ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥരില്ല; ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ കാത്തിരിക്കുന്നത് മണിക്കൂറുകൾ (Thamarassery)

Thamarassery: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കുറവ് ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്ക് ദുരിതമാകുന്നു. Koduvally ജോ.ആർ.ടി ഓഫിസിൽ പ്രധാന തസ്തികയിൽ ആളില്ലാത്തതിനാൽ ഇതിന് കീഴിലുള്ള Thamarassery, മുക്കം ഉൾപ്പെടെ ഗ്രൗണ്ടുകളിൽ ടെസ്റ്റിനെത്തുന്നവർ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പലരും രാവിലെ ആറരക്ക് തന്നെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തുന്നുണ്ട്. എന്നാൽ, 8.30ന് ആരംഭിക്കേണ്ട ഡ്രൈവിങ് ടെസ്റ്റ് 12 മണിയായിട്ടും പലപ്പോഴും ആരംഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ പിഞ്ചുകുഞ്ഞുങ്ങളെ വീടുകളിൽ നിർത്തി വരുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രയാസത്തിലാകുന്നത്. രണ്ടുമാസത്തിലേറെയായി ആർ.ടി.ഒ […]
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ WhatsApp നമ്പർ നിലവിൽ വന്നു

Thiruvananthapuram: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക WhatsApp നമ്പർ സംവിധാനം നിലവിൽ വന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ […]
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു (Engapuzha)

Engapuzha: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. Engapuzha കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) മരണപ്പെട്ടത്. കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ഇന്നലെയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. കെ എം സി ടി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്. മാതാവ്: പരേതയായ കാർത്ത്യായനി. ഭാര്യ: ശ്രീജയ. മകൻ: അർജുൻ. സഹോദരങ്ങൾ: സുജാത, സതി, സഹദേവൻ, ശിവരാമൻ. സംസ്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
നിര്യാതയായി (Thamarassery)

Thamarassery: കുടുക്കിൽ കോയാമു ഹാജിയുടെ ഭാര്യ ആയിഷ കുട്ടി ഹജ്ജുമ്മ (87 ) നിര്യാതയായി . മക്കൾ: സുബൈദ, മൂസ്സ, ഗഫൂർ, റംല, ബുശ്റ, ജാഫർ, മരുമക്കൾ :ഉസൈൻകുട്ടി, ഹമീദ്, മുഹമ്മദ്, സുലൈഖ, ബുശ്റ, ജസീറ. മയ്യത്ത് നിസ്ക്കാരം 12.30ന് കുടുക്കിലുമ്മാരം വെഴുപ്പൂർ ജുമ മസ്ജിദിലും, ഒരു മണിക്ക് അണ്ടോണ മസ്ജിദിലും.
തെരുവുകച്ചവടം അനുവദിക്കില്ലെന്ന് വ്യാപാരികൾ (Koduvally)

Koduvally: കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവു കച്ചവടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയും കോവിഡും ജി.എസ്.ടി.യും നിപയുമെല്ലാം കച്ചവടക്കാരുടെ നടുവൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരന്തരമായി നടത്തുന്ന തെരുവു കച്ചവടങ്ങൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഏതാനുംപേർക്ക് കൊടുവള്ളി ടൗണിൽ തെരുവു കച്ചവടം നടത്താൻ നഗരസഭ അനുമതിയും തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. എന്നാൽ, ഏറെപ്പേർ ഒരു അനുമതിയുമില്ലാതെയാണ് ഇപ്പോൾ ടൗണിൽ തെരുവു കച്ചവടം നടത്തുന്നത്. അനധികൃത കച്ചവടത്തിനെതിരേ നടപടിയെടുക്കണമെന്ന് വ്യാപാരികൾ നഗരസഭ അധികൃതരോട് ആവശ്യപ്പെടാൻ […]
ആട് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു (Thamarassery)

Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള പെണ്ണാട് വിതരണ പദ്ധതി ഉൽഘാടനം Thamarassery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുൾ റഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ അയ്യൂബ് ഖാൻ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), മഞ്ജിത കുറ്റിയാക്കിൽ (ചെയർപേർസൺ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ), മെമ്പർമാരായ എ പി മുസ്തഫ, എം.അനിൽ മാസ്റ്റർ, ഫസീല ഹബീബ്, ഡോ. ലിനുപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മൈക്കിൾ (അപ്പച്ചൻ) നിര്യാതനായി (Mukkam)

Mukkam: കൂടരഞ്ഞി പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് (20-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് പീടികപ്പാറ വി. അൽഫോൻസ പള്ളിയിൽ. ഭാര്യ: അന്നമ്മ ചെമ്പോട്ടിക്കൽ കുടുംബാംഗം. മക്കൾ: സണ്ണി, ടോമി, ഷേർളി, ഷൈനി, ബെന്നി. മരുമക്കൾ: ബീന കൊട്ടാരത്തിൽ, ബിജി കാരക്കാട്ട്, ബിന്ദു കളപ്പുരയ്ക്കൽ, പരേതനായ ജോയി കോയിതാനത്ത്, സണ്ണി കിഴുക്കരക്കാട്ട്.
ജോസഫ് (പാപ്പച്ചൻ) നിര്യാതനായി (Kodanchery)

Kodanchery: കണ്ണോത്ത് ചൂരമുണ്ട കിഴക്കേടത്ത് ജോസഫ് (പാപ്പച്ചൻ, 90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കണ്ണോത്ത് സെൻമേരിസ് ദേവാലയത്തിൽ. ഭാര്യ: അന്നമ്മ കപ്യാര് മലയിൽ കുടുംബാംഗം. മക്കൾ: തോമസ്, ജോയ്, ജോളി, സുമ, ജോണി,സാന്റീ, ഷിജു ഓസ്‌ട്രേലിയ. മരുമക്കൾ: റോസിലി, മോളി, ഏലമ്മ, ഗ്രേസി, ജിൻസി, ബിന്ദു, ടൈറ്റസ്.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു (Vadakara)

Vadakara: ദേശീയപാതയില്‍ Vadakara ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചെമ്മരത്തൂര്‍ സ്വദേശി അടുങ്ങേന സൂരജാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സൂരജ് സഞ്ചരിച്ച കെഎല്‍ 18 ജെ 2220 നമ്പര്‍ ബുള്ളറ്റിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയരാഘവന്റെയും സതിയുടെയും മകനാണ്. ഭാര്യ: ശില്‍പ. ഛത്തീസ്ഗഡില്‍ സി ഐ എസ് എഫില്‍ […]
ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി (Kalpetta)

Kalpetta: വെണ്ണിയോട് പഞ്ചായത്തിന് സമീപം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊളവയല്‍ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുകേഷ് ഭാര്യയെ എന്തോ ആയുധം ഉപയോഗിച്ച് അടിച്ചോ വെട്ടിയോ കൊന്നതാണെന്നാണ് നിഗമനം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുകേഷ് തന്നെയാണ് നാട്ടുകാരെയും, പോലീസിനെയും […]
തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു (Mukkam)

Mukkam: ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു. ഭാര്യ: രജനി. അച്ഛൻ: പ്രകാശൻ. അമ്മ: ശോഭന. സഹോദരങ്ങൾ: ധന്യ, മനോജ് . സംസ്കാരം പിന്നീട് നടക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
ഫോറസ്റ്റ് ഓഫീസ് തീവെപ്പ് കേസ് ; മുഴുവൻ പ്രതികളേയും വെറുതെ വിട്ടു (Thamarassery)

Kozhikode: കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ Thamarassery യിൽ അക്രമം നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. കോഴിക്കോട് സ്‍പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി കാണാതായത് വിവാദമായിരുന്നു. ഓരോ ദിവസത്തെയും കേസന്വേഷണ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന പ്രധാന രേഖയാണ് കേസ് ഡയറി. കേസ് ഡയറി ഇല്ലാതായതോടെ അന്വേഷണോദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികൾ എന്നിവര്‍ മൊഴിനല്‍കാന്‍ പ്രയാസപ്പെട്ടിരുന്നു.ഇതോടെ കോടതിയില്‍ Thamarassery പോലീസ് […]