Thamarassery ബസ്സിനടിയിൽ അകപ്പെട്ട ബൈക്കിൽ നിന്നും യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു

Thamarassery: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശം സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്കിൽ നിന്നും യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു. അമ്പായത്തോട് സ്വദേശി മിഥുൻ ആണ് രക്ഷപ്പെട്ടത്. കോഴിക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മിഥുൻ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട ബൈക്കുമായി ബസ്സ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. ബസ്സ് തട്ടിയ ഉടനെ മിഥുൻ പുറത്തേക്ക് തെറിച്ചു പോയതിനാലാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു […]
‘ആരെയും അറിയില്ല, ആരും ഉപദ്രവിച്ചില്ല’; അന്നൂസിനെ പാര്‍പ്പിച്ചത് മൈസൂരുവില്‍ രഹസ്യകേന്ദ്രത്തില്‍

Koduvally: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം കോഴിക്കോട് കൊടുവള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ചത് മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലെന്ന് പൊലീസ്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സംഘം യുവാവുമായി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു എന്നും താമരശേരി ഡിവൈഎസ്പി സുഷീര്‍ പറഞ്ഞു. പൊലീസിനെ ഭയന്ന് സംഘം പാലക്കാട് ഇറങ്ങുകയും അന്നൂസിനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയും ചെയ്തു. കേസിൽ മൂന്ന് പ്രതികൾ പിടിയിലാണ്. ടാക്സി ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്നൂസ് റോഷന്റെ സഹോദരനുമായുള്ള ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകാൻ കാരണം. […]
Kozhikode വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി

Kozhikode: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇന്ന് വൈകുന്നേരം കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ഇർഫാൻ (കാണാതാവുമ്പോൾ ലൈറ്റ് ബ്ലൂ കളർ ജേഴ്‌സി, ബ്ലാക്ക് പാന്റ്), മുഹമ്മദ് അജ്മൽ (കാണാതാവുമ്പോൾ ഡാർക്ക് ബ്ലൂ ടീ ഷർട്ട്, ബ്ലൂ പാന്റ്), മുഹമ്മദ് റിഫാൻ ( കാണാതാവുമ്പോൾ ചുവപ്പ് ടീ ഷർട്ട്, ബ്ലാക്ക് പാന്റ്). Kozhikode: Three 16-year-old boys have gone missing from […]
Thiruvambady പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാത KSEB തടഞ്ഞതായി പരാതി

Thiruvambady: ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ഉറുമിയിൽ സ്ഥിതിചെയ്യുന്ന കേരള ഇലക്ട്രിസ്റ്റിബോഡിൻ്റെ പവർഹൗസിനോട് ചേർന്ന് ഉണ്ടായിരുന്ന നടപ്പാത യാതെരു മുന്നറിയിപ്പും കൂടാതെ മാറി മാറി വരുന്ന ഇലട്രിസിറ്റി പവർഹൗസ് ഉദ്ദേശസ്ഥർ തടസപ്പെടുത്തുന്നു. പുന്നക്കൽ പ്രദേശത്ത് ജനവാസം തുടങ്ങിയ കാലമുതലും 1958 മുതൽ ഈ പ്രദേശത്ത് കുടിയേറി വന്ന ജനത കൂടരഞ്ഞി പഞ്ചായത്തുമായി ബന്ധപ്പെടാനും പൊയിലിങ്ങാപുഴയിൽ പോകാനും തങ്ങളുടെ പ്രാധാനമിക ആവശ്യമായ കുടിവെള്ളം എടുക്കാനും ഈ വഴിയെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. 1997 മുതൽ ഈ പ്രദേശത്ത് കേരള […]
സ്കൂളിൻ്റെ അഭിമാനം സലീം കൊളായിക്ക് PTA കമ്മറ്റിയുടെ ആദരം

Mukkam: മണിപ്പുരിൽ നടന്ന ദേശീയ അണ്ടർ 19 സീനിയർ ഫുട്ബോൾ ചാമ്പ്യഷിപ്പിൽ 15 വർഷങ്ങൾക്ക് ശേഷം ജേതാക്കളായ കേരള ടീം പരിശീലകൻ സലീം കൊളായിക്ക് PTM ഹയർ സെക്കൻ്ററി സ്കൂൾ PTA കമ്മറ്റി സ്വീകരണം നൽകി. ഒരു മത്സരം പോലും തോൽക്കാതെയാണ് കേരളം വിജയിച്ചത് സ്കൂളിൽ നടന്ന ചടങ്ങിൽ സലിം കൊളായിക്കുള്ള ഉപഹാരം PTA പ്രസിഡൻ്റ് സി. ഫസൽ ബാബു നൽകി. വൈസ് പ്രസിഡൻ്റ് മജീദ് പുതുക്കുടി പൊന്നാട അണിയിച്ചു. പ്രധാനാധ്യാപകൻ ജി. സുധീർ ചടങ്ങിൽ അധ്യക്ഷത […]
Cheruvannur ബൈക്കില്‍ ബസിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതരമായ പരിക്ക്

Kozhikode: ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കുട്ടികളടക്കം നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഫറൂഖ് സ്വദേശി ഷംസീർ, റുബീന മക്കളായ ലിയ സന്‍ഹ, മുഹമ്മദ് മുഹ്സിന്‍ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ബസിനടിയിൽപ്പെട്ട നാലുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കല്‍ […]
Thamarassery ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ SSLC പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Kozhikode: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും. താമരശേരിയിലെ ഷഹബാസിന്‍റെ കൊലപാതക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ പത്താംക്ലാസ് പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നാലു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ എന്തധികാരമാണുളളത്? കുറ്റകൃത്യവും […]
Ramanattukara ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു

Ramanattukara: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. കാർ പിറകോട്ട് എടുക്കുന്നതിന് ഇടയിൽ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹ ലതക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5.30നായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സ്നേഹലതയെ രക്ഷപ്പെടുത്തിയത്. Ramanattukara: While learning to drive, a car lost control and fell into a well. The accident occurred […]
അന്താരാഷ്ട്ര ലഹരി മൊത്തവിൽപ്പനക്കാരനെ കർണാടകയിൽ നിന്നും പിടികൂടി Kunnamangalam പൊലീസ്

Kozhikode: അന്താരാഷ്ട്ര ലഹരി മൊത്തവിൽപ്പനക്കാരനെ കർണാടകയിലെ ഹസനിൽ നിന്നും പിടികൂടി കുന്ദമംഗലം പൊലീസ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരനാണ് പിടിയിലായിരിക്കുന്നത്. 2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികളും, നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 9-ാമത്തെ പ്രതിയാണ് ഇംറാൻ. നേരത്തെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന […]
പകർച്ചവ്യാധികളില്ലാത്ത സുരക്ഷിത നാടിനായി Thiruvambady ‘കരുതൽ യാത്ര’ ആരംഭിച്ചു

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പകർച്ചവ്യാധികളില്ലാത്ത സുരക്ഷിത നാടിനായി വാർഡുകളിൽ ‘കരുതൽ യാത്ര’ ആരംഭിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിന് വേണ്ടി ജനങ്ങളിൽ അവബോധം വളർത്തുന്നതിനും പകർച്ചവ്യാധികൾ ഉണ്ടാകുന്നതിന് കാരണമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം മുന്നറിയിപ്പ് നൽകുന്നതിനും വേണ്ടിയാണ് കരുതൽ യാത്ര നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും കരുതൽ യാത്ര തുടരും. കരുതൽ യാത്രയുടെ ഭാഗമായി വീടുകളിൽ കയറി ബോധവൽക്കരണം, കൊതുക് സാന്ദ്രതാപഠനം, ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധ ഗുളിക വിതരണം, […]
Thiruvambady ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

Thiruvambady: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരൻ സാധ്യത ഉള്ളതിനാലും ദുരന്ത നിവാരണ നിയമം 2005 പ്രകാരം അരിപ്പാറ, പതങ്കയം, ഉറുമി ജല വൈദ്യുതി പദ്ധതി, ഇരുവഞ്ഞിപ്പുഴയുടെ തീരം, എലന്ത്കടവ് കുമ്പിടാൻ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾ അടക്കമുള്ള ആളുകൾ പുഴയിൽ ഇറങ്ങുന്നതും, തീരങ്ങളിൽ പ്രവേശിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ / സെക്രട്ടറി ഷാജു കെ എസ് എന്നിവർ അറിയിച്ചു. Thiruvambady: In […]
ഇത്താത്താസ് ഹോട്ടല്‍, CK കഫേ, ഹോട്ടല്‍ സ്വീകാര്‍…’; Kozhikode വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകള്‍ക്ക് പൂട്ട്

Kozhikode: നഗരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്‌ത ഹോട്ടലുകള്‍ക്ക് ‘പൂട്ട്’. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലായിരുന്നു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്. കുന്നമംഗലം, വെള്ളയില്‍, ചെറൂപ്പ, കോഴിക്കോട് സൗത്ത്, നോർത്ത് മേഖലകളിലെ ഹോട്ടലുകളിലാണ് പരിശോധനകള്‍ നടന്നത്. ഇവിടങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്ത, ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടലുകള്‍ക്ക് തുടർന്ന് പൂട്ട് വീണു. റെയില്‍വേ സ്റ്റേഷൻ പരിസരത്തിലുള്ള ഹോട്ടല്‍ സ്വീകാർ, സി കെ കഫെ, വെള്ളയിലുള്ള […]