്ച ഏക മലയാളി. 99.99 ശതമാനം സ്‌കോർ ലഭിച്ച രണ്ടു പേര്‍ ഒന്നാം റാങ്ക് നേടി. ആദ്യ 10 റാങ്കുകാരില്‍ ഒമ്പതു പേർആൺകുട്ടികളാണ്. അൽഫോൺസ സ്കൂൾ വിദ്യാർഥിയാണ് ആര്യ. Thamarassery പോലീസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ രമേശ് ബാബുവിന്റെയും ഷൈമ ദമ്പതികളുടെ മകളാണ്. പള്ളിപ്പുറം വെണ്ടയ്ക്കും […]
വടകരയിൽ (Vadakara) യുവാവ് വൈദ്യുതി ആഘാതമേറ്റ് മരിച്ചു

Vadakara: കാർപന്റർ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയിൽ സനിൽ കുമാർ (32) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയിൽ ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെയാണ് അപകടം. ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ Vadakara സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ശാന്ത. ഭാര്യ: അനോന (പതിയാരക്കര). മകൾ: സാൻവിയ. സഹോദരി: സനിഷ […]
മുസ്ലിം ലീഗ് തിരുവമ്പാടി(Thiruvambady)പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോയ പുന്നക്കലിനെ അനുമോദിച്ചു

Thiruvambady: മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോയ പുന്നക്കലിനെയും,SECRETARY ജൗഹർ തിരുവമ്പാടിയെയും പുന്നക്കൽ യൂണിറ്റ് മുസ്ലിം ലീഗ് കൺവെൻഷനിൽ അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം സലാം തേക്കും കുറ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുസമദ്, കോയ പുതുവയൽ, അബു വരടായി, മൊയ്തീൻ വാപ്പിനകത്ത് , ജൗഹർ പുളിയക്കേട് ,റഹീം അബ്ദുള്ള മൂച്ചിക്കൽ, മുഹമ്മദ് മേലാനിക്കുന്നത്, ജമ്നാസ് പരുത്തിക്കുന്നൻ,റാസിഖ് […]
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍(trees) കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ/ വെട്ടിയൊതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങള്‍ മുറിച്ച് മാറ്റത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30(2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
Thamarassery യിൽ ബേക്കറിയിൽ നിന്നും കേടായ പാൽ പേക്കറ്റുകൾ നടവഴിയിൽ തള്ളിയതായി പരാതി

Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുൻവശം പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്നും കേടായ പാൽ പോക്കറ്റുകൾ നൂറുക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന ചാലുംമ്പാട്ടിൽ ഭാഗത്തേക്കുള്ള നടവഴിയിൽ തള്ളിയതായി പരാതി. ദുർഗന്ധം വമിക്കുന്ന പാൽ വഴിയിലൂടെ പരന്ന് ഒഴുകുകയാണ്
യേശുഭവൻ (Thamarassery)ക്ക് സാന്ത്വനമായി ജവഹർ ബാൽ മഞ്ച്

Thamarassery: ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ Thamarassery പുല്ലാഞ്ഞിമേട് യേശുഭവനിലെ അന്തേവാസികളെ സന്ദർഷിച്ച് അവരോടൊപ്പം കലാ പരിപാടികൾ അവതരിപ്പിക്കുകയും , ഭക്ഷണ സാധനങ്ങളും പലവ്യഞ്ജനങ്ങളും കൈമാറുകയും ചെയ്തു. പരിപാടിയുടെ ഔപചാരിക ഇൽഘാടനം ജെബിഎം സംസ്ഥാന കോർഡിനേറ്റർ ഷമീർ പി കുന്നമംഗലം നിർവ്വഹിച്ചു. ജെ ബി എം ജില്ലാ പ്രസിഡണ്ട് അനുഗ്രഹ മനോജ് തോണിപ്പാറ അധ്യക്ഷത വഹിച്ചു ജില്ലാ കോഡിനേറ്റർ അൻഷാദ് മലയിൽ, ജവഹർ ജവഹർ ബാൽ മഞ്ച് ജില്ലാ ജനറൽ സെക്രട്ടറി […]
നടുക്കണ്ടിയിൽ(Thamarassery) രാധാകൃഷ്ണൻ (68) നിര്യാതനായി

Thamarassery:കെടവൂർ നടുക്കണ്ടിയിൽ രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വസന്ത മക്കൾ: മിഥുൻ എൻ ആർ , നിധിഷ എൻ ആർ , നിഖിൽ എൻ ആർ മരുമക്കൾ: സുശാന്ത് ബത്തേരി (നൂൽപ്പുഴ പഞ്ചായത്ത് ജീവനക്കാരൻ ) ഹരിഷ്മ എം വി പേരക്കുട്ടികൾ: അൻമിത്ര, തൃത്വി, ധ്യാൻ എം കൃഷ്ണ സഹോദരങ്ങൾ : ജാനു (പറമ്പിൻ്റെ മുകൾ) ദേവയാനി (പിലാശ്ശേരി) സരസു (വെഴുപ്പൂർ)
എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികളെ ബിജെപി തേറ്റാമ്പുറം(Thamarassery) ബൂത്ത് കമ്മിറ്റി ആദരിച്ചു

Thamarassery :SSLC, PLUS TWO ഉന്നതവിജയികളെ BJP തേറ്റാമ്പുറം ബൂത്ത് കമ്മിറ്റി ആദരിച്ചു. മികച്ച വിജയം നേടിയ ജോതിക എസ് ദാസ് , ശിൽപ്പ സന്തോഷ്, കിരൺ എം ഷാജൻ , ഹരികൃഷ്ണ കെ.പി , ദേവിക എസ് ദാസ് എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് കെ.പി.സുധീഷ് അധ്യക്ഷനായി. പരിപാടി വി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് തേവള്ളി, കെ.പി.രമേശൻ , ബബീഷ് എ.കെ, എൻ.വി.കൃഷ്ണൻകുട്ടി എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. മണ്ഡലം വൈസ്പ്രസിഡണ്ടായി […]