Thamarassery ചുരം ഒന്നാം വളവിന് താഴെ ലോറിയിൽ കാറിടിച്ചു, കാറിലുള്ളവർ മദ്യ ലഹരിയിൽ

Thamarassery: ചുരം ഒന്നാം വളവിന് താഴെ വയനാട്ടിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽ കാറിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കം മൂന്നു പേർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.
Mukkam പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ കടത്തിക്കൊണ്ടുപോയി; ആറുപേർ അറസ്റ്റിൽ

Mukkam: കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ – തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19 ന് വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും, ഇൻഷുറൻസ് ഇല്ലാത്തതും ആയ മുക്കം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള JCB പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തിക്കൊണ്ടു പോയ കേസിൽ ആറു പേര് അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെ മോഷ്ടിച്ച് കൊണ്ടുപോവുകയും പകരം ഇൻഷുറൻസ് ഉള്ള മറ്റൊരു വാഹനം കോമ്പൗണ്ടിൽ വെച്ച് രക്ഷപ്പെടുകയുമായിരുന്നു. ജെ.സി.ബി ഉടമയുടെ മകൻ […]
വേറിട്ട പരിപാടികളോടെ Narikkuni എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ തപാൽ ദിനാചരണം

Narikkuni: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് Narikkuni എരവന്നൂർ എ.എം.എൽ.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തപാൽ സ്റ്റാമ്പ് പ്രദർശനവും തപാൽ സംവിധാനം പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. സ്കൂൾ നവതിയാഘോഷം അറിയിച്ചുകൊണ്ട് കൂട്ടുകാർക്ക് കത്തെഴുതി കുട്ടികൾ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ തപാൽ സംവിധാനങ്ങളായ പോസ്റ്റ് കാർഡ്, ഇൻലൻഡ് കവർ, പോസ്റ്റൽ കവർ, എയ്റോഗ്രാം, മണിയോർഡർ, പോസ്റ്റൽ സീൽ, മണിബാഗ് എന്നിവ പ്രദർശിപ്പിച്ചു കൊണ്ടുള്ള വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവവുമായി. സ്കൂൾ […]
പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു (Poonoor)

Poonoor: Poonoor പാലിയേറ്റീവ് കെയർ സെൻ്ററിന് കീഴിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ശാന്ത മോഹൻ, നഫീസ, വി.കെ. ഹുസൈൻ എന്നിവരെയാണ് ആദരിച്ചത്. പാലിയേറ്റീവ് ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി. സെൻറർ പ്രസിഡണ്ട് അഡ്വ.എൻ.എ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ്മുക്ക്, റംസീന നരിക്കുനി,വാർഡ് മെമ്പർ സി.പി കരീം മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് […]
മൊബൈൽ പൊട്ടിത്തെറിച്ച് ബെഡ് റൂം കത്തി നശിച്ചു. യുവാവ് രക്ഷപ്പെട്ടത് തല നാരിഴയ്ക്ക് (Palakkad)

Palakkad: ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡ് റൂം കത്തി നശിച്ചു. Palakkad പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. പനിയായി മുറിയിൽ കിടക്കുകയായിരുന്നു ഷാജു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് […]
ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപ്പോർട്ട് (Kozhikode)

Kozhikode: Kozhikode ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപോർട്ട്. ഈ മാസം മാത്രം 96 പേർക്കാണ് Kozhikode ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒൻപത് പേർക്ക് രോഗബാധയുണ്ടായി. 40 ദിവസത്തിനിടെ 450 – ഓളം പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. രോഗ വ്യാപനം തടയാൻ മുൻ കരുതൽ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ബാധിച്ചവരില് ഏറെയും നഗര പരിധിയിൽ താമസിക്കുന്നവരാണ്. പനിയോടൊപ്പം ശക്തമായ ശരീര വേദനയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന […]
കൊടുവള്ളി ഗവ കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു

കൂരാച്ചുണ്ട്: പൂവ്വത്തുംചോല വെങ്ങിലോട്ടുമീത്തൽ രഘുനാഥിൻ്റെ മകൻ അഭിനവ് (19) മരണപ്പെട്ടു. C.H.M.K.M. Government Arts and Science College, Koduvally വിദ്യാർത്ഥിയാണ്. സംസകാരം വീട്ടുവളപ്പിൽ നടന്നു മാതാവ്: ഷൈല. സഹോദരി: അഖില.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

Kunnamangalam: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. മുസ്ലിം ലീഗിലെ അരിയില്‍ അലവിയാണ് പുതിയ പ്രസിഡന്റ്. ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് വിജയം. എല്‍ഡിഎഫ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യുഡിഎഫിന് ഭൂരിപക്ഷമുള്ള Kunnamangalam ബ്ലോക്ക് പഞ്ചായത്തില്‍ മുന്നണി ധാരണ പ്രകാരം ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്ന് മൂന്ന് വര്‍ഷം ലീഗിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നാല്‍ ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ […]
Thamarassery ചുരത്തിൽ പറക്കഷണം അടർന്നുവീണു

താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ തകരപ്പാടിക്ക് സമീപം പാറക്കഷണം റോഡിൽ പതിച്ചു. നാശനഷ്ടങ്ങൾ ഒന്നുമില്ല. Thamarassery ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാറക്കഷണം നീക്കം ചെയ്യാനായി ഫയർഫോഴ്സ് സ്ഥലത്തേക്ക് പുറപ്പെട്ടു.
Thamarassery കോരങ്ങാട് വാഹനാപകടം ഓട്ടോറിക്ഷയും ബൈക്കും മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Thamarassery: കോരങ്ങാട് ഐഎച്ച്ആർഡി കോളേജ് സമീപം ഓട്ടോറിക്ഷയും ബൈക്കും മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്ക്. ഓട്ടോ ഡ്രൈവര്‍ കോളിക്കല്‍ ആര്യംകുളം അബ്ദുല്‍ ജബ്ബാര്‍(53), മാതാവ് ആമിന(68), ആമിനയുടെ മകള്‍ ആരിഫ(32), ആരിഫയുടെ മകന്‍ മുഹമ്മദ് ജാസി(13), ബൈക്ക് യാത്രികനായ കന്നൂട്ടിപ്പാറ സ്വദേശി ഫഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ Thamarassery ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ഈങ്ങാപ്പുഴയില്‍ പുതിയ ട്രാഫിക് പരിഷ്കരണങ്ങളുമായി പുതുപ്പാടി പഞ്ചായത്ത്

Engapuzha: പുതുപ്പാടി ഗ്രാമപഞ്ചായത്ത് (10/10/2023) ഇന്നു മുതൽ ഈങ്ങാപ്പുഴ ബസ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നു.സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ തന്നെ പാര്‍ക്കിങ് സൗകര്യം ഒരുക്കി പഞ്ചായത്ത് 1 . Engapuzha ബസ് സ്റ്റാൻഡിൽ കയറേണ്ട മുഴുവൻ ബസ്സുകളും രാവിലെ 7 മുതൽ രാത്രി 8 വരെ നിർബന്ധമായും സ്റ്റാൻഡിൽ കയറ്റേണ്ടതാണ്. NH നു സൈഡിൽ, ബസ് സ്റ്റാൻഡിന് എതിർ വശത്ത് ഈ സമയങ്ങളിൽ ഇത്തരം ബസ്സുകൾ നിർത്തുന്നത് പിഴ ഈടാക്കുന്നതാണ്. 2 . Engapuzha Bus Stand […]
അഖില കേരള മാപ്പിള കലാമത്സരം സമാപിച്ചു (Koduvally)

Koduvally: പുത്തൂർ കൊയിലാട് രിഫാഇയ്യ സെന്ററിൽ നടന്ന അഖില കേരള മാപ്പിള കലാമത്സരം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നൂറുകണക്കിന് മത്സരാർഥികൾ പങ്കെടുത്തു. സമാപന പരിപാടി പക്കർ പന്നൂർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റ് വിതരണവും സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, ഗാന രചയിതാവ് അഷ്റഫ് വാവാട് എന്നിവർ നിർവഹിച്ചു. കൊയിലാട് സയ്യിദ് കുഞ്ഞിസീതി കോയ തങ്ങൾ, ഷംസു സഖാഫി, ഹാഷിം ഇർഫാനി, താജ്ജുദ്ദീൻ ഉമൈദി, മുഹമ്മദ് സഖാഫി, കൊയിലാട് നാസർ ഹാജി, റഷീദ് […]