ദ്വിദിന Motivation ക്ലാസ്സ്‌ സംഘടിപ്പിച്ചു

A two-day motivation class was organized image

Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘സത്സങ്ങ് 2K23’ എന്ന പേരിൽ രണ്ട് ദിവസത്തെ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജീവിതം എങ്ങനെ അർഥപൂർണമാക്കാം എന്ന ചിന്തയെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്സ്‌. സ്പാർക് എന്ന മോട്ടിവേഷൻ ടീം നയിച്ച ക്ലാസ്സിൽ ഫാദർ വിപിൻ (ഒ എഫ് എം ക്യാപ്‌) , ഫാദർ ജിബിൻ (ഒ എഫ് എം ക്യാപ്‌), ഫാദർ ക്ലിൻസ് (ഒ എഫ് എം ക്യാപ്‌ ) എന്നിവർ വിവിധ വിഷയങ്ങൾ കുട്ടികളോട് സംവദിച്ചു. ക്ലാസുകൾ […]

Sreyas ചിപ്പിലിത്തോട് യൂണിറ്റ് ഏകദിന സെമിനാർ സംഘടിപ്പിച്ചു

Shreyas Chiplithot Unit organized a one-day seminar image

Kodanchery: Sreyas Kozhikode മേഖലയും കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ്ഡും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാർ മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷം വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ റീജിനൽ ഡയറക്ടർ ജന്മേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു. Kodanchery സ്റ്റേറ്റ് ബാങ്ക് മാനേജർ ശ്രീജിത്ത് കെ. എസ്‌ ഇൻഷുറൻസിന്റെ വിവിധ സ്കീമുകളെ കുറിച്ച് ക്ലാസ്സെടുത്തു. എസ് ഐ ബി കൗൺസിലർ അയോണ ബാങ്കിന്റെ വിവിധ പദ്ധതികളെക്കുറിച്ച് […]

GUP School ചെമ്പുകടവിന് സ്കൂൾ ബസ് അനുവദിച്ചു

Gup School Bus Image

Kodanchery: ചെമ്പുകടവ് GUP School ന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. കുട്ടികളോടൊപ്പം ഒരു ചെറിയ ഉദ് ഘാടന യാത്രയും അദ്ദേഹം നടത്തി. ഏറെകാലമായി കാത്തിരുന്ന സ്കൂൾ ബസ് കിട്ടിയ സന്തോഷത്തിൽ കുരുന്നു കുട്ടികൾ അവരുടെ സന്തോഷം പങ്കു വെച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ […]

Thamarassery ചുരത്തിൽ പാറ അടർന്നുവീണു

The rock fell off at the pass image_cleanup

Adivaram: Thamarassery ചുരത്തിൽ പാറ അടർന്ന് റോഡിലേക്ക് വീണു ഈ സമയം റോഡിൽ വാഹനങ്ങൾ കടന്നു പോകാതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി. ചുരത്തിന്റെ ഒമ്പതാം വളവിന് സമീപം ഇന്ന് വൈകിട്ടാണ് വലിയ പാറ മുകളിൽ നിന്നും ഉരുണ്ട് റോഡിലേക്ക് വീണത്. ചുരത്തിൽ നിലവിൽ ഗതാഗത തടസ്സങ്ങൾ ഇല്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് കല്ല് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Kodanchery വിജയികളെ അനുമോദിച്ചു

Koadanchery image

Kodanchery: താമരശ്ശേരി സബ് ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ കായിക പ്രതിഭകളെ മാനേജ്മെന്റ് അഭിനന്ദിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ പ്രധാനാധ്യാപകൻ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ: കുര്യാക്കോസ് ഐക്കൊളമ്പിൽ വിജയികളായ വിദ്യാർത്ഥികളെയും കായികാധ്യാപകൻ അനൂപ് ജോസ്, മറ്റ് അധ്യാപക, അനധ്യാപകരെയും അനുമോദിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ വിൽസൺ ജോർജ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.റ്റി.എ പ്രസിഡണ്ട് ഷിജോ സ്കറിയ, സെന്റ് ജോസഫ്സ് […]

Thamarassery അനധികൃതമായി മുറിച്ച ചന്ദന തടിയുമായി മൂന്നു പേർ പിടിയിൽ

Three people arrested with illegally cut sandal wood image

Thamarassery: കാക്കൂരിൽ അനധികൃതമായി മുറിച്ച ചന്ദന തടിയുമായി പിടികൂടിയ മൂന്നു പേർ റിമാന്റിലായി. ബാലുശ്ശേരി കണ്ണാടി പൊയിൽ തിയ്യക്കണ്ടി താരിഖ് (43), നന്മണ്ട പൊക്കുന്നുമല മൊടോക്കണ്ടി വാസു (60), ചീക്കിലോട് പാത്തിക്കൽ അറുമുഖൻ (79) എന്നിവരാണ് ഇന്നലെ വൈകുന്നേരം ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ പിടികൂടിയത്. 46.800 കിലോ ചന്ദനമാണ് പിടിക്കൂടിയത് കാക്കൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും അഞ്ചു കുറ്റി ചന്ദന മരങ്ങളാണ് പ്രതികൾ മുറിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫോറസ്റ്റ് ഫ്ളയിംഗ് സ്കോഡും […]

Bathery യിൽ ചരസുമായി യുവാക്കൾ പിടിയിൽ

Youth arrested with charas in Bathery image_cleanup

Bathery: നിരോധിത മയക്കു മരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. Kozhikode സ്വദേശികളായ വെസ്റ്റ്ഹിൽ, റെഡ്റോസ് അർഷാദ് അലി (30), കുന്ദമംഗലം വനശ്രീ, മുഹമ്മദ് സലീം(30) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാർ അറസ്റ്റ് ചെയ്തത്. 26.50 ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ഇന്നലെ ഉച്ചയോടെ  മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.

Thamarassery താലൂക്ക് ആശുപത്രിയിൽ അതിക്രമം കാണിച്ച യുവാവിനെ അറസ്റ്റു ചെയ്തു

Thamarassery taluk arrested the youth who violated the hospital image_cleanup

Thamarassery: ഇന്ന് രാവിലെ 8.30 ഓടെ താമരശ്ശേരി ഗവ. താലൂക്ക് ഹോസ്പിറ്റലിൽ എത്തി ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും ഓഫീസ് ജീവനക്കാരുടെയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി അക്രമാസക്തനായി പെരുമാറുകയും, ആശുപത്രി ഉപകരണങ്ങൾക്കു കേടുവരുത്തുകയും ചെയ്ത പ്രതിയെ Thamarassery പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി വെട്ടൊഴിഞ്ഞ തോട്ടം ഭാഗത്ത് കരിഞ്ചോലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് അലിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ മുമ്പും പല തവണ ആശുപത്രിയിൽ എത്തി അക്രമാസക്തനായിട്ടുണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസിൻ്റെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ […]

Kozhikode യുവാവിന് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു

Kozhikode youth diagnosed with ovile malaria image

Kozhikode: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പ്ലാസ്‌മോഡിയം ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് അപൂര്‍വ ഇനം മലമ്പനി കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശിയായ യുവാവിനാണ് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവ് നേരത്തെ ജോലി ആവശ്യാര്‍ഥം മുംബൈയില്‍ പോയിരുന്നു. മറ്റു മലേറിയ പോലെ […]

AP മൂസ്സ ഹാജി നിര്യാതയായി

AP Mussa Haji passed away image_cleanup

Poonoor :ആത്തിപ്പൊയിൽ AP മൂസ്സ ഹാജി (സഫ ഗോൾഡ് പൂനൂർ ) നിര്യാതനായി. താര അബ്ദുറഹ്മാൻ ഹാജിയുടെ സഹോദരനാണ്. ഭാര്യ :ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മൽ എളേറ്റിൽ വട്ടോളി.മക്കൾ :ഷബീർ അലി, റുമൈലത്ത്, സഈദ്, സനീം. മരുമക്കൾ :ജാഫർ (എളേറ്റിൽ വട്ടോളി) ഷമീമ വേങ്ങളത്ത് (ചേപ്പാല) സഫൂറ കുഞ്ഞുകുളം (ഈങ്ങാപ്പുഴ).

Wayanad, കാപ്പ പ്രതിയെ വെട്ടി പരിക്കേൽപ്പിച്ചു

Kappa slashed the accused and injured him in Wayanad image

Wayanad: മീനങ്ങാടി സ്റ്റേഷനിലെ സാമൂഹ്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ടതും, മുമ്പ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നതുമായ നിരവധി കേസുകളിലെ പ്രതിക്ക് വെട്ടേറ്റു. മേലെ കരണി പാടിക്കൽ അസ്കറിനെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഖം മൂടി ധാരികളായ നാലംഗ സംഘം വീട്ടിൽ കയറി വെട്ടിയതായി പരാതിയുള്ളത്. വീട്ടിനുള്ളിൽ അസ്കറിന്റെ പിതാവും ഉണ്ടായിരുന്നതായും ഇദ്ദേഹത്തെ കെട്ടിയിട്ട ശേഷമാണ് അസ്കറിനെ ആ ക്രമിച്ചതെന്നുമാണ് പരാതി. കഴുത്തിനും കൈക്കും മറ്റും വെട്ടേറ്റ അസ്കർ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്വർണ […]

പുല്ലൂരാംപാറയിൽ MLA ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

A renovated Janika Arogya Kendra was inaugurated at Pullurampara with MLA funds image

Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുല്ലൂരാം പാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി MLA ലിന്റോ ജോസഫ്  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  മേഴ്സി പുളിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ MLA  ജോർജജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും ലിന്റോ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടത്തിന്റെ […]