‘ഹരിതം,സുന്ദരം,ഓമശ്ശേരി’: Omassery, 19 വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.
Omassery:’ ഹരിതം,സുന്ദരം,ഓമശ്ശേരി’ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിലെ 19 വാർഡ് കേന്ദ്രങ്ങളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.ഉപയോഗിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനാണ് പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ച് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്.ഹരിത കർമ്മ സേന ബൂത്തുകളിൽ ബോട്ടിലുകൾ നിറയുമ്പോൾ അവ ശേഖരിച്ച് എം.സി.എഫിൽ എത്തിക്കും.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1,79,550 രൂപ ചെലവഴിച്ചാണ് പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്.ശുചിത്വ ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് […]
Thamarassery, ഇന്ന് ” ആഘോഷരാവ് “
Thamarassery, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് നടത്തിയ താമരശ്ശേരി ഗ്രാൻ്റ് ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് നൂർ വയനാട് ആൻറ് പാർട്ടി യുടെ സംഗീത നിശ, അതോടൊപ്പം നാട്ടിലെ ഗായകൻ്റെ പാടാനുള്ള അവസരവും, രാത്രി 11 മണി വരെ പരിപാടികൾ നീണ്ടു നിൽക്കും, അതോടൊപ്പം നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും. പഴയ ബസ് സ്റ്റാൻ്റിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
Thamarassery, അങ്ങാടിയിൽ പഠനോത്സവം സംഘടിപ്പിച്ച് വെഴുപ്പൂർ സ്കൂൾ.
Thamarassery: വെഴുപ്പൂർ എ എൽ പി സ്കൂളിന്റെ പഠനോത്സവം കുടുക്കിലുമ്മാരം അങ്ങാടിയിൽ ബ്രദേഴ്സ് ക്ലബ് ഓഫീസ് അങ്കണത്തിൽ വെച്ച് നടത്തിയത് വേറിട്ട അനുഭവമായി. കുട്ടികളുടെ മികവുകളുടെ പ്രദർശനവും പ്രകടനവും നടന്നു. വാർഡ് മെമ്പർ ശ്രീമതി ഷംസിദ ഷാഫി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടത്തി. കൊടുവള്ളി ബി പി സി V M മെഹറലി മാസ്റ്റർ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ ശ്രീ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പിസി വസന്ത സ്വാഗതവും […]
Kattippara, മരം മുറി തൊഴിലാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു.
Kattippara: കട്ടിപ്പാറയിൽ മരംമുറിക്കുന്നതിനിടെ തടി ദേഹത്തു തെറിച്ചു വീണ് തൊഴിലാളി മരിച്ചു. ചെമ്പ്രകുണ്ട സ്വദേശി അബ്ദുൽ സത്താർ (50) ആണ് മരിണപ്പെട്ടത്.ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. കൊയിലാണ്ടി ചേലിയ എന്ന സ്ഥലത്ത് മലയിൽ വെച്ചായിരുന്നു അപകടം. മുറിഞ്ഞു വീണ മരം തെറിച്ച് ദേഹത്തു പതിച്ചാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹം രാത്രി 9 മണിക്ക് ചെമ്പ്രകുണ്ട പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: റഹ്മത്ത് മക്കൾ […]
നിര്യാതനായി
പറക്കുന്ന് മൂഴിക്കൽ മുഹമ്മദ് ഹാജി ആവിലോറ പറക്കുന്ന് മൂഴിക്കൽ മുഹമ്മദ് ഹാജി (85) നിര്യാതനായി. മക്കൾ അബ്ദുൽ റഹീം ( കേരള മുസ്ലിം. ജമാഅത്ത് ഉരുളിക്കുന്ന് യൂണിറ്റ് ജോ. സെക്രട്ടറി ), മുജീബ്, മജീദ് (ഖത്തർ ), ആയിഷ, ഫാത്തിമ. മരുമക്കൾ അബ്ദു സമദ്, അബ്ദുൽ മജീദ്, ശരീഫ, സാബിറ ബാനു, മുനീറ. മയ്യത്ത് നിസ്കാരം ഇന്ന് ( ബുധൻ ) 9.30 pm ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ
Mananthavady, നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം; കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു.
Mananthavady: നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം, കഴിഞ്ഞദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7 പേർക്ക് പരിക്കേറ്റതായാണ് പ്രഥമ വിവരം. ഇന്നലെ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു പയ്യോളി അയനിക്കാട് സ്വദേശിയായ ചെത്തിൽ താരേമ്മൽ ജിജോയ് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. മാനന്തവാടി തൊണ്ടാർ നാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽ പുഴയ്ക്കും കോറോമിനും […]
സൗദിയിൽ മരണപ്പെട്ട Puthupady, സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
Puthupady:കഴിഞ്ഞദിവസം സൗദിയിലെ ജുബെെലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഈങ്ങാപ്പുഴ പൂലോട് സ്വദേശി വെല്ലന്‍ അബു (61)മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂലോടുള്ള വസതിയിൽ എത്തിക്കും. ഭാര്യ: സജ്ന. മക്കൾ: ഹിബ മർസൂഖ്, അഫീഫ് അബൂബക്കർ. 10 15 പൂലോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Thamarassery, മാവിൻ്റെ ശിഖരം ദേശീയ പാതയിലേക്ക് ഒടിഞ്ഞു വീണു .
Thamarassery പിഡബ്ല്യു ഡി റസ്റ്റ്ഹൗസിന് മുന്നിലെ മാവിൻ്റെ ശിഖരമാണ് ദേശീയ പാതയിലേക്ക് ഒടിഞ്ഞു വീണത്. നാട്ടുകാർ മുറിച്ചുമാറ്റി ഗതാഗത തടസം നീക്കി.
Thamarassery, നികുതി വെട്ടിപ്പ് ; കരിങ്കൽ ക്വാറി ഉൽപ്പന്നങ്ങൾ കയറ്റിയ ടിപ്പർ ലോറികളിൽ സംസ്ഥാന വ്യാപകമായി പരിശോധന, നിരപരാധികളെ ബലിയാടാക്കരുതെന്ന് ടിപ്പർ ഉടമകളും, ഡ്രൈവർമാരും.
Thamarassery: പാസ് ഇല്ലാത്തതും, ബിൽ ഇല്ലാത്തതും, പെർമിറ്റ് നൽകിയതിനേക്കാൾ കൂടുതൽ ഭാരം കയറ്റിയതുമായ ടിപ്പർ ലോറികൾക്ക് പിഴ ചുമത്തി. കോഴിക്കോട് ജില്ലയിൽ ഇതുവരെ 27 വാഹനങ്ങൾക്ക് പിഴ ചുമത്തി. വിജിലൻസ് DYSP സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും ,GST ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്. താമരശ്ശേരിയിൽ 7 വാഹനങ്ങൾക്ക് പിഴ ചുമത്തിയത്. എന്നാൽ ബോഡി അളവ് അനുസരിച്ചാണ് ലോഡ് കയറ്റുന്നതെന്നും, ഇതിൻ്റെ ഭാരം അളക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് ക്രഷറുടമകളാണെന്നും, അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ടിപ്പർ ഡ്രൈവർമാരും, […]
Kakkayam, വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം.
Kakkayam: വനമേഖലയിൽ വൻ തീ പിടുത്തം.ഗണപതിക്കുന്നിലാണ് തീപിടുത്തം ഉണ്ടായത്.തീയിട്ടതാണെന്നാണ് സംശയം.തീ കെടുത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്. തീയിട്ടതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.
Koodaranji, അറവ് മാലിന്യ പ്ലാൻ്റിനെതിരെ പ്രതിഷേധ പന്തം.
Koodaranji: വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി. സമരപരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യ്തു. സന്തേഷ് കിഴക്കേക്കരയുടെ അധ്യക്ഷതയിൽ നടന്ന സമരത്തിൽ ദേശിയ സമിതി അംഗം പി.എം. തോമസ് , ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ. ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹിമാൻ ,എം.ടി സൈമൺ , പി.എം ഫോൻസിസ് […]
Perambra, സ്വദേശികളെ തട്ടികൊണ്ടുപോയി,സംഭവത്തിൽ ഒരാൾ പിടിയിൽ.
Perambra: ഇന്നലെ വൈകുന്നേരം ഏഴരയോടെ പേരാമ്പ്രയിൽ നിന്നും മുഹമ്മദ് അസ്ലം, മെഹ് നാസ് എന്നിവരെ രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇജാസ് എന്നയാളെയാണ് അപ്പാടിന് സമീപം പിടികൂടിയത്.മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.മുഹമ്മദ് അസ്ലം ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ എ.ആർ ക്യാമ്പിലെ പോലീസ് ഓഫീസറായ അപ്പാട് ശ്യാമിന്റെ മുൻപിലകപ്പെട്ടതോടെയാണ് പ്രതികളിൽ ഒരാൾ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. നിരവിൽ പുഴയിൽ വാഹനം നിർത്തിയപ്പോൾ ഓടി രക്ഷപ്പെട്ട മെഹ് നാസ് തൊണ്ടർനാട് പോലീസ് സ്റ്റേഷനിലാണുള്ളത് . വാഹനത്തിലുണ്ടായിരുന്ന […]