Puthuppady യിൽ ഷഹബാസ് മോഡൽ ആക്രമം, 14കാരനെ ക്രൂരമായി മർദ്ദിച്ചു; നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Puthuppady: ഷഹബാസ് മോഡൽ ആക്രമം, 14കാരനെ ക്രൂരമായി മർദ്ദിച്ചു, പരുക്കേറ്റ വിദ്യാർത്ഥിയെ സമീപത്തെ ആശുപത്രിയിൽ പോലും എത്തിക്കാതെ അധ്യാപകർ വീഴ്ച കാട്ടിയെന്ന് രക്ഷിതാക്കൾ. അക്രമിച്ചത് 15 ഓളം പേർ. പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ ഷാജഹാൻ്റെ മകൻ അജിൽ ഷാൻ (14) നാണ് മർദ്ദനമേറ്റത്. അജിൽ ഷാൻ്റെ തലക്കും, കണ്ണിനും, ശരീരമാസകലവും പരുക്കുണ്ട്. ഒൻപതാം ക്ലാസ് ദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികളും സംഘംചേർന്ന് മർദിച്ചതായാണ് പരാതി. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ […]
Thamarassery ചുരത്തിൽ വാഹന അപകടം

Thamarassery: ചുരം മൂന്നാം വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് സംരക്ഷണ വേലിയിൽ ഇടിച്ചു, ആളപായമില്ല, വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. Thamarassery: At the third curve of the Churam, a pickup truck lost control and crashed into the safety barrier. No casualties were reported. The accident occurred due to brake failure.
Thamarassery 3 വീടുകൾ കുത്തിതുറന്നു, സംഭവം ഇന്നലെ രാത്രി

Thamarassery: താമരശ്ശേരിയിൽ രണ്ടിടങ്ങളിലായി മൂന്ന് വീടുകൾ കുത്തിതുറന്നു. വാതിലുകളും, അലമാരകളും തുറന്നിട്ട നിലയിൽ. രണ്ടു വീടുകളിൽ ആളില്ലായിരുന്നു. താമരശ്ശേരി വൃന്ദാവൻ എസ്റ്റേറ്റേറ്റിലെ കല്ലുമാക്കൽ തോമസിൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 8000 രൂപ നഷ്ടപ്പെട്ടു. എല്ലാ വാതിലുകളുടെ ലോക്കും തകർത്ത നിലയിൽ, അലമാരകളുടെ ലോക്കും പൊളിച്ചു. വീടിൻ്റെ പിൻഭാഗത്തെ ഗ്രിൽ തകർത്താണ് അകത്തു കടന്നത്, മുറ്റത്തും അടുക്കളയിലും മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീട്ടുകാർ കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു, ഇന്ന് കാലത്ത് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വൃന്ദാവൻ […]
റീൽസ് മത്സരം: എൻട്രികൾ അയയ്ക്കാം

ജൂൺ 15ന് നടക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി, സാമൂഹ്യനീതി വകുപ്പ് റീൽസ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി മലയാളത്തിൽ തയ്യാറാക്കിയ റീൽസ് ആണ് മത്സരത്തിന് അയയ്കേണ്ടത്. തയ്യാറാക്കുന്ന റീൽസിൽ കുട്ടികളും മുതിർന്ന പൗരന്മാരും നിർബന്ധമായും പങ്കെടുക്കണം. മികച്ച മൂന്ന് റീൽസ് ജേതാക്കൾക്ക് ജൂൺ 15ന് സംസ്ഥാന/ ജില്ലാതല പരിപാടികളിൽ സമ്മാനങ്ങൾ നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 വൈകിട്ട് 5 മണി. […]
Koyilandy ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

Koyilandy: മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മൂടാടി ഈശ്വരം വീട് സ്കൂളിന് സമീപമാണ് സംഭവം. ഗുഡ്‌സ് ട്രെയിനാണ് തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Koyilandy: A middle-aged man died after being hit by a train at Moodadi. The incident occurred around 12 noon near Eeswaram Veedu School in Moodadi. Reports indicate […]
Kannur ക്വാർട്ടേഴ്‌സിൽ നിന്ന് മയക്കുമരുന്നും ആധുധങ്ങളും പിടിച്ചു; അമ്മയും മകനും അറസ്‌റ്റിൽ

Kannur: ചാലാട് മണലിലെ ക്വാർട്ടേഴ്‌സിൽനിന്ന് MDMA യും വടിവാളും നഞ്ചക്കും കണ്ടെത്തി. രണ്ടുപേർ അറസ്‌റ്റിൽ. സി കെ സീനത്ത്, മകൻ ഷാഹിദിന്റെ സുഹൃത്ത് ഷാഹിദ് അഫ്‌നാസ് എന്നിവരാണ് അറസ്‌റ്റിലായത്. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും മണലിലെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ സീനത്തിന്റെ കൈയിൽനിന്ന് 1.40 ഗ്രാം MDMA പിടികൂടി. പരിശോധനാസമയത്ത് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്‌നാസിൽനിന്ന് നാലു ഗ്രാം കഞ്ചാവ് പിടിച്ചു. കാപ്പാ കേസ് പ്രതി റഹീമിനെയും […]
Thamarassery താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

Thamarassery: താമരശ്ശേരി പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച താലൂക്ക് റഫൻസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ. ദിനേശൻ റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് അഡ്വ ജോസഫ് മാത്യു ആദ്ധ്യക്ഷം വഹിച്ചു. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ പ്രദീപൻ, നാരായണൻ അവിടനല്ലൂർ, പി.ആർ വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി .കെ. രാധാകൃഷ്ണൻ സ്വാഗതവും സന […]
Puthuppady അറവുമാലിന്യ പ്ലാന്റിനെതിരെ CPI (M) പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

Puthuppady: മൈലള്ളാം പാറയിൽ പരിസ്ഥിതിലോല പ്രദേശത്ത് പാരിസ്ഥിതിക ചട്ടങ്ങളെ കാറ്റിൽ പറത്തി പഞ്ചായത്തിന്റെ ഒത്താശയോടെ നിർമിമ്മിക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെ CPM പുതുപ്പാടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ഏരിയ കമ്മിറ്റി അംഗം എം ഇ ജലീൽ ഉദ്ഘാടനം ചെയ്തു. സി.കെ.മുഹമ്മദലി അദ്ധ്യക്ഷനായി. ടി.എ. മൊയ്തീൻ, K.k ബെന്നി, കെ.സി.വേലായുധൻ, എൻ.സി. ബേബി, റെജി വെള്ളോപ്പള്ളി എന്നിവർ സംസാരിച്ചു. Puthuppady: A panchayat office march was conducted under the […]
കാർ വൈപ്പറുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഇക്കാര്യങ്ങൾ മനസിൽ വയ്ക്കുക

മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരു പക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ കാര്യക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ […]
ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനയ്ക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ

Thiruvananthapuram: ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിച്ച് ഡോക്ടർമാർ. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. മെയ് 25നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ല. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ CPR ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ […]
അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിൽ കുടുക്കിയ സംഭവത്തിൽ ഒരാൾക്കൂടി പിടിയിൽ

Kozhikode: അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന്റെ കെണിയിൽ കുടുക്കി ചൂഷണംചെയ്ത സംഭവത്തിൽ ഒരാൾക്കൂടി പൊലീസ് പിടിയിൽ. അസം സ്വദേശിയായ റാക്കി ബുധീൻ അൻസാരിയെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്. അസം സ്വദേശികളായ ഫർഹാൻ അലി, അക്ലീമ ഖാത്തൂൻ എന്നിവരെ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ കെണിയിൽ കുടുങ്ങിയ പെൺകുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി വാഗ്ദാനംചെയ്‌ത് അസമിൽനിന്ന് കൊണ്ടുവന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിലെത്തിച്ച് നിരന്തരം […]
Kannur കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി

Kannur: കണ്ണൂർ അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28)എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. യുവാക്കൾ തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നുണ്ട്. […]