Elettil, താക്കോൽ ദാനം നിർവ്വഹിച്ചു.
Elettil: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഉമ്മേത്തി ടി.കെ ക്ക് ലൈഫ് ഭവന പദ്ധതിയിലനുവദിച്ച വീടിൻ്റെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ.ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷരീഫ് പി.കെ, മുഹമ്മദ് കുട്ടി ടി.കെ, മജീദ് ഇ.പി.സി, സലീം വി.കെ, ഫൗസിയ ടി.കെ എന്നിവർ സംസാരിച്ചു.
Narikkuni, നിധിൻ രാജ് അന്തരിച്ചു
Narikkuni: പന്നിക്കോട്ടൂർ തോൽപ്പാറയിൽ രാജന്റെ മകൻ നിധിൻ രാജ് (25) മരണപ്പെട്ടു. ഇന്നലെ രാവിലെ പുല്ലരിയാൻ പോയ നിധിൻ ഉച്ച ഭക്ഷണം കഴിക്കാനായി വരാത്തതിനെ തുടർന്ന് മകനെയും തിരഞ്ഞു പിതാവ് രാജൻ പോയിരുന്നു അരിവാളും കണ്ടെത്തിയെങ്കിലും നിധിനെ കണ്ടിരുന്നില്ല. തുടർന്ന് നാട്ടുകാരെയും, പോലീസിലും വിവരം അറിയിക്കുകയും രാത്രി പന്ത്രണ്ട് മണിവരെ നടത്തിയ തെരച്ചിലിൽ നിധിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തെരച്ചിൽ അവസാനിച്ച് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ വീടിൻ്റെ ഒരു കിലോ മീറ്റർ അകലെയുള്ള പറമ്പിൽ തൂങ്ങി […]
Elettil, കരിമ്പാക്കണ്ടി മറിയോമ നിര്യാതയായി
Elettil: ചളിക്കോട് കരിമ്പാക്കണ്ടി പരേതനായ മമ്മുവിന്റെ ഭാര്യ മറിയോമ (66) നിര്യാതയായി. മക്കൾ: മുഹമ്മദലി(ഖത്തർ). അബ്ദുൽ റഷീദ്, സൽമത്ത്, സഫിയത്ത്. മരുമക്കൾ: യഹ്ഖൂബ് ( പാലങ്ങാട്), അൻവർ പുന്നശ്ശേരി, ഷാഹിന ചൂലാം വയൽ, സുഹൈല ഇരുമ്പോട്ട് പൊയിൽ. സഹോദരങ്ങൾ: അബ്ദുലത്തീഫ് പന്നൂര്, ഇസ്മാഈൽ, അബ്ദുറഹിമാൻ, പാത്തു തടായിൽ, പരേതനായ മൂസ്സ കൂട്ടി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Koduvally, എരഞ്ഞോണ, കിഴക്കെ തൊടുക റസാഖ് നിര്യാതനായി
Koduvally: വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയില്‍ റസാഖ് (54) നിര്യാതനായി.ഭാര്യ: ഹസീന. മക്കള്‍: റഹീസ്, റിഷാന, സിനാൻ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:00 ക്ക് എരഞ്ഞോണ മസ്ജിദിലും, 8:30 ക്ക് വാവാട് ജുമാമസ്ജിദിലും.
Thiruvambady, തൊണ്ടിമ്മൽ, കുരടത്ത് രാധാ കൃഷ്ണൻ നായർ നിര്യാതനായി
Thiruvambady:തൊണ്ടിമ്മൽ, കുരടത്ത് രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. അച്ഛൻ: പരേതനായ കുരടത്ത് കൃഷ്ണൻകുട്ടി നായർ. അമ്മ :പരേതയായ ചിന്നമ്മ . ഭാര്യ: ഗിരിജ. (റിട്ട്: ഹെഡ് ക്ലർക്ക് അരീക്കോട് ബ്ലോക്ക് ഓഫീസ്) മക്കൾ : സച്ചിൻ കൃഷ്ണൻ (ഡെപ്യൂട്ടി കലക്ടർ പാലക്കാട്), സഞ്ജയ് കൃഷ്ണൻ. മരുമകൾ : ഡോ: അരുന്ധതി . സഹോദരങ്ങൾ : പ്രഭാകരൻ നായർ, ശാരദ, രാജമോഹനൻ . സംസ്കാരം: മരണാന്തര കർമ്മങ്ങൾ നാളെ രാവിലെ 10.00 മണിയ്ക്ക് ഗെയ്റ്റും പടിയിലുള്ള തറവാട് വീട്ടു […]
Kodanchery, ജീരകപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
Kodanchery: തുഷാരഗിരി, ജീരകപ്പാറ പ്രദേശത്ത് വളർത്തുനായ്ക്കളെ കാണാതാകുന്നു എന്ന പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. രണ്ടാഴ്ച മുമ്പ് ജീരകപ്പാറ ഭാഗത്തുനിന്നും വന്യ മൃഗത്തെ കണ്ടതായി പ്രദേശ വാസികൾ സംശയം ഉന്നയിച്ച സ്ഥലത്താണ് ക്യാമറ സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം പ്രദേശ വാസിയായ കൊട്ടാരത്തിൽ ഉലഹനാൻ എന്ന കർഷകന്റെ വളർത്തു നായയെ കാണാതായിരുന്നു. ഇന്നലെ രാത്രിമുതൽ വെള്ളാവൂർ ആന്റണി എന്ന കർഷകന്റെയും വളർത്തു നായയെ കാണാതായി.വീട്ടിൽ വളർത്തുന്ന നായ്ക്കളെ രാത്രി കാലങ്ങളിൽ കാണാതാകുന്നതിൽ ആശങ്കയിലായ ജീരകപ്പാറ […]
Kapletta, മാവോയിസ്റ്റുകളെ റിമാന്‍ഡ് ചെയ്തു
Kapletta: മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണി മായയെയും Kapletta ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. നവംബര്‍ ഏഴിന് പോലീസ് പിടിയിലായ ഇരുവരെയും എട്ടിന് കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പിന്നീട് വീണ്ടും കോടതിയില്‍ ഹാജരാക്കി പത്ത് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കിയതിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ഇന്ന് വീണ്ടും Kapletta കോടതിയില്‍ ഹാജരാക്കിയത്.
Poonoor, അവേലം പയ്യമ്പടി കുഞ്ഞിരായിൻ നിര്യാതനായി
Poonoor: അവേലം പയ്യമ്പടി കുഞ്ഞിരായിൻ നിര്യാതനായി. പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനും ചീനി മുക്ക് വാർഡ് കോൺഗ്രസ്സ് പ്രസിഡന്റും ആയിരുന്നു. മയ്യത്ത് നമസ്കാരം വൈകിട്ട് ഏഴ് മണിക്ക് അവേലം ജുമാ മസ്ജിദിൽ
ബസിന്റെ ചില്ല് തകർത്ത് ചാടിയ യാത്രക്കാരനെ MDMA യുമായി പിടികൂടി
Engapuzha: കെ എസ് ആർ ടി സി ഗരുഡ ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരനെ MDMA യുമായി പിടികൂടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദലിയാണ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടി കൂടിയത്. പരിക്കേറ്റ ഇയാളെ പോലീസ് Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Thamarassery, വിജയാഘോഷ റാലി നടത്തി
Thamarassery: സബ് ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ നേടിയ Thamarassery ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വിജയാഘോഷ റാലി നടത്തി. 240 പോയിന്റ് നേടി സ്കൂളിന് അഭിമാനകരമായ വിജയം നേടിക്കൊടുത്ത എല്ലാ വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ മഞ്ജുള ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷീന ടീച്ചർ, ബിന്ദു വി ജോർജ്, എംടി അബ്ദുൽ അസീസ്, ജോസ്കുട്ടി, എ കെ അബ്ദുൽ അസീസ്, ഫാരിസ്, ലെസ്നി, ബിന്ദു കെ എന്നിവർ നേതൃത്വം നൽകി
Railway സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി
Vadakara: വടകര എക്സൈസും ആർ.പി.എ ഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും Vadakara ആർ.പി.എഫും വടകര Railway സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ് ഫോമിൽ ഇരിപ്പിടങ്ങൾക്കടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ആർ. പി.എഫും എക്സൈസും ചൊവ്വാഴ്ച പുലർച്ച നാലോടെ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് കരുതുന്നത്. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കടന്നു പോയതിനു ശേഷമാണ് ബാഗ് ശ്രദ്ധയിൽ പെട്ടത്. പ്രതിയെ കണ്ടെത്താൻ […]
Wayanad, കഞ്ചാവുമായി യുവാവ് പിടിയിൽ
Wayanad: പുൽപള്ളി കഞ്ചാവുമായി യുവാവ് പിടിയിൽ. 760ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ (26) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിൽ പെരിക്കല്ലൂർ, കൊളവള്ളി തീര ദേശ റോഡിനു സമീപം വെച്ചാണ് പുൽപള്ളി പൊലീസ് പിടികൂടുന്നത്. എസ്.ഐ സി.ആർ. മ നോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിനേശ്, രമേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.