GVHSS Thamarassery സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Thamarassery: GVHSS Thamarassery സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രിൻസിപ്പൽ ശ്രീമതി മഞ്ജുള യു.ബി കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാന് നൽകി പ്രകാശനം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ മെഹ്റലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ, താമരശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐയൂബ്, പിടിഎ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊരങ്ങാട്, അധ്യാപകർ ഫിനോസ്, സുബീഷ് എന്നിവർ സന്നിഹിതരായിരുന്നു. സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ഗ്രാഫിക്സ് ഡിസൈനർ മൊബൈൽ ഫോൺ ഹാർഡ്‌വെയർ […]
Thiruvambady ശുചിമുറിയുടെ ഉദ്ഘാടനം നിർവഹിച്ചു

Thiruvambady: തൊണ്ടിമ്മൽ, ഗവൺമെൻറ് എൽ പി സ്കൂളിൽ തൊണ്ടിമ്മൽ, കൊടുവള്ളി ബ്ലോക്ക് ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ പ്രവർത്തി പൂർത്തീകരിച്ച ശുചിമുറിയുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ നിർവഹിച്ചു. കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നതിനും, മറ്റു അനുബന്ധ പ്രവർത്തികൾക്കും വേണ്ടി അഞ്ചുലക്ഷം രൂപ കൂടി അനുവദിച്ചതായി ഉദ്ഘാടന വേളയിൽ ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ പ്രഖ്യാപിച്ചു ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്കൂൾ തുറക്കുന്നതിന് മുമ്പായി പ്രവർത്തി […]
Kozhikode സ്വദേശി ആസിം വെളിമണ്ണയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം

Kozhikode: പാരിസിലെ വേൾഡ് പാരാ സ്വിമ്മിങ് സീരീസിൽ മികച്ച പ്രകടനവുമായി സെപ്റ്റംബറിൽ സിംഗപ്പൂരിൽ നടക്കുന്ന ലോക പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ എസ് 2 വിഭാഗത്തിൽ ക്വാളിഫൈ ചെയ്തു മടങ്ങിയെത്തിയ Kozhikode സ്വദേശി ആസിം വെളിമണ്ണയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഫൂട്ട് വോളി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദേശീയ സെക്രട്ടറി എ.കെ.മുഹമ്മദ് അഷ്റഫ് പൂച്ചെണ്ട് നൽകി ആസിമിനെ സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി കെ.വി.റാഷിദ് അധ്യക്ഷത വഹിച്ചു 90 ശതമാനം ശാരീരികവെല്ലുവിളി നേരിടുന്ന ആസിം […]
Thiruvambady ഹൈസ്‌കൂൾ മൈതാനം: പ്രശ്‌നപരിഹാരത്തിന് തീരുമാനം

Thiruvambady: തിരുവമ്പാടി ഹൈസ്കുൾ മൈതാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ലിന്റോ ജോസഫ് MLAയുടെ അധ്യക്ഷതയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ മൈതാനിയിൽ ഫുട്ബാൾ കളിക്കാനെത്തിയവർ സ്ഥാപിച്ച താൽക്കാലിക ഗോൾ പോസ്റ്റ് കഴിഞ്ഞ ദിവസം എടുത്ത് മാറ്റിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഒഴിവാക്കാനായിരുന്നു സർവകക്ഷി യോഗം വിളിച്ചത്. മൈതാനത്ത് 15നകം ഗോൾ പോസ്റ്റ് സ്ഥാപിക്കും. രാത്രി 7.30വരെ മൈതാനം പൊതു ജനങ്ങൾക്ക് ഉപയോഗിക്കാം. ഇതുസംബന്ധിച്ച് […]
ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍

Adivaram: താമരശ്ശേരി ചുരത്തില്‍ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ലോറി ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകരായ ഗഫൂറും, വിനുവും. ഇന്നലെ വെെകിട്ട് ചുരം ഒൻപതാം വളവിലാണ് സംഭവം. ചുരത്തിലൂടെയുള്ള പതിവ് സന്ദര്‍ശനത്തിന് പോകുമ്പഴാണ് വാഹനം സൈഡാക്കി റോഡിലിരിക്കുന്ന പാലക്കാട് സ്വദേശിയായ പ്രഭാകരനെന്ന ഡ്രെെവറെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷീണിതനായ ഇയാളെ അടിവാരത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ ലഭ്യമാക്കി. വാഹനം അടിവാരത്ത് എത്തിച്ച് നല്‍കുകയും ചെയ്തു. ചുരത്തില്‍ വാഹനങ്ങള്‍ കേടാവുന്നതും ബ്ലോക്കാവുന്നതും പതിവായത് കൊണ്ട് ബ്രിഗേഡ് പ്രവര്‍ത്തകര്‍ ചുരത്തിലൂടെ […]
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Kozhikode: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. Kozhikode: Nipah infection has been […]
Wayanad മകൻ പിതാവിനെ വെട്ടിക്കൊന്നു

Wayanad: എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്ന്‌മലേക്കുടി ബേബി( 65)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മകൻ റോബിൻ പോലീസ് കസ്റ്റഡിയിൽ. കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്. Wayanad: In Edavaka, a son hacked his father to death. The deceased has been identified as Baby (65) from Kunnmalekkudi, Kadannalatt. The incident occurred around 1 AM today. The son, […]
Kattippara അമരാട് മലയിലെ അനധികൃത നിർമ്മാണം അടിയന്തിരമായി നിർത്തി വെക്കുക-CPI(M)

Kattippara: കട്ടിപ്പാറ- അമരാട് മലയിൽ സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിർമ്മാണങ്ങളെ സംബന്ധിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ സിപിഐ(എം) നേതാക്കൾ പ്രസ്തുത പ്രദേശം സന്ദർശിച്ചു. പ്രാദേശത്ത് കൂടെ ഒഴുകുന്ന തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി ഭീമമായ തോതിൽ വെള്ളം കെട്ടിനിർത്തി താഴ്‌വാരത്ത് താമസിക്കുന്ന ആളുകൾക്ക് ഭീഷണിയാവുന്ന തരത്തിൽ നിർമ്മിച്ച തടയണയും, അശാസ്ത്രീയമായ രൂപത്തിൽ തോടിന് കുറുകെ നിർമ്മിച്ച പാലവും അടിയന്തിരമായി പൊളിച്ചുനീക്കി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് CPI(M) കട്ടിപ്പാറ ലോക്കൽ കമ്മിറ്റി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. […]
Mukkam പത്ത് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Mukkam: തോട്ടുമുക്കം കക്കാടംപൊയിൽ റൂട്ടിൽ കോനൂർ കണ്ടിയിൽ നിന്ന് എക്സൈസ് സംഘം 10.160 കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വോഡും മലപ്പുറം ഇൻറലിജൻസ് വിങ്ങും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസും ചേർന്ന് കൂനൂർക്കണ്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് ചാക്കുകളിലായി സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ഊർങ്ങാട്ടിരി പൂവത്തിങ്ങൽ അമ്മോൻ കല്ലൻ വീട്ടിൽ മുഹ്സിൻ, വെറ്റിലപ്പാറ കിണറടപ്പൻ ഷരൺ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച് സ്കൂട്ടറും 17.600 രൂപയും പിടിച്ചെടുത്തു. നിലമ്പൂർ എക്സൈസ് […]
Thiruvambady; അധികൃതരെ തടഞ്ഞ കേസിൽ വ്യാപാരികളെ വിട്ടയച്ചു

Thiruvambady: ടൗണിൽ പ്രവർത്തിച്ചിരുന്ന ഹിൽപാലസ് എന്ന സ്ഥാപനം അടച്ചു പൂട്ടാൻ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പോലീസും എത്തിയപ്പോൾ അവരെ തടഞ്ഞത് സംബന്ധിച്ച കേസിൽ തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെയും ഹോട്ടൽ ജീവനക്കാരെയും കോടതി വിട്ടയച്ചു. 2018-ൽ ആണ് കേസിന്ആസ്പദമായ സംഭവം നടന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡൻ്റ് ഫൈസൽ ചാലിൽ, യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറിയായിരുന്ന സൂരജ് കൊട്ടാരം, എക്സിക്യൂട്ടീവ് മെമ്പറായ ബേബി വർഗീസ്, ലത്തീഫ് വി.എം കൂടാതെ ഹോട്ടൽ ജീവനക്കാരനായ കുട്ടി […]
Kodancherry പതങ്കയത്ത് യുവാവ് മുങ്ങി മരിച്ചു

Kodancherry: പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി കുളിക്കാൻ ഇറങ്ങിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ റഹീസ് സഹിഷാദ് ( 20) ആണ് വെള്ളത്തിൽ മുങ്ങിയത്. ഉടൻ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ അബ്ബാസിൻ്റെ മകനാണ്. കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. വിനോദ സഞ്ചാരത്തിന് എത്തിയ 10 അംഗ സംഘത്തിൽപ്പെട്ടയാളാണ് റഹീസ്. Kodancherry: Youth drowns while bathing in Pathankayam. Rahis Sahishad […]
Thiruvambady പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി

Thiruvambady: Thiruvambady ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ ‘കരുതൽ സംഗമം’ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം അധ്യക്ഷയായി. ‘ജലജന്യ രോഗങ്ങളും കുടിവെള്ള പദ്ധതി പരിപാലനവും’ എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്സ് റോഷൻലാൽ ബോധവൽക്കരണ ക്ലാസ് നടത്തി, വാർഡ് മെമ്പർ കെ എ മുഹമ്മദ് അലി ജൂനിയർ […]