പ്ലസ്‌വൺ ആദ്യഘട്ട അലോട്ട്‌മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ

plus one first allotment list published admissions start from tomorrow

Thiruvananthapuram: പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്‌റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 3 മുതൽ 5ന് വൈകിട്ട് 5 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ ഹയർസെക്കൻഡറി അഡ്‌മിഷൻ വെബ്സൈറ്റ് (https://www.hscap.kerala.gov.in/) Candidate Login-SWSലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററുമായി സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്കൂ‌ളിൽ നിന്നും […]

Omassery നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് തകർന്നു

omassery a car lost control and crashed into an electric pole causing severe damage

Omassery: മങ്ങാട് നിയന്ത്രണം വിട്ടു കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു. ഇന്നു പുലർച്ചെയായിരുന്നു അപകടം. ആളപായമില്ലെന്നാണ് ലഭിച്ച വിവരം.     Omassery: A car lost control and crashed into a roadside electric pole at Mangad. The accident occurred early this morning. No casualties have been reported.

Kozhikode മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചു

kozhikode precautionary measures withdrawn

Kozhikode: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മഴ കുറഞ്ഞതിനാല്‍ പിന്‍വലിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.     Kozhikode: District Collector Snehil Kumar Singh, who is also the Chairman of the Disaster Management […]

Thiruvambady പ്രതിഷേധത്തിനെടുവിൽ ജലജീവൻ കുഴി മണ്ണിട്ടുമുടി

thiruvambady following public protest the jal jeevan water pit was filled and closed

Thiruvambady: തറിമറ്റത്ത് ജല ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് വേണ്ടി കുഴിച്ച കുഴി പ്രതിഷേധത്തിനൊടുവിൽ അധികൃതർ മണ്ണിട്ടുമൂടി. മാസങ്ങളായി അപകടക്കെണി ഒരുക്കി കുഴി എടുത്തിട്ടിരിക്കുകയായിരുന്നു. നിരവധി തവണ മണ്ണിട്ടുമുടണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജനപ്രതിനിധികൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, നാട്ടുകാർ ചേർന്ന്  സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുഴി മണ്ണിട്ട് മൂടാൻ തീരുമാനിച്ചിരുന്നു. വീണ്ടും അധികൃതരുമായി സംസാരിച്ചതിൻ്റെ ഭാഗമായാണ് എട്ട് മാസം മുൻപ് എടുത്ത കാനയാണ് ഇന്ന് മൂടിയത്. തിരുവമ്പാടി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഇല […]

Perambra മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്

perambra accident three vehicles collide four injured

Perambra: പേരാമ്പ്ര റോഡ് തച്ചൻ കുന്ന് ടൗണിൽ  മൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ട് ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ ബസ് ഓട്ടോയിലിടിച്ചു, ഓട്ടോ കാറിലിടിച്ചാണ് അപകടം. ഓട്ടോ യാത്രികരായ രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പേരാമ്പ്രയിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന സുൽത്താന ബസ്സ് എതിരേ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ […]

Kozhikode വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കാക്കൂർ സ്വദേശി അറസ്റ്റിൽ

kozhikode kakkoor native arrested for sexually assaulting a student

Kozhikode: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കാക്കൂർ മുതുവാട്ടുതാഴം സ്വദേശി പുതുക്കുടിമീത്തൽ വീട്ടിൽ രാജനെ (56) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രാജനെ തളിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ മാരായ സജീവ്, രതീഷ് കുമാർ, എസ്.സി.പി.ഒമാരായ വിപിൻ ചന്ദ്രൻ, ലാൽ സിതാര, സി.പി.ഒ മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.   […]

Thiruvambady മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണ് വയോധികൻ മരിച്ചു

thiruvambady elderly man dies after falling from a mango tree while plucking mangoes

Thiruvambady: മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മാട്ടുമണ്ണിൽ അബുബക്കർ ഹാജിയാണ് (66) മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. തിരുവമ്പാടി മറിയംപുറത്തെ വാടക വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുടമസ്ഥനും നാട്ടുകാരും ചേർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുടമയുടെ സുഹൃത്തും മാട്ടുമണ്ണിൽ മഹല്ല് സെക്രട്ടറിയുമാണ് മരിച്ച അബുബക്കർ ഹാജി. […]

Kodanchery ടൗൺ ട്രാഫിക് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നു

kodanchery town traffic regulations are being tightened

Kodanchery: ടൗൺ പ്രദേശത്തെ അനിയന്ത്രിതമായ പാർക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തല ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ ജൂൺ 2 മുതൽ കർക്കശമായി നടപ്പിലാക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിന് ഓരോ വശങ്ങളിൽ പാർക്കിംഗ് അനുവദിക്കുവാനും  ടിപ്പർ  അടക്കമുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതം ബൈപ്പാസ് റോഡ് മുഖേന  ആക്കുവാനും തീരുമാനിച്ചു. ഹോം ഗാർഡിന്റെ സേവനം കോടഞ്ചേരി ടൗണിൽ മുഴുവൻ സമയം ലഭ്യമാക്കുമെന്ന് കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അറിയിച്ചു. […]

Vadakara വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

vadakara woman killed after being hit by vande bharat train

Kozhikode: വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. പുത്തൂർ കല്യാൺ ഭവനിൽ പി.കെ.പ്രഭാവതിയാണ് (61) മരിച്ചത്. മരണ വീട്ടിൽ പോയി മടങ്ങവേ ചോറോട് കൈനാട്ടിയിൽ റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം വടകര ജില്ലാ മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രഷിദ, പ്രനീപ്. മരുമക്കൾ: രാജീവൻ. ഭാസ്ന.     Vadakara: P.K. Prabhavathi (61) from […]

Vadakara മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണു മരിച്ചു

vadakara youth dies after falling into mahe canal while fishing

Vadakara: വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണു മരിച്ചു. ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ വരക്കൂൽ തഴെ മുഹമ്മദ് (31) ആണ് മുങ്ങി മരിച്ചത്. ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്  ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടിയിൽ നിന്നെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചിൽ നടത്തിയത്. ദുരന്ത നിവാരണ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പള്ളി കന്നിനട ഭാഗം  കൽവർട്ടിനടുത്താണ്  യുവാവിനെ ഉച്ചയോടെ  കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം […]

Kalpetta ജീപ്പിടിച്ച് വിദ്യാർത്ഥി ദിൽഷാനയുടെ ജീവൻ പൊലിഞ്ഞത് വീടിന് തൊട്ടുതാഴെ; ഞെട്ടൽ മാറാതെ നാട്

kalpetta student dilshana loses life after being hit by jeep just below her house community in shock

Kalpetta: ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കമ്പളക്കാട്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാല് വാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനിയെ അമിത വേഗതയിലെത്തിയ ക്രൂയിസർ ജീപ്പിടിക്കുകയായിരുന്നു. കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി– ആയിഷ ദമ്പതികളുടെ മകള്‍ ദിൽഷാന (19) ആണ് മരിച്ചത്. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് […]

Kuttippuram നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

kuttippuram a young man was found dead inside a parked car

Kuttippuram: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കൽ വീട്ടിൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയും സുഹൃത്തുമായ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻ സീറ്റിലായിരുന്നു മൃതദേഹം. ഉടൻ തന്നെ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.     Kuttippuram: A young man was found dead inside […]

test