Perambra, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി, അറസ്റ്റ് ചെയ്യാതെ പൊലീസ്

Perambra: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അതേസമയം പോക്സോ ചുമത്തി കേസെടുത്തിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ് എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം 17ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തിയ കാര്യം ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ഹെല്‍പ്പ് […]
Thamarassery, റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു: യുവാവിന് ഗുരുതര പരിക്ക്

Thamarassery: കോരങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോരങ്ങാട് സ്വദേശി സുരേഷ് ( 42 ) നാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kalpetta, ഏഴു വയസുകാരിക്കെതിരായ ലൈംഗികാതിക്രമം; ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും

Kalpetta: ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും ശിക്ഷ. ബംഗാള്‍, സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂറിനെ (22) ആണ് കല്‍പറ്റ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍ കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ചില്‍ മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയും സഹോദരിയും രാവിലെ സ്‌കൂളിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് പ്രതി കുട്ടിയെ പിടിച്ച് കൊണ്ടുപോയി ലൈംഗികാതിക്രമം […]
Thamarassery, വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി

Thamarassery: താമരശ്ശേരിയില്‍ വീണ്ടും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. താമരശ്ശേരി കെടവൂരിലാണ് ഇരുട്ടിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. Thamarassery ടൗണിന് സമീപം കെടവൂരിലാണ് സംഭവം നടന്നത്. റിട്ടയേഡ് ഫയര്‍ ഓഫിസര്‍ കെ പി ജയപ്രകാശിന്റെ ഉടമസ്ഥതയില്‍ ഉള്ള കൃഷിയിടത്തിലെ 42 കവുങ്ങ്, 13 തെങ്ങിന്‍ തൈ, മൂന്ന് ജാതി എന്നിവയാണ് പിഴുതെറിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ജയപ്രകാശിന്റേയും മറ്റും കവുങ്ങ്, കുലക്കാറായ തെങ്, റബൂട്ടാന്‍ തുടങ്ങിയവ വെട്ടി നശിപ്പിച്ചിരുന്നു. ഇതേ പറമ്പിലും സമീപത്തും ആണ് അന്ന് […]
Thamarassery, റിഫാന ഷെറിന് ബ്രൈറ്റ് കൂടത്തായിയുടെ അനുമോദനം

Thamarassery: മുഖ്യ മന്ത്രിയുടെ 2023ലെ സ്റ്റുഡൻസ് എക്സലൻ്റ് അവാർഡ് നേടിയി കൂടത്തായ് ഒറ്റപ്പിലാക്കിൽ അയ്യൂബിയുടെ മകൾ റിഫാന ഷെറിനെ കൂടത്തായ് IDC യുടെ വിദ്യാഭ്യാസ വിഭാഗമായ “ബ്രൈറ്റ്’ അനുമോദിച്ചു. IDC ചെയർമാൻ എ.കെ. കാതിരി ഹാജി മെമൻ്റോ കൈമാറി. ബ്രൈറ്റ് രക്ഷാധികാരി എ.കെ.അബ്ബാസ്, ചെയർമാൻ പി.പി. കോയക്കുട്ടി മാസ്റ്റർ, ജനറൽ കൺവീനർ എം.ടി. മുഹമ്മദ് മാസ്റ്റർ, എ.കെ. ഹംസ , പി.പി. കുഞ്ഞയമ്മദ്, എ.കെ. മൊയ്തീൻ കുട്ടി, റഫീഖ് കൂടത്തായ് തുടങ്ങിയവർ സംബന്ധിച്ചു.
Koduvally, നെല്ലാംകണ്ടി കുടിലട്ടുമ്മൽ ബീരാൻ കുട്ടി നിര്യതനായി

Koduvally: നെല്ലാംകണ്ടി കുടിലട്ടുമ്മൽ ബീരാൻ കുട്ടി( 57)നിര്യതനായി. മക്കൾ:സാജിർ,ജാബിർ( ബഹ്‌റൈൻ), സജ്‌ന മരുമകൻ മുജീബ് ആനപ്പാറ ഭാര്യ: ജമീല മയ്യിത്ത് നമസ്കാരം 4.30 ന് ഉരുളിക്കുന്നു ജുമാ മസ്ജിദിൽ.
Koduvally, പറമ്പത്ത് കാവ് വയപ്പുറത്ത് വി.പി.മുഹമ്മദ് നിര്യാതനായി

Koduvally: പറമ്പത്ത്കാവ് വയപ്പുറത്ത് വി.പി.മുഹമ്മദ് (82) നിര്യാതനായി. ഭാര്യ:പരേതയായ നഫീസ. മക്കൾ: ഖൈറുന്നിസ (അധ്യാപിക GMUP സ്കൂൾ വെള്ളമുണ്ട, മെഹറുന്നിസ ( ചേന്നമംഗലൂർ), റഹ്മത്തുള്ള(UAE), കമറുന്നിസ(ബത്തേരി ), മുഹമ്മദ് ബഷീർ (ഖത്തർ ), ബദറുന്നിസ(കരുവൻപൊയിൽ). മരുമക്കൾ: മുഹമ്മദലി മാസ്റ്റർ ( പൈങ്ങോട്ടായി), മൊയ്തീൻ കുട്ടി( ചേന്നമംഗല്ലൂർ ), നിസാർ (UAE), ഹബീബ്(സൗദി അറേബ്യ). ജസീല (ബത്തേരി ), സഫ (പൂനൂർ). സഹോദരന്മാർ: പരേതരായ വി.പി ഇസ്മായിൽ ഹാജി, അബൂബക്കർ, കദീജ, കുഞ്ഞിപ്പാത്തുമ്മ.
Thamarassery, അറസ്റ്റിലായ വ്യാജ സിദ്ധൻ്റെ ദൃശം പകർത്തുന്നത് ഗുണ്ടകൾ തടസ്സപ്പെടുത്തി

Thamarassery: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈഗിംകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്ത ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അൻവർ സാദത്തിനെ കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പ് Thamarassery താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി പുറത്തിറക്കുന്ന സമയത്ത് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകൻ മജീദ് താമരശ്ശേരിയെയാണ് തടസ്സപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങൾ പകർത്തുന്നത് ഗുണ്ടകളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല, എന്നാൽ പോലീസ് വാഹനത്തിലേക്ക് പ്രതിയെ കയറ്റുന്ന ദൃശ്യം പകർത്തുമ്പോഴാണ് ക്യാമറക്ക് മുന്നിൽ മറഞ്ഞു […]
Wayanad, കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Wayanad: വയനാട്ടിലെ പുല്‍പള്ളിയില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത്തിനാണ് (14) പരിക്കേറ്റത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഗുതുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരി കുന്നിലെ സുഹൃത്തുക്കള്‍ക്കൊപ്പം ശരത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി […]
Thamarassery, കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത് പ്രതിഷേധാർഹം

Thamarassery: ഡി സി സി ഓഫിസ് നിർമാണ ഫണ്ട് ക്വട്ട പൂർത്തീകരിക്കാത്ത കാരണം പറഞ്ഞു താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചു വിട്ട നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. എം സി നാസിമുദ്ധീൻ പ്രസിഡന്റ് ആയ കമ്മിറ്റി നിലവിൽ വന്നിട്ട് 5 മാസം മാത്രമാണ് ആയത് കൂടാതെ സംഘടനപരമായ പ്രശ്നങ്ങളുള്ള 11 ബൂത്തുകൾ ഉണ്ട് ഇവിടങ്ങളിൽ നിന്നും ഡി സി സി ഫണ്ടിലേക്ക് പണം സമാഹരിക്കാൻ കഴിഞ്ഞില്ല. ചില ബൂത്തുകൾ ക്വട്ട പൂർത്തിയാക്കാൻ കൂടുതൽ […]
Perambra, ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്

Perambra: ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അധ്യാപകനെതീരെ കേസ് എടുക്കുകയായിരുന്നു. അതേ സമയം, പ്രതിയായ അധ്യാപകൻ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം
Wayanad, വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Wayanad: ഡിഗ്രി വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുൽപ്പള്ളി എസ്. എൻ. കോളേജ് ഡിഗ്രി വിദ്യാർഥി ഇരുളം അമ്പലപ്പടി കുന്നും പുറത്ത് അഭിഷേക് മനോജ് (19) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച വൈകുന്നേരം മനോജിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്‌ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.