ബസിന്റെ ചില്ല് തകർത്ത് ചാടിയ യാത്രക്കാരനെ MDMA യുമായി പിടികൂടി

Engapuzha: കെ എസ് ആർ ടി സി ഗരുഡ ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരനെ MDMA യുമായി പിടികൂടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദലിയാണ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടി കൂടിയത്. പരിക്കേറ്റ ഇയാളെ പോലീസ് Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Thamarassery, വിജയാഘോഷ റാലി നടത്തി

Thamarassery: സബ് ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ നേടിയ Thamarassery ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വിജയാഘോഷ റാലി നടത്തി. 240 പോയിന്റ് നേടി സ്കൂളിന് അഭിമാനകരമായ വിജയം നേടിക്കൊടുത്ത എല്ലാ വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ മഞ്ജുള ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷീന ടീച്ചർ, ബിന്ദു വി ജോർജ്, എംടി അബ്ദുൽ അസീസ്, ജോസ്കുട്ടി, എ കെ അബ്ദുൽ അസീസ്, ഫാരിസ്, ലെസ്നി, ബിന്ദു കെ എന്നിവർ നേതൃത്വം നൽകി
Railway സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

Vadakara: വടകര എക്സൈസും ആർ.പി.എ ഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും Vadakara ആർ.പി.എഫും വടകര Railway സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ് ഫോമിൽ ഇരിപ്പിടങ്ങൾക്കടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ആർ. പി.എഫും എക്സൈസും ചൊവ്വാഴ്ച പുലർച്ച നാലോടെ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് കരുതുന്നത്. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കടന്നു പോയതിനു ശേഷമാണ് ബാഗ് ശ്രദ്ധയിൽ പെട്ടത്. പ്രതിയെ കണ്ടെത്താൻ […]
Wayanad, കഞ്ചാവുമായി യുവാവ് പിടിയിൽ

Wayanad: പുൽപള്ളി കഞ്ചാവുമായി യുവാവ് പിടിയിൽ. 760ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ (26) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിൽ പെരിക്കല്ലൂർ, കൊളവള്ളി തീര ദേശ റോഡിനു സമീപം വെച്ചാണ് പുൽപള്ളി പൊലീസ് പിടികൂടുന്നത്. എസ്.ഐ സി.ആർ. മ നോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിനേശ്, രമേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Thiruvambady, ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത സ്ക്വാഡ് പരിശോധന നടത്തി.

Thiruvambady: ‘ഹെൽത്തി കേരള’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോയ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാം പാറ, താഴെ തിരുവമ്പാടി, യുസി മുക്ക് എന്നീ പ്രദേശങ്ങളിലെ കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മതിയായ ശുചിത്വ – മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതും പുകയില നിയന്ത്രണ നിയമ പ്രകാരം മുന്നറിയിപ്പ് ബോർഡ് ഇല്ലാതെയും പ്രവർത്തിച്ച അഞ്ച് കടകളിൽ നിന്നും പിഴയിടാക്കി. താഴെ തിരുവമ്പാടിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത […]
Airoplane വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപ രിഹാരം; സൗദിയിൽ നിയമം പ്രാബല്യത്തിലായി

Riyadh: സൗദി അറേബ്യയില്‍ Plane വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ട പരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഏതെങ്കിലും കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ പുറപ്പെടുന്നതിന് കാല താമസം നേരിടുകയോ ചെയ്താല്‍ ടിക്കറ്റിന്റെ […]
Wayanad, ഷെഡ്ഢിന് തീ പിടിച്ച് പരിക്കേറ്റ വൃദ്ധയും മരിച്ചു

Wayanad: വെള്ളമുണ്ട പാലയാണ തേനോത്തുമ്മൽ കോളനിയിലെ വെള്ളന്റെ ഭാര്യ തേയി (70) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തിൽ ഷെഡിൽ വെച്ച് തന്നെ വെള്ളൻ മരണപ്പെട്ടിരുന്നു. തേയിക്ക് പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് തേയി മരിച്ചത്. ഷെഡ്ഢിലുണ്ടായിരുന്ന പെട്രോൾ കത്തിയാണ് തീ പിടിച്ചതെന്ന് സൂചന.
Kozhikode, കോച്ച് മാറിക്കയറിയതിന് സ്ത്രീയെയും മകളെയും ടി ടി ഇ തള്ളിയിട്ടതായി പരാതി

Kozhikode: ട്രെയിനില്‍ നിന്ന് സ്ത്രീയെയും മകളെയും ടി ടി ഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. Kozhikode റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയെന്നു പറഞ്ഞ് ടി ടി ഇ തള്ളിയിട്ടെന്നാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. റെയില്‍വെ പൊലീസിനാണ് യുവതി പരാതി നല്‍കിയത്.
പ്രശസ്ത സാഹിത്യകാരി P Valsala അന്തരിച്ചു

Kozhikode: പ്രശസ്ത എഴുത്തുകാരി P Valsala അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചു. നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന്‍ കൊല്ലി എന്നിവയാണ് പ്രധാന കൃതികള്‍. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1972ല്‍ പ്രസിദ്ധീകരിച്ച ‘നെല്ല്’ കുങ്കുമം അവാര്‍ഡ് […]
Adivaram: മറ്റത്തിൽ മൈക്കിൾ നിര്യാതനായി.

Adivaram: വള്ളിയാട്, മറ്റത്തിൽ മൈക്കിൾ (80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിമ്മി, ബെന്നി. മരുമക്കൾ : മിനി, ഷൈനി. സംസ്ക്കാരം ഇന്ന് 21/11/2023 ചൊവ്വ ഉച്ച കഴിഞ്ഞ് 3 മണിക്ക് വള്ളിയാട് സെന്റ് മേരിസ് ചർച്ചിൽ.
കണ്ണൂർ കൃഷിദീപം കാർഷക സൊസൈറ്റി കാര്‍ഷിക പഠന യാത്ര Thiruvambady യിൽ

Thiruvambady :കണ്ണൂർ കൃഷി ദീപം കാർഷക സൊസൈറ്റിയുടെ കാര്‍ഷിക പഠന യാത്രാ സംഘം Thiruvambady കാർഷിക ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കൃഷി ദീപം സൊസൈറ്റി പ്രസിഡണ്ട് ഗംഗാധരൻ, സെക്രട്ടറി ശ്രീനിവാസൻ, ട്രഷറർ പ്രിയ ഷൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ സന്ദർശക സംഘത്തെ തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, സോസൈറ്റി ഭാരവാഹിയും ലെയ്ക് വ്യൂ ഫാം സ്റ്റേ ഉടമയുമായ ആന്റണി പി.ജെ എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. മത്സ്യ, നാളി കേര, പുഷ്പ, ജാതി, ആട് കൃഷികൾ, […]
Kodanchery, നെല്ലിപ്പൊയിൽ, കാരൂപ്പാറയിൽ ഏലിക്കുട്ടി നിര്യാതയായി

Kodanchery: നെല്ലിപ്പൊയിലിലെ ആദ്യ കാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ കാരൂപ്പാറയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മക്കൾ: ജോസഫ് (തുഷാരഗിരി), ജോൺ (കണ്ണോത്ത്), തോമസ് (മുരിക്കുംചാൽ), ഷാജു (വലിയ കൊല്ലി). മരുമക്കൾ: ഗ്രേസി വെള്ളപ്പാക്കൽ (വേനപ്പാറ), ഡെല്ല പുളിക്കത്താഴം (ചക്കിട്ടപ്പാറ), ബെല്ല പെരുംചേരിൽ (തിരുവമ്പാടി), മോളി തകിടിപ്പുറത്ത് (കുരാച്ചുണ്ട്). സംസ്കാരം ഇന്ന് (21-11-2023-ചൊവ്വ) വൈകുന്നേരം 04:30-ന് മുരിക്കുംചാലിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞു വയൽ സെയിന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് കത്തോലിക്കാ […]