കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

Palakkad: പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റു. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Palakkad: A five-year-old boy is in critical condition after accidentally ingesting acid in Kalladikkode, Palakkad. Faizan, the son […]
Kozhikode നഗരത്തിൽ ലഹരിവേട്ട തുടരുന്നു, MDMA യുമായി യുവാവ് പിടിയിൽ

Kozhikode: സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന ഒരാളെ ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടിയിൽ. മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33)നെ നാർക്കോട്ടിക്ക് സെൽ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ ജി ബാലചന്ദ്രൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ അരുൺ വി.ആറിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ […]
Thamarassery സുരക്ഷ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു

Thamarassery: സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ വളണ്ടിയർ സംഗമവും പരിശീലനം പൂർത്തിയാക്കിയ 300 ലധികം വരുന്ന വളണ്ടിയർമാർക്കുള്ള ഐഡി കാർഡ് വിതരണവും CPIM ജില്ലാ സിക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു :കെ.ബാബു അദ്ധ്യക്ഷനായി, അജയകുമാർ, എം.ഇ.ജലീൽ, അബ്ബാസ് മാസ്റ്റർ, എൻ.ആർ. റിനീഷ് എന്നിവർ സംസാരിച്ചു. Thamarassery: The zonal volunteer meet of Suraksha Pain & Palliative at Thamarassery and the distribution of ID cards […]
Kozhikode കോഴിക്കോട് വൻ കഞ്ചാവ് വേട്ട

Kozhikode: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. വെസ്റ്റ് ബംഗാള്‍ സ്വദേശിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുറിയില്‍ നിന്ന് 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന നടത്തിയത്. Kozhikode: A major ganja bust has taken place in Kozhikode. Authorities seized ganja from the room of a West Bengal native. […]
Kasaragod ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

Kasaragod: കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് […]
Kozhikode പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

Kozhikode: കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഫൈസാൻ, ഹിമാൻ അലി എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. Kozhikode: Two migrant workers were arrested by Kasaba Police in connection with the attempted sexual assault of […]
വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം: എം.സി.സെബാസ്റ്റൻ

Perambra: വന്യമൃഗാക്രമണത്തിൽ നിന്നു മലയോര കർഷക ജനതയെ രക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നു് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ (Lunar Tourist Home Hall) ചേർന്ന പാർട്ടി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 9,10 തിയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി […]
Vythiri ടൗണിൽ നിന്നും MDMA പിടികൂടി, Thamarassery സ്വദേശി അറസ്റ്റിൽ

Vythiri: പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാർ യാത്രികരിൽ നിന്നുമാണ് MDMA പിടികൂടിയത്. കാർ ഡ്രൈവറായ Thamarassery ചുടലമുക്ക് സ്വദേശി ഹബീബ് റഹ്മാനിൽ നിന്നും ഒരു ഗ്രാം MDMA യാണ് കണ്ടെടുത്തത്. കാറിലുണ്ടായ മൂന്ന് യുവതികളെയും കസ്റ്റഡിയിലെടുത്തു. വൈത്തിരി സബ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരി ശോധന നടത്തിയത്. Vythiri: MDMA was seized during a vehicle inspection conducted jointly by the police […]
Kodancherry കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

Kodancherry: കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ Innova ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. കൈതപ്പൊയിൽ ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്ക് വരികയായിരുന്ന ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് അങ്ങാടിക്ക് മുൻപുള്ള കയറ്റത്തിൽ വച്ചാണ് അപകടം. മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വീണതിനാൽ റോഡിൽ ഗതാതടസ്സം നേരിടുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് ആയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. Kodancherry: An Innova met with an accident after crashing into an electric post […]
Tirurangady കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം

Tirurangady: തിരൂരങ്ങാടി കടലുണ്ടി പുഴയിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം. ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു. ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം. Tirurangady: A two-and-a-half-year-old girl met with an accident after drowning in […]
ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ

Kozhikode: സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് പ്രമുഖ എഴുത്തുകാരൻ യു.കെ. കുമാരൻ. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം. സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമടങ്ങിയ അവാർഡ് കണ്ണൂർ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്ക് നൽകി. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി.എം. ബൈജു, എം. പ്രകാശ് (പ്രാൺ ലബോറട്ടറി ), […]
Thottumukkam ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട റിസ്‌വാൻ്റെ കബറടക്കം ഇന്ന്

Thottumukkam: Thottumukkam – Maramchatti റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട റിസ്‌വാൻ്റെ കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന്. തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പറമ്പിൽ താഹിർ – സൗജത്ത് (തിരുവമ്പാടി) ദമ്പതികളുടെ മകൻ റിസ്‌വാൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്. സഹോദരങ്ങൾ: ലിയാന, മുഹമ്മദ് റംസാൻ, Thottumukkam: Rizwan, who died in a car-bike collision at Rattappadi on the Thottumukkam–Maramchatti […]