Wayanad റെഡ് അലർട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

wayanad red alert restrictions imposed at tourist spots

Wayanad: വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായി DTPC സെക്രട്ടറി അറിയിച്ചു. ജലനിരപ്പ് ഉയരുന്നതിനാൽ കണ്ണൂർ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം […]

Thiruvambady വഴിക്കടവ്-പൊന്നാങ്കയം റോഡ് ഉദ്ഘാടനം ചെയ്തു

thiruvambady vazhikadavu ponnankayam road inaugurated

Punnakkal: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് വഴിക്കടവ്-പൊന്നാങ്കയം റോഡ് ഗ്രാമപഞ്ചായത്തിൻ്റെ MG ഫണ്ട് എട്ടുലക്ഷം രൂപ മുടക്കി 500 മീറ്റർ റോഡ് ടാറിങ്ങ് പൂർത്തിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നാടമുറിച്ചു പൊതുജനങ്ങൾക്കായി റോഡ് തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഏഴാ വാർഡ് മെമ്പർ ശ്രീമതി. ഷൈനി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ടി.ജെ കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, മുഹമ്മദാലി പരിത്തിക്കുന്നേൽ, ജോർജ് പാറെക്കുന്നത്ത്, റോബർട്ട് നെല്ലിക്കത്തെരുവിൽ, ബെന്നി അറക്കൽ, […]

Kozhikode വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം

kozhikode one dead as boat capsizes after hitting submerged rock at vellayil

Kozhikode: വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞ് വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മറ്റൊരു വള്ളവും ഇന്ന് രാവിലെ മറിഞ്ഞിരുന്നു. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കടലിലേക്കു വീണു. സംഭവം കണ്ട […]

Vattoli അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ്; വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ

vattoli tiger dance during teacher training session goes viral teachers land in trouble 1

Vattoli: ഗർഭിണിയായ സഹപ്രവർത്തകയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അധ്യാപക പരിശീലനത്തിനിടെ വളകാപ്പുചടങ്ങ് നടത്തിയതിന്റെ വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ. എതിർത്തും അനുകൂലിച്ചും അധ്യാപകരും പൊതുസമൂഹവും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചതോടെ സംസ്ഥാന പ്രോജക്ട് ഓഫീസർ, BPO യിൽ നിന്ന് വിശദീകരണം കുന്നുമ്മൽ BRC യുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലന പരിപാടിക്ക് വന്ന LP വിഭാഗം അധ്യാപകരാണ് ചടങ്ങ് നടത്തിയത്. പരിശീലനപരിപാടി പൂർത്തിയായ ശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു. മേയ് 13 മുതൽ […]

Perambra വിവാഹ വീട്ടിൽ നിന്നും പണക്കവറുകൾ അടങ്ങിയ പെട്ടി പൊളിച്ച് മോഷണം

perambra cash envelope box stolen from a wedding house

Perambra: പൈതോത്ത് കല്യാണ വീട്ടിൽ കവർച്ച. ഇന്നലെ രാത്രിയാണ് വീടിൻ്റെ അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് ഓഫീസ് മുറിയിൽ സൂക്ഷിച്ച പണപട്ടി കവർന്നത്. കോറോത്ത് സന്ദാനന്ദൻ്റെ വീട്ടിലാണ് കവർച്ചനടന്നത്. വിവാഹത്തോനുബന്ധിച്ച് പാരിതോഷികമായി ലഭിച്ച പണ കവറുകൾ അടങ്ങിയ പ്പെട്ടിയാണ് കവർന്നത്. വീട്ടുടമയുടെ മകളുടെ കല്യാണം ഇന്നലെ വീട്ടിൽ വെച്ച് നടന്നിരുന്നു, രാത്രി 10.30 ഓടെ സദാനന്ദനും ഭാര്യയും മകനും കിടന്നുറങ്ങി.  രാവിലെ പന്തൽ പൊളിക്കാനെത്തിയവരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ചരീതിയിൽ കണ്ടെത്തിയത്, തുടർന്ന് വീട്ടുകാരെ വിവരം […]

Koyilandy – Thamarassery – Edavanna സംസ്ഥാന പാത താഴ്ന്നു; നാളെ വിജിലൻസ് പരിശോധന

koyilandy thamarassery edavanna state highway sinks vigilance inspection tomorrow

Thamarassery: 222 കോടി രൂപ ചിലവഴിച്ച് നവീകരിച്ച Koyilandy – Thamarassery – Edavanna സംസ്ഥാന പാതയിൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോകുകയും, ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും നിയന്ത്രണം വിടുന്നത് പതിവാകുകയും ചെയ്ത സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, ചീഫ് എഞ്ചിനിയർക്കും ലഭിച്ച പരാതിയെ തുടർന്നാണ് റോഡിൽ പരിശോധന നടത്താനായി പൊതുമരാമത്ത് വിജിലൻസ് ക്വാളിറ്റി കൺട്രോൾ വിഭാഗം തീരുമാനിച്ചത്. ഇതിനായി വിജിലൻസ് സംഘം നാളെ രാവിലെ 11 മണിക്ക് താമരശ്ശേരി ചുങ്കത്ത് എത്തിച്ചേരും. […]

Karanthur MDMA കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ

key accused arrested in karanthur mdma case

Kunnamangalam: കാരന്തൂരിലെ MDMA കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ. മെംഗളൂരു സ്വദേശിയായ ഇമ്രാൻ എന്ന് വിളിക്കുന്ന അംജത്ത് ഇത്യാസ് ആണ് പിടിയിലായത്. കർണാടകത്തിൽ നിന്നും കുന്നമംഗലം പൊലീസാണ് ഇയാളെ പിടിച്ചത്. കാരന്തൂരിൽ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു.     Kunnamangalam: One of the key accused in the MDMA case linked to Karanthur has been arrested. The arrested […]

Malappuram നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണത് ഓടികൊണ്ടിരുന്ന മൂന്ന് കാറുകളുടെ മുകളിലേക്ക്; പ്രതിഷേധവുമായി നാട്ടുകാർ

malappuram under construction national highway collapses onto three moving cars locals protest

Malappuram: നിർമ്മാണത്തിലിരുന്ന ദേശീയപാത 66 ലെ ആറുവരിപ്പാത ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത അതോറിറ്റിക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു. മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതുവഴി സഞ്ചരിച്ചിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് […]

Thiruvambady മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി

thiruvambady mahatma gandhi congress family meet held

Punnakkal: പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി Thiruvambady മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന കൂടുംബ സംഗമം പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ നടന്നു. പുന്നക്കൽ വാർഡു മഹാത്മാഗാന്ധി […]

KSEB Thiruvambady സെക്ഷൻ പ്രത്യേക അറിയിപ്പ്

kseb thiruvambady section special notice

Thiruvambady: പുന്നക്കൽ ടൗണിൽ കാർ ഇടിച്ച് HT പോസ്റ്റ് പെട്ടിയത് മൂലം പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ, ചളിപ്പൊയിൽ, മഞ്ഞപ്പൊയിൽ, ഓളിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങിയിരിക്കുന്നത്. നാളെ (20/5/ 2025 പോസ്റ്റ് മാറ്റിയതിന് ശേഷം ഏകദേശം ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് മേൽപ്പറഞ്ഞ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന്. പ്രത്യേകം ശ്രദ്ധിക്കുക വർക്ക് കഴിയുന്ന മുറക്ക് മുന്നറിയിപ്പില്ലാതെ ലൈൻ ചാർജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് ആയിരുന്നു നിയന്ത്രണം വിട്ടു കാർ പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ […]

Koduvally യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്

koduvally police obtain clear information about suspects in youth abduction case

Kozhikode: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് താമരശ്ശേരി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെ വീട്ടിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘമാണ് കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്നും കുടുംബം മൊഴി […]

Mukkam സ്കൂട്ടറില്‍ കാറിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

mukkam scooter rider killed in tragic accident after being hit by a car

Mukkam: മുക്കം വെസ്റ്റ് മണാശ്ശേരിയിൽ കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചാത്തമംഗലം കളൻതോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫ് (49) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.     Mukkam: A tragic accident occurred at Mukkam West […]

test