Thamarassery ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

thamarassery restrictions imposed on heavy vehicles on the ghat road

Thamarassery: ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം. ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.     Thamarassery: Restrictions have been imposed on heavy vehicles on the Thamarassery ghat road. The restriction is in place today from 2 PM […]

Kodiyathur ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

kodiyathur grama panchayat notice

Kodiyathur: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ/വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇതിനാൽ അറിയിക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. […]

നാളെ വിരമിക്കാനിരിക്കെ കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

just before his retirement tomorrow a vigilance raid was conducted at the house of the corporation superintending engineer

Kozhikode: കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ് ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ് ദിലീപ്. കോഴിക്കോട് ചക്കോരത്തുകുളത്തിലെ ഫ്ലാറ്റിലും വയനാട്ടിലെ അമ്മായി പാലത്തുള്ള വീട്ടിലും ഒരു റിസോർട്ടിലും കോഴിക്കോട് കോർപ്പറേഷനിലെ ഓഫിസിലും ഒരേ സമയമാണ് വിജിലൻസ് സംഘമെത്തിയത്. ദിലീപിനെതിരായ പരാതികളിൽ പ്രാഥമിക അന്വേഷണങ്ങൾക്കു പിന്നാലെ വിജിലൻസ് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് വിവരം. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതടക്കം […]

Thamarassery സ്കൂൾ പരിസരം ശുചീകരിച്ച് DYFI

thamarassery dyfi cleaned the school premises

Thamarassery: DYFI താമരശ്ശേരി സൗത്ത് മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി GUP സ്കൂൾ പരിസരം ശുചീകരിച്ചു. മേഖലാ സെക്രട്ടറി എം ആർ ഷംജിത്ത്, പ്രസിഡന്റ് ഷിനു സി പി എന്നിവർ നേതൃത്വം നൽകി. Thamarassery: Under the leadership of DYFI Thamarassery South Area Youth Brigade, the premises of Thamarassery Karadi GUP School were cleaned. Area Secretary M. R. Shamjith and President Shinu C. […]

Mukkam തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം

mukkam the thrikudamanna pilgrimage tourism project has officially commenced operations

Mukkam: നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്‍േറാ ജോസഫ് MLA നിര്‍വഹിച്ചു. മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി ടി ബാബു അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരവകുപ്പ് 50 ലക്ഷം രൂപയും മുക്കം […]

Koodaranji പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

koodaranji students who secured a in all subjects in the plus two examinations were felicitated

Koodaranji: പ്ലസ് ടു പരീക്ഷയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും  മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി  ബിജെപി സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ വിൻസ് മാത്യു വിലങ്ങുപാറ അധ്യക്ഷനായി പഞ്ചായത്ത് പ്രഭാരി പ്രമോദ് കുമാർ, സുബ്രഹ്മണ്യൻ മാമ്പട്ട്, ബാബു പേണ്ടാനം എന്നിവർ സംസാരിച്ചു. […]

Vadakara ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ

vadakara anti social elements destroy over 250 banana plants in onchiyam

Vadakara: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ രാത്രിയോടെയാണ് കൃഷി നശിപ്പിക്കപ്പെട്ടത്. കുലച്ചതും കുലയ്ക്കാറായതുമായ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ചിട്ടുണ്ട്. ചോമ്പാല പൊലിസിൽ പരാതി നൽകി. കുറച്ചു കാലമായി പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂർവം കുഴപ്പം സൃഷ്ടിക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമമാണ് ഇതെന്ന് ആർഎംപി ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ പറഞ്ഞു. സംഭവ സ്ഥലം ആർഎംപി […]

Vadakara ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു

vadakara migrant worker dies after being hit by train

Kozhikode: Vadakara കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ട്രാക്ക്  മുറിച്ച് കടക്കുമ്പോൾ ഒരു ട്രാക്കിലൂടെ ട്രയിൻ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയ രാജേഷ് മറ്റൊരു ട്രയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശേരിയിൽ താമസിക്കുന്ന രാജേഷ് റായി നിർമ്മാണ […]

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

heavy rains to continue in the state today as well red alert declared in three districts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശം. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതും, പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതും കാലവര്‍ഷത്തെ സ്വാധീനിക്കും. കേരള കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെയും ലക്ഷദ്വീപ് തീരത്ത് ജൂണ്‍ രണ്ടുവരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കള്ളക്കടല്‍ പ്രതിഭാസം ഉയര്‍ന്ന തിരമാല എന്നിവയുമായി ബന്ധപ്പെട്ട് തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത […]

ടെക്നോളജിയും തൊഴിൽ സംരംഭങ്ങളും അടുത്തറിയാൻ സൈബർ പാർക്കിലേക്ക് ഇനൊവേഷൻ ടൂർ

to explore technology and employment opportunities an innovation tour to cyberpark

Thamarassery: സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ അടുത്തറിയുക, വിവിധ മേഖലയിലുള്ള സംരംഭകരുമായി സംവദിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ച് താമരശേരി സീഡ് കൂട്ടായ്മയും കേരള സ്റ്റാർട്ട്അപ് മിഷനും ചേർന്ന് കോഴിക്കോട് സൈബർ പാർക്കുകളിലേക്ക് ഇനൊവേഷൻ ടൂർ സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർത്ഥികളും യുവാക്കളുമടങ്ങിയ സംഘമാണ് ഇനൊവേഷൻ ടൂറിൽ പങ്കെടുത്തത്. ഗവ. സൈബർ പാർക്ക്, യു.എൽ സൈബർ പാർക്ക് എന്നിവിടങ്ങളിലെ വിവിധ ടെക് കമ്പനികൾ, ഇൻകുബേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, ടെക് ഷോ എന്നിവ സന്ദർശിച്ച സംഘം, ആശയവിനിമയ സെഷനുകളിലൂടെയും ഡെമോപ്രദർശനങ്ങളിലൂടെയും ടൂർ […]

Madavoor കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി

madavoor action promised against those who dumped poultry waste says grama panchayat officials

Madavoor: ഗ്രാമ പഞ്ചായത്തിലെ കൂട്ടുമ്പുറത്ത് താഴം മൂന്നാം പുഴ തോട്ടിൽ കോഴി വേയ്സ്റ്റ് തള്ളിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൂനൂർ പുഴ സംരക്ഷണസമിതി സെക്രട്ടറി:മജീദ് പൂളക്കാടി ആവിശ്യപ്പെട്ടത് പ്രകാരം മടവൂർ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റും 7ആം വാർഡ്‌ മെമ്പറുമായ ശ്രീ:സന്തോഷ് മാസ്റ്റർ, ശ്രീമതി ഫാത്തിമ മുഹമ്മദ് വൈസ് പ്രസിഡണ്ട് സ്വേഷ്മ സുജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ എന്നിവരും നാട്ടുകാരും […]

Kodanchery ശക്തമായ കാറ്റ്; മരം വീണ് കോഴി ഫാം തകർന്നു

kodanchery strong winds caused a tree to fall destroying a poultry farm

Kodanchery: ശക്തമായ കാറ്റിൽ മരം വീണ് കോഴി ഫാം തകർന്നു. മഞ്ഞുവയൽ ഇലന്തുകടവിൽ പാറേകുന്നത്ത് തോമസിന്റെ കോഴിഫാമിന് മുകളിലേക്കാണ്  ആഞ്ഞിലിമരം കടപുഴകി വീണത്. ഈ സമയം ഫാമിൽ കോഴികൾ ഇല്ലാതിരുന്നത് മൂലം നാശനഷ്ടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു.     Kodanchery: A poultry farm was destroyed after a tree fell due to strong winds. The incident occurred at the poultry farm of Thomas at Parekunnath, Elanthukadavu, […]

test