തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം

അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി M B Rajesh. 8078066060 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഏപ്രിൽ 10 മുതൽ […]
Kuttiady പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kuttiady: Kuttiady പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്ന് തന്നെ തിരികെ പോകുന്നതും വിഡിയോയിൽ കാണാം. […]
Kollam വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ പകയെന്ന് നിഗമനം

Kollam: വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ പകയെന്ന് നിഗമനം. ഫെബിന്റെയും തേജസിന്റെയും വീട്ടുകാർ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഫെബിന്റെ സഹോദരിയുമായി കല്യാണം വാക്കാൽ ഉറപ്പിച്ചിരുന്നു. ഇരുവരും ബാങ്ക് കോച്ചിങ്ങിന് ഒരുമിച്ച് പഠിച്ചവരാണ്. ഇവർ പ്രണയത്തിലായിരുന്നു. ഇന്റർവ്യൂവിന് തേജസ്സാണ് പെൺകുട്ടിയെ കാറിൽ കൊണ്ടുപോയത്. എന്നാൽ ഫെബിയുടെ സഹോദമിയുമായുള്ള ബന്ധം വഷളായതോടെ തേജസ് രാജ് കടുത്ത മനോവിഷമത്തിലായി. യുവതിയെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പല തവണ ഫെബിന്റെ കുടുംബത്തെ സമീപിച്ചിരുന്നു. തേജസ് രാജിനെ […]
Wayanad ദുരന്ത ബാധിതരെ ചേർത്ത് പിടിച്ച് Shelter India പെരുന്നാൾ വസ്ത്ര വിതരണം ആരംഭിച്ചു

Wayanad: വയനാട് ജില്ലയിലെ ചുരൽമല മുണ്ടകൈ, പൊത്തുമല എന്നി പ്രദേശങ്ങളിലെ സഹോദരങ്ങൾക്കുള്ള പുതു വസ്ത്രങ്ങൾ ഷെൽറ്റർ ഇന്ത്യ സെക്രട്ടറി അബദുറഹിമാൻ മനോളി ഫത്താഹ് മേപ്പാടിക്ക് നൽകി ഷെൽറ്റർ പെരുന്നാൾ വസ്ത്ര വിതരണം ആരംഭിച്ചു. കേരളം, തമിൾനാട്, ജാർഖണ്ഡ് , ബിഹാർ, ഡൽഹി എന്നി സംസ്ഥാനങ്ങളിലെ അനഥകൾ, വിധവകൾ, ഭിന്നശേഷികാർ, തുടങ്ങിയവരും, കിഡ്നി, കേൻസർ, ഹൃദരോഗം, എന്നി രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവരയുമാണ് ഈ വർഷം വസ്ത്ര വിതരണത്തിന് തെരഞ്ഞെടുത്തത്. റിലീഫ് കോഡിനേറ്റർ എം അബദുള്ള മാഷ്, കോഡിനേറ്റർമാരായ […]
ഓമശ്ശേരിയിലെ പട്ടിക വർഗ്ഗ ഉന്നതിയിലെ എല്ലാ കുടുംബങ്ങൾക്കും വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

Omassery: പതിനാലാം പഞ്ചവൽസര പദ്ധതിയിലെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി Omassery ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പതിനേഴാം വാർഡിലുള്ള മങ്ങാട് കണ്ണങ്കോട്‌മല പട്ടിക വർഗ്ഗ ഉന്നതിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഊരു കൂട്ടത്തിലെ നിർദ്ദേശം അംഗീകരിച്ചാണ് ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് വിനിയോഗിച്ച് ഗുണമേന്മയുള്ള അഞ്ഞൂറു ലിറ്റർ സംഭരണ ശേഷിയും ത്രിബിൾ ലയർ, ഫുഡ്‌ഗ്രേയ്ഡ് സവിശേഷതയുമുള്ള വെള്ള നിറത്തിലുള്ള വാട്ടർ ടാങ്കുകൾ സൗജന്യമായി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു. വൈസ് […]
Kozhikode കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Kozhikode: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ MLA റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് […]
Google Map ൽ വഴിതെറ്റി കാർ പുഴയിൽ വീണു; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Thrissur: വീണ്ടും ചതിയിൽപ്പെടുത്തി Google Map!. തൃശൂർ തിരുവില്വാമലയിൽ Google Map നോക്കി സഞ്ചരിച്ച കാർ വീണത് പുഴയിലേക്ക്. കാറിലുണ്ടായിരുന്ന അഞ്ച് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാത്രി ഏഴരയോടെ ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിലാണ് അപകടമുണ്ടായത്. തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടൻ ദിശതെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. മറ്റൊരു കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാർ വീണ ഭാഗത്ത് പുഴയിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. മലപ്പുറം […]
വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജനാണ്; മുന്നറിയിപ്പുമായി പൊലീസും MVD യും

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം അയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം എത്തുക. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടും. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന വകുപ്പോ പൊലീസോ സാധാരണയായി വാട്സ്അപ്പ് നമ്പറിലേക്ക് നിലവിൽ ചെലാൻ വിവരങ്ങൾ […]
Thiruvananthapuram മെഡി. കോളജില്‍ വന്‍ വീഴ്ച; പരിശോധനക്കയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരൻ മോഷ്‌ടിച്ചു

Thiruvananthapuram: മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. പരിശോധനയ്ക്കായി ലാബിൽ എത്തിച്ച സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. സാമ്പിളുകൾ കാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി മനസ്സിലാക്കിയത്. പരിശോധനയിൽ ഇയാളിൽ നിന്നും സാമ്പിളുകൾ കണ്ടെടുത്തു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിര്‍ണയം നടത്തുന്നതിനാണ് സ്‌പെസിമെനുകള്‍ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് […]
Tamarassery പിടിയിലായത് നിരവധി കുട്ടി ഡ്രൈവർമാർ; രക്ഷിതാക്കൾ കോടതി കയറും

Tamarassery: കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ലൈസൻ ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാവാത്ത നിരവധി വിദ്യാർത്ഥികളെ പിടികൂടി. ഹെൽമറ്റു പോലും ധരിക്കാതെ മൂന്നു പേരെ വെച്ചുള്ള യാത്രയിലാണ് പലരും പിടിയിലായത്. പിടിയിലായ കുട്ടി ഡ്രൈവർമാരുടെ രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. വാഹനത്തിന്റെ RC ഒരുവർഷത്തേക്ക് റദ്ദാക്കും. വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക അനുവദിക്കില്ല. ഇരയ്ക്ക് […]
പ്രായപൂർത്തിയാകാത്ത മകൻ കാർ ഓടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് റീൽ ആക്കി; പിതാവിനെതിരെ കേസ് എടുത്തു

Nadapuram: രണ്ട് കുട്ടികൾ ഇന്നോവ കാർ ഓടിക്കുന്ന വീഡിയോ ചിത്രീകരിച്ച് റീലാക്കി പിതാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഒടുവിൽ നാദാപുരം പാറക്കടവിൽ പതിമൂന്ന് വയസ്സുകാരനായ മകന് ഇന്നോവ കാറോടിക്കാൻ നൽകിയതിന് പിതാവിനെതിരെ വളയം പോലീസ് കേസെടുത്തു. ചെക്യാട് വേവം സ്വദേശി തേർക്കണ്ടിയിൽ നൗഷാദ് (37) നെതിരെയാണ് വളയം പോലീസ് കേസെടുത്തത്. കാർ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബർ മാസം 24 നാണ് കേസിനാസ്പ്പദമായ സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച് പോകുന്ന […]
Kollam ചവറയിൽ MDMA യുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിൽ

Kollam: കൊല്ലം ചവറയിൽ 17 ഗ്രാം MDMA യുമായി ബോക്ിങ് പരിശീലകനായ യുവാവ് പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി Excise Enforcement & Anti-Narcotics Special Squad പരിശോധന ശക്തമായിരുന്നു. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് MDMA എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്തെ മൊത്ത വിതരണക്കാരനിൽ നിന്നാണ് പ്രതി MDMA വാങ്ങിയത്. ഇയാളെക്കുറിച്ചും […]