ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുന്നു; കോഴിക്കോട്ട് Nipah വിമുക്തി പ്രഖ്യാപനം 26ന്
Kozhikode: നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുന്നു, കോഴിക്കോട് ജില്ലയുടെ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും. മൂന്നാം തവണയും ജില്ലയെ ആശങ്കയിലാഴ്ത്തിയ Nipah കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാർ. സെപ്റ്റംബർ 12 നാണ് ജില്ലയിൽ Nipah ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജില്ല Nipah വിമുക്തമായതിന്റെ പ്രഖ്യാപനം 26ന് ഉച്ചയ്ക്ക് 2.30 ന് Kozhikode മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ചിന്റെ ഉദ്ഘാടനവും നടക്കും. […]
Kalpetta, യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
Kalpetta: നിരവധി കേസുകളില്‍ പ്രതിയായ വയനാട് പെരുന്തട്ട മന്ദേപുരം നിയാസിനെ (26) കാപ്പ ചുമത്തി നാടുകടത്തി. ജില്ലയില്‍ പ്രവേശിക്കുന്നതിനു ഇയാള്‍ക്കു ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ ശിപാര്‍ശയില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജാണ് നിയാസിനെതിരേ കാപ്പ ചുമത്തി ഉത്തരവായത്. ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടു കേസുകളില്‍ പ്രതിയാണ് നിയാസെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Wayanad, വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Wayanad: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ സി എം ആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ സി എം ആർ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. Kozhikode നിപ നിയന്ത്രിക്കാൻ […]
Thamarassery, മൂന്നാം വാർഡിൽ “ചുവട്” വനിതാ ലീഗ് സംഗമം നടത്തി
Thamarassery: പഞ്ചായത്ത് വനിതാ ലീഗ് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ചുവട് ‘ വനിതാ ലീഗ് സംഗമം നടത്തി. സഫിയ മജീദ് പതാക ഉയർത്തി. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് ഒ.കെ മൈമൂന അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം റഫീഖ് കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സഫിയ മജീദ്, വനിതാ […]
Thamarassery, ചുരത്തിലെ ഗതാഗതക്കുരുക്ക്; മുസ്ലിം ലീഗ് ഡി.വൈ.എസ്.പിക്ക് നിവേദനം നൽകി
Thamarassery: താമരശ്ശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് Thamarassery പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിക്ക് നിവേദനം നൽകി. അവധി ദിവസങ്ങളിൽ ചുരത്തിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് ഡി.വൈ.സ്. പിക്ക് നിവേദനം നൽകിയത്. അവധി ദിവസങ്ങളിൽ വലിയ ചരക്ക് ലോറികൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ രാത്രി 8:00 വരെയുള്ള നിയന്ത്രണം കർശനമാക്കുക, ഹെയർപിൻ […]
ബഹുസ്വര ഇന്ത്യക്കായി.തൊഴിലാളി പ്രക്ഷോഭങ്ങൾ ഭരണകൂടങ്ങളെ തിരുത്തി – ഡോ.എം.കെ.മുനീർ MLA
Koduvally: ഗതകാല ചരിത്രം പരതിയാൽ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തിക്കുന്നതിൽ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എം.കെ.മുനീർ MLA പറഞ്ഞു. “ബഹുസ്വര ഇന്ത്യക്കായി ദുർ ഭരണങ്ങൾക്കെതിരെ” എന്ന പ്രമേയവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ എ പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം […]
Edappal, മോഷ്ടാവിന് മാനസാന്തരം-മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി
Edappal: കള്ളന് മാനസാന്തരം വന്നപ്പോൾ മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി മാതൃകയായി കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തിയ സംഭവം. കുമരനല്ലൂർ ഏ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുണ്ടേറോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19ന് മകൻ ഷിഹാബിന്റെ മൂന്ന് വയസ്സുകാരിയുടെ മാല നഷ്ടപ്പെടുകയായിന്നു. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാരുടെ ശ്രദ്ധ അൽപം മാറിയ സമയത്ത് മാല നഷ്ടപ്പെടുകയായിരുന്നു. വീട്ടുകാർ പല […]
Adivaram, പൊട്ടിക്കൈ സുധാകരൻ നിര്യാതനായി
Adivaram: പൊട്ടിക്കൈ സുധാകരൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക, മക്കൾ : നീതു, നിതിൻ (അപ്പു ). മരുമകൻ: രമേശ്. സംസ്കാരം ഇന്ന് (25-10-2023) ഉച്ചക്ക് 2 മണിക്ക് പുതുപ്പാടി കാരക്കുന്ന് സ്മശാനത്തിൽ .
പുതുപ്പാടി: നെരൂക്കുംചാൽ തോട്ടത്തിൽ Suhara നിര്യാതയായി
Puthuppady: മലോറം, പരേതനായ പുല്ല് മൂസയുടെ മകൾ നെരൂക്കുംചാൽ തോട്ടത്തിൽ Suhara (48) നിര്യാതയായി. മാതാവ്: നഫീസ, മക്കൾ: സൽമാൻ, സലീമ ബാനു. മരുമകൻ: മുഹമ്മദലി (വെസ്റ്റ് പുതുപ്പാടി) മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മലോറം ജുമാ മസ്ജിദിൽ.
ജൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനസ്ഥാപിക്കുക: SDPI
Thamarassery: ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് SDPI Thamarassery പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് വെട്ടി പൊളിച്ചു പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കാത്തതിനാൽ പല സ്ഥലങ്ങളിലും അപകടങ്ങളും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കാൽനട യാത്രക്കാർക്ക് പോലും ഭീഷണി ഉയർത്തുന്ന വിധം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ അധികാരികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. എത്രയും വേഗത്തിൽ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി […]
Thamarassery, ചുരത്തിലെ ഗതാഗതകുരുക്ക് ; പുതുപാടി ഗ്രാമപഞ്ചായത്ത് ജില്ലാകലക്ടർക്ക് നിവേദനം നൽകി
Thamarassery: വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാര നടപടി ആവശ്യപെട്ട് പുതുപാടി ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ കലക്ടറെ നേരിൽ കണ്ട് ചർച്ച നടത്തി നിവേദനം നൽകി. ജില്ലാ ഭരണ കൂടം പലപ്പോഴായെടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യ കാരണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നേതൃത്വം ആരോപിച്ചു. വാഹനത്തിരക്കേറിയ പൊതു അവധി ദിവസങ്ങളിൽ വലിയ ട്രക്കുകൾക്കും മൾട്ടി ആക്സിൽസ്, ടോറസ് വണ്ടികൾക്കും സമയക്രമ നിയന്ത്രണം ഏർപ്പെടുത്തുക കേടാവുന്ന വലിയ വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രയിൻ സംവിധാനം ഒരുക്കുക. […]
Thiruvambady, ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
Thiruvambady: ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ നവരാത്രിയുടെ സമാപന ദിവസമായ വിജയദശമി നാളിൽ, ഇന്ന് ചൊവ്വാഴ്ച, ഭക്തിനിർഭരമായ ചടങ്ങുകളോട് കൂടി ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ, പുലർച്ചെ 5.30ന് മഹാഗണപതി ഹോമം, വിശേഷാൽ പൂജ,സർവ്വാലങ്കാര പൂജ,പൂജയെടുപ്പ്, വിദ്യാരംഭം, വാഹനപൂജ, ഉച്ചയ്ക്ക് 12,30 രഥത്തിൽ കാഴ്ചശീവേലി, മംഗളപൂജയോട് കൂടി സമാപിച്ചു. 100 പരം കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു, വാഹന പൂജ വിദ്യാരംഭം എന്നീ ചടങ്ങുകൾക്ക്, ക്ഷേത്രം മാനേജ്മെന്റ് കമ്മിറ്റിയും, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ വനിതാ […]