Omassery: മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി നിര്യാതനായി

Omassery: ഓമശ്ശേരി മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി (89) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചോലക്കൽ ജുമാമസ്ജിദിൽ . മക്കൾ :എം.കെ. അബ്ദുസ്സലാം ഹാജി (വൈസ് പ്രസിഡണ്ട് ചോലക്കൽ ജുമാഅത്ത് മഹല്ല് കമ്മിറ്റി ), എം.കെ.അശ്റഫ് (ഒമാൻ), ബീവി ഓമശ്ശേരി, ഫാത്തിമ, സുബൈദ കൈതക്കൽ, സക്കീന, സഫിയ മേപ്പള്ളി, ആയിശ കാതിയോട്, ബുഷ്റ നടമ്മൽ പൊയിൽ, നസ്റിയ ആലിൻ തറ, സൈനബ വെണ്ണക്കോട്, നജ്മ കൂടത്തായ്, ഷാഹിത മലയമ്മ. മരുമക്കൾ :സൂപ്പർ അഹമ്മദ് കുട്ടി […]
Koodaranji: കോണിക്കൽ ജെയിംസ് തൊടുപുഴയിൽ നിര്യാതനായി

Koodaranji: കൂമ്പാറയിലെ ആദ്യ കാല മലഞ്ചരക്ക് വ്യാപാരിയും മർച്ചൻറ് അസോസിയേഷൻ മുൻ പ്രസിഡന്റും സെക്രടറിയും ആയിരുന്ന ഇപ്പോൾ തൊടുപുഴയിൽ താമസിക്കുന്ന കോണിക്കൽ ജെയിംസ് (75) നിര്യാതനായി. ഭാര്യ: മോളി ജെയിംസ് മക്കൾ: ജൂലി ജെയിംസ്, ജേക്കബ് , ജോസഫ്. മരുമക്കൾ: ജോജൻ കുറുപ്പശ്ശേരിയിൽ ചങ്ങനാശ്ശേരി, നീതു ജോയ് കാപ്പിയിൽ തങ്കമണി, ഡാലിയ ബേബി മാവുങ്കൽ ഉദയം പേരൂർ. സംസ്കാരം പിന്നീട് തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളിയിൽ
Thiruvambady, മണ്ഡലം നവ കേരള സദസ്സ് നാളെ

Mukkam: Thiruvambady നിയോജക മണ്ഡലം നവ കേരള സദസ്സ് ഞായറാഴ്ച രാവിലെ പതിനൊന്നിന് മുക്കം ഓർഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാക്കിയത്. രാവിലെ ഒൻപതിന് കലാ പരിപാടികളോടെ ചടങ്ങ് ആരംഭിക്കും. 10.15-ന് കലാ പരിപാടി അവസാനിക്കും. പത്തരയ്ക്ക് മന്ത്രിമാരുടെ ആദ്യ സംഘം എത്തുന്നതോടെ ചടങ്ങുകൾക്ക് ഔപചാരികമായി തുടക്കമാകും. പിന്നീട് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരുമെത്തും. രാവിലെ എട്ടു മണിക്ക് നിവേദനങ്ങൾ […]
Omassery, തറോൽ, ഇരുമ്പിടക്കണ്ടി ചാലക്കൽ കദീജ നിര്യാതയായി

Omassery: കല്ലുരുട്ടി തറോൽ ഇരുമ്പിടക്കണ്ടി പരേതനായ ചാലക്കൽ അബൂബക്കറിന്റെ ഭാര്യ കദീജ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ പതിനൊന്ന് മണിക്ക് കല്ലുരുട്ടി സലഫി മസ്ജിദിൽ. മക്കൾ: അബ്ദുറഹീം, മുഹമ്മദ് (ബിച്യോൻ), സുബൈദ, സാബിറ. മരുമക്കൾ: കബീർ (പൊക്കുന്ന്), ശർഫുദ്ദീൻ (ചേന്ദമംഗലൂർ), ആയിശ, ശർജീന
Koodaranji, പുഷ്പ ഗിരി ലിറ്റിൽ ഫ്ളവറിൽ പ്രതിഭകൾക്ക് ആദരം

Koodaranji: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിച്ചു. എൽ.എസ്.എസ് നേടിയവർ, ശാസ്ത്ര – ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലെ വിജയികൾ, കലാ മേളയിലെ ജേതാക്കൾ, സ്കൂൾ തല കായിക മേളയിലും ദീപിക കളർ ഇന്ത്യ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർ – തുടങ്ങിയവരെയാണ് ആദരിച്ചത്. Koodaranji ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.എസ് രവീന്ദ്രൻ പ്രതിഭാ […]
Koodaranji, മരഞ്ചാട്ടി വളപ്പിൽ മുസ്തഫ നിര്യാതനായി

Koodaranji: മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) നിര്യാതനായി. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്‌ജിദിൽ. ഭാര്യ: ഷംസിന. മക്കൾ: അഫ്സൽ (ദുബൈ), അസ്‌ല, അഫ്‌ല. സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത്.
Vadakara, വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ.

Vadakara: കടയിൽ തയ്ക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മുതവടവത്തൂർ സ്വദേശി കുന്നത്ത് താഴെകുനി സുധാകരനെ(60)യാണ് ചോമ്പാല പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഫാ. അജി പുതിയപറമ്പിലിന് മത സാമൂഹ്യ വിലക്കുമായി Thamarassery രൂപതാ

Kozhikode: ഫാ. അജി പുതിയ പറമ്പിലിന് മത സാമൂഹ്യ വിലക്കുമായി Thamarassery രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. Thamarassery ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല, വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാൻ പാടില്ല, […]
Kozhikode, നവ കേരള സദസിന് മാവോയിസ്റ്റ് ഭീഷണി

Kozhikode: കോഴിക്കോട് നടക്കുന്ന നവ കേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി കത്ത്. സര്‍ക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ് ഇന്ന് Kozhikode ജില്ലയില്‍ ആണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമ സഭാ മണ്ഡങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം.വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി […]
Thamarassery, കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നത് പതിവാകുന്നു

Thamarassery: സംസ്ഥാന പാതയിൽ കോരങ്ങാട് സ്രാമ്പിയ പള്ളിക്ക് സമീപം തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസവും മാലിന്യം ഒഴുക്കിയതായി നാട്ടുകാർ പറയുന്നു. രണ്ട് മാസത്തിനിടെ നിരവധി തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത്.ടാങ്കർ ലോറികളിലാണ് മാലിന്യം തള്ളിയത്. ഒരു തവണ പോലീസിൽ പരാതി നൽകി യെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kozhikode, നവ കേരള സദസ്സ് ഇന്ന് തുടക്കമാകും

Kozhikode: കോഴിക്കോട് ജില്ലാ നവ കേരള സദസ്സിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 13 നിയമ സഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാത യോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും. 11 മണിക്ക് നാദാപുരം, വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര, 4.30 ന് കുറ്റ്യാടി, വൈകിട്ട് 6ന് വടകര മണ്ഡലം […]
Koduvally, നവ കേരള സദസ്സ് നവംബർ 26 ന്, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Koduvally: കൊടുവള്ളിയില്‍ മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 26 ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നവംബര്‍ 26ന് ഉച്ചയ്ക്ക് 2.30 ന് Koduvally KMO ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവ കേരള സദസ്സ് നടക്കുക. ഇതിനായി പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ കിഴക്കോത്ത് റോഡില്‍ നിന്നുള്ള പ്രധാന ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശമനമുണ്ടായിരിക്കുകയുള്ളു. […]