Kozhikode ലഹരിയുമായി യുവതി പിടിയില്‍

Kozhikode: കോഴിക്കോട് ജില്ലയില്‍ നിന്നും ലഹരിയുമായി യുവതി അറസ്റ്റില്‍. 4.5 കിലോ കഞ്ചാവുമായാണ് യുവതി ഉദ്യോഗസ്ഥരുടെ പിടിയിലായത്. വെസ്റ്റ്ഹില്‍ സ്വദേശി കമറുനീസ ആണ് പിടിയിലായത്. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്‌തു വരികയാണ്. Kozhikode: A young woman has been arrested with drugs in Kozhikode district. She was caught with 4.5 kilograms of cannabis. The arrested individual has […]
Mananthavady മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Mananthavady: മാനന്തവാടിയിൽ മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പിച്ചംങ്കോട് ക്വാറി റോഡിൽ കല്ലിപ്പാടത്ത് രാജേഷ് ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ തോണിച്ചാൽ ഗവൺമെൻ്റ് കോളേജിന് സമീപത്തെ സ്വകാര്യ തോട്ടത്തിൽ നിന്നും മരം മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. മുറിച്ചിട്ട മരം താഴെ നിൽക്കുകയായിരുന്ന രാജേഷിന്റെ ദേഹത്തു വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. […]
Kozhikode ബസ് ബൈക്കിലിടിച്ചു തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി; ദാരുണാന്ത്യം

Kozhikode: Kozhikode മലബാർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. എലത്തൂര്‍ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ബാബുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന ലെജൻ്റ് എന്ന ബസാണ് ഇടിച്ചത്. അപകടം നടന്നയുടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടതായിരുന്നു സ്വകാര്യ ബസ്. സിഗ്നല്‍ ഓണായപ്പോള്‍ മുന്നിലുണ്ടായിരുന്ന ബാബുവും തങ്കമണിയും സഞ്ചരിച്ച KL 11 BC 6447 ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം. ബസ് […]
‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

Kozhikode: ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു. ‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ […]
Kozhikode പുളി പറിക്കാന്‍ കയറി; കൊമ്പൊടിഞ്ഞ് കിണറ്റില്‍; നാലാംക്ലാസുകാരന്‍ മരിച്ചു

Kozhikode: ചെക്യാട് മാമുണ്ടേരിയില്‍ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു. 10 വയസ്സുകാരന്‍ മുനവ്വറലിയാണ് മരിച്ചത്. ചെക്യാട് സൗത്ത് MLP സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാവില എട്ടരയോടെയാണ് സംഭവം. മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്. പുളി പറിക്കാനായി കയറിയ കുട്ടി മരത്തിന്‍റെ കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകനാണ് മരിച്ച […]
“ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചിറങ്ങണം”; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

Kunnamangalam: ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചിറങ്ങണം എന്ന് ഇസ്ലാം മത പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. SKN യുടെ ഭാഗമായി കോഴിക്കോട് മര്‍കസില്‍ എത്തിയ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം മതത്തില്‍ ലഹരിക്ക് വിലക്കുണ്ട്. എല്ലാവരും ലഹരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രചാരണം നടത്തണം – അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉയര്‍ത്തിപിടിച്ചു നമ്മുടെ രാജ്യത്തിന്റെ നല്ല പേരു സംരക്ഷിക്കണം എന്നും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി […]
Agasthyamuzhi – Kaithappoyil റോഡിൽ നാളെ ഗതാഗത നിയന്ത്രണം

Thiruvambady: അഗസ്ത്യാമുഴി – കൈതപ്പൊയിൽ റോഡിലെ ഇലഞ്ഞിക്കൽ മുതൽ മുറമ്പാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (17.04.2025) രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തുക. Thiruvambady: Due to the tarring work on the Agasthyamuzhi – Kaithappoyil road from Elanjikkal to Murampathi, traffic will be completely restricted tomorrow (17.04.2025) from morning until the […]
Kozhikode പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി

Kozhikode: കോഴിക്കോട് ബീച്ചില്‍ വെച്ച് പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി. ബിഷ്ണുകുമാര്‍ (23), രൂപേഷ് കുമാര്‍ (20) എന്നിവരെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ബീറ്റ് ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസുകാരന്‍റെ ഔദ്യോഗിക ക്യത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. ബീച്ച് ലയണ്‍സ് പാര്‍ക്കിന് സമീപം വെച്ച് എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജുബിനാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം […]
രാപ്പകൽ സമരം നടത്തി Thiruvambady UDF പഞ്ചായത്ത് കമ്മറ്റി

Thiruvambady: കേരളം ഭരിക്കുന്ന ഇടത് സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ കേരളത്തിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന രാപ്പകൽ സമരം തിരുവമ്പാടിയിൽ UDF പഞ്ചായത്ത് കമ്മറ്റി നടത്തി. ദിനംപ്രതി ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന കേരള സർക്കാരിൻറെ ദുർഭരണത്തെ അക്കമിട്ട് തുറന്നു കാട്ടി. അവശ്യസാധനങ്ങളുടെ വില വർധന, കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച, വന്യജീവി ആക്രമണം , പൊതുമരാമത്ത് വർക്കുകളിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതി, ലഹരി മാഫിയക്ക് വളരാൻ ഉള്ള സാഹചര്യം ഒരുക്കും വിദം മൗനം നടിക്കുന്ന നിലപാടുകൾ അടക്കമുള്ളവ സമരത്തിൽ ചർച്ചാ വിശയമായി KPCC ജനറൽ […]
നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു

Koodaranji: നായാട്ടിനായെത്തിയ യുവാക്കളെ നിറതോക്കുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. Koodaranji സ്വദേശികളായ റെനോന്‍(39), ടിബിന്‍(39) എന്നിവരാണ് മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ കൂടരഞ്ഞി-കക്കാടംപൊയില്‍ റോഡില്‍ കള്ളിപ്പാറയില്‍ വെച്ചാണ് സംഭവം. സകൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു റെനോനും ടിബിനും. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ നാരായണന്റെ നിര്‍ദേശ പ്രകാരം വാഹന പരിശോധന നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഷിജി, […]
Sultan Bathery ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് പേര്‍ മരിച്ചു

Bathery: സുല്‍ത്താന്‍ ബത്തേരി ടൗണ്‍ പരിസരത്ത് വെച്ച് ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രികരായ 2 പേര്‍ മരിച്ചു. കട്ടയാട് സ്വദേ ശികളായ രത്‌നഗിരി രാജന്റെ മകന്‍ ആര്‍ ആര്‍ അഖില്‍ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകന്‍ മനു (24) എന്നിവരാണ് മരിച്ചത്. Bathery: Two bike riders died after their motorcycle crashed into the rear of a tipper truck near Sultan Bathery town. The deceased have […]
Kollam വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി

Kollam: കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Kollam: Ganja plants grown inside a bedroom were seized from […]