Kuttiady സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

kuttiady private bus and tipper lorry collide in an accident

Kuttiady: ചെറിയ കുംമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേർക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസും കുറ്റ്യാടി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം പിന്നീട് ടിപ്പറിലും ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കണ്ടക്ടർ അടക്കം പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ […]

Koodaranji ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞ് കയറി ആളപായമില്ല

koodaranji a car lost control near badam chuvattil in koodaranji and veered into a bus stop fortunately no casualties were reported

Koodaranji: കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.അപകടത്തിൽ കാറും ,ബസ് വെയിറ്റിങ്ങ് ഷെഡും പൂർണ്ണമായും തകർന്നു.  കക്കാടംപൊയിലേക്ക് വരുകയായിരുന്ന രാമനാട്ടുകര സ്വദേശി സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്.     Koodaranji: In an accident on the Koombara–Maranchatty road near Badam Chuvattil, a car lost control and rammed into a bus waiting shed. Miraculously, the […]

Kakkayam തടാകത്തിൽ ഇറങ്ങി മുങ്ങി പോയ 3 വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്തി

three girl students who had entered the kakkayam dam reservoir and began drowning were rescued

Kakkayam:  ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തിൽ ഇറങ്ങി മുങ്ങി പോയ 3 വിദ്യാർത്ഥിനികളെ വനം സംരക്ഷണ ജീവനക്കാരും, ഗാർഡുമാരും രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടു കൂടി തിക്കോടി പാലൂരിൽ നിന്ന് വന്ന സഹോദര കുടുംബത്തിലെ ജേഷ്ഠാനുജൻമായ ആമ്പിച്ചികാട്ടിൽ ചിന്നപുരം പാലൂർ ഷൗക്കത്ത്, അഷ്റഫ്, ഹാരിസ് എന്നവരുടെ മക്കളായ ഫർഹാന ഷൗക്കത്ത് (26) മെഹന അഷ്റഫ് (13), ഖദീജ ഹാരിസ് (13) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥത്ത് ഉണ്ടായിരുന്ന സഞ്ചാരികളും, വനം സംരക്ഷണ സമിതി ജീവനക്കാരും, ഫോറസ്റ്റ് ഗാർഡുമാരും ചേർന്ന് മൂവരെയും […]

Thamarassery ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമ‍ർദനം; അർധരാത്രി വീട്ടിൽ നിന്ന് ഭയന്നോടി ഭാര്യയും കുഞ്ഞും

thamarassery drug addicted husbands brutal assault wife and child flee home in fear at midnight

Thamarassery: താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനത്തിൽ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര ആക്രമങ്ങൾക്ക് ഇരയായത്. തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നാതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാൾ ആക്രമിച്ചു. ഇതിൽ […]

രണ്ടു ദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

businessman missing for two days found dead in river

Kozhikode: രണ്ടു ദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റും തളി-പാളയം യൂനിറ്റ് ജനറൽ സെക്രട്ടറിയുമായ ചാലപ്പുറം പരിഷത് ഭവന് സമീപം ശ്രീവത്സത്തിൽ ജി. വെങ്കിടേഷ് (60) ആണ് മരിച്ചത്. പാളയത്ത് വ്യാപാരിയായിരുന്നു. വെങ്കിടേഷിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച‌ രാവിലെ കല്ലായിപ്പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: […]

Thiruvambady സ്വകാര്യ ബസ്സ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്

thiruvambady private bus collides with goods auto in thiruvambady two injured

Thiruvambady: തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ഓമശ്ശേരി തറോൽ സ്വദേശികളായ ഇസ്മായിൽ (50) റസാക്ക് (50). ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 3 മണിക്കായിരുന്നു അപകടം.     Thiruvambady: On the Thiruvambady–Omassery road near a service station, a private bus heading towards Kozhikode and […]

Thamarassery കുളത്തിൽ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം Medical College ലേക്ക് മാറ്റി

bodies of children who drowned in thamarassery pond shifted to medical college

Thamarassery: പൂനൂർ കാന്തപുരത്ത്  വീടിനു സമീപത്തെ കുളത്തിൽ വീണ മരിച്ച രണ്ടു കുട്ടികളുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുനൂർ കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർഹാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരണപ്പെട്ടത്. വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ മാതാവിൻ്റെ തിരച്ചിലിനിടക്കാണ് കുളത്തിൽ ആദ്യം […]

Omassery ആയുർവ്വേദ ആശുപത്രി: കെട്ടിടോൽഘാടനവും യാത്രയയപ്പും

omassery ayurvedic hospital inauguration of new building and farewell ceremony

Omassery: പത്ത്‌ ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരിച്ച Omassery ഗ്രാമപഞ്ചായത്ത്‌ ഗവ:ആയുർവ്വേദ ഡിസ്‌പെൻസറി(കൂടത്തായ്‌) ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. മാനസികാരോഗ്യ പദ്ധതിയായ ‘ഹർഷം’ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ ഉൽഘാടനം ചെയ്തു. പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, പി.പി.കുഞ്ഞായിൻ, വി.കെ.ഇമ്പിച്ചിമോയി, ടി.ടി.മനോജ്‌, പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു, എം.ഷീല, മെഡിക്കൽ ഓഫീസർ […]

Kodanchery കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി

kodanchery human waste dumped into water source caught red handed

Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രാത്രി 12. 30ന് അസ്വാഭാവികമായി ടാങ്കർ ലോറി ചിപ്പിത്തോടു തുഷാരഗിരി റൂട്ടിൽ കൂടി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഈ വാഹനം തടഞ്ഞുവെച്ചു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും സഹായികളയാ രണ്ടു പേരെയും കോടഞ്ചേരി പോലീസ് […]

Thiruvambady നായശല്ല്യം, ABC പദ്ധതി നിർത്തണം; കേരള കോൺഗ്രസ്(M)

thiruvambady stop dog cruelty halt abc project demands kerala congress m

Thiruvambady: കേരളത്തിൽ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ നായ്ക്കളുടെ കടിയേറ്റ് വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചു. തെരുവ് നായകളുടെ ശല്ല്യം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി നിർത്തണമെന്ന് കേരള കോൺഗ്രസ് (M) തിരുവമ്പാടി മണ്ഡലം സായാഹ്ന സദസ് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തെരുവ് നായ ശല്യം പരിഹരിക്കുവാൻ വന്ധ്യംകരണമാണ് പരിഹാരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ ABC പദ്ധതിയിലൂടെ പാഴാക്കിയത് കാൽ നൂറ്റാണ്ടാണ്.   പട്ടി സ്നേഹികളുടെ അഭിപ്രായങ്ങളെ അവഗണിച്ചു കൊണ്ട് പരിഷ്കൃത രാജ്യങ്ങൾ […]

Thamarassery ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്

two injured in lorry collision at thamarassery

Thamarassery–Koyilandy സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്. ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ മിനിലോറിയാണ് അപകടത്തിനിടയാക്കിയത്. മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ റിസ ഖദീജയെ […]

രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

minister-mohammad-riyas-shares-a-photo-with-rajinikanth

Kozhikode: ഷൂട്ടിങ്ങിനായി കോഴിക്കോടെത്തിയ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജയിലർ 2 ഷൂട്ടിങ്ങിനായാണ് രജനീകാന്തും സംഘവും കോഴിക്കോട് എത്തിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നിലവിൽ കോഴിക്കോട് നഗരത്തിനടുത്ത് ചെറുവണ്ണൂരിലാണ് നടക്കുന്നത്. കോഴിക്കോട് ബി.സി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ശനിയാഴ്ച മുതൽ ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രധാന ലൊക്കേഷനും ഇവിടമാണ്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ ദിലീപ് കുമാർ മോഹൻലാൽ-സത്യൻ അന്തിക്കാട് […]

test