Kozhikode Medical College ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം.

Kozhikode: Kozhikode Medical College ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം. പന്തിരിക്കര വാഴയിൽ വിലാസിനി (57)യാണ് മരിച്ചത്. Kozhikode Medical College ആശുപത്രിയിലെ OP യിൽ ചികിത്സതേടിയ വിലാസിനിയെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്‌ച ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം […]
പുതിയ തരം തട്ടിപ്പ്, ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്; Kerala Police അറിയിപ്പ്

Online ഗെയിമിഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് Game സൈറ്റിൽ കയറാൻ ഒരു Link അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി. ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽ നിന്നു Golden ring, Diamond necklace തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത് ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ […]
Gujarat നാല് വയസുകാരിയെ നരബലി അർപ്പിച്ച് അയൽവാസി; രക്തം കുടുംബക്ഷേത്രത്തിൽ തളിച്ചു

Gujarat: ഛോട്ടാ ഉദയ്പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയിൽ തളിച്ചു. സംഭവത്തിൽ പ്രതി ലാലാ ഭായ് തഡ്‌വിയെ അറസ്റ്റ് ചെയ്തു. കുടംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലാ ഭായ് ചെയ്തതെന്ന് പോലീസ് പറയുന്നു. അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാൽ […]
Kasaragod പാർട് ടൈം ജോലി വാഗ്ദാനം, ഡോക്ടറില്‍ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ

Kasaragod: ഡോക്ടറില്‍ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജെന്‍വര്‍ (24) ആണ് പിടിയിലായത്. ഓണ്‍ലൈന്‍ പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കാസര്‍കോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൽ കാസര്‍കോട് സൈബർ ക്രൈം […]
Palakkad ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

Palakkad: Kozhikode – Palakkad ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്കാണ് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. […]
കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട

Elathur: കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം MDMA യുമായി മൂന്ന് പേർ Elathur പോലീസിന്റെ പിടിയിലായി. Kozhikode സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്. A major drug bust took place in Kandamkulangara, Elathur, where 79.74 grams of MDMA was seized. Elathur police arrested three individuals in connection with the case. […]
പാതിവില തട്ടിപ്പ്എ എൻ രാധാകൃഷ്‌ണൻ കുരുക്കിൽ; ആനന്ദകുമാറിനെയും ചോദ്യംചെയ്യും

പാതിവിലയ്ക്ക് ഇരുചക്രവാഹനം നൽകുന്ന മണിച്ചെയിൻ തട്ടിപ്പുപദ്ധതിയുടെ ബുദ്ധികേന്ദ്രം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ, നാഷ ണൽ എൻജിയോസ് കോൺഫെഡറേഷൻ ചെയർമാൻ കെ എൻ ആനന്ദകുമാർ എന്നിവരുടെ പങ്കാണ് പരിശോധിക്കുന്നത്. ഇരുവരെയും ഉടൻ ചോദ്യംചെയ്യും. തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ്റെ അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസെന്റ്, മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷീബ സുരേഷ്, പദ്ധതി നടത്തിപ്പ് ഏജൻസിയായ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് […]
മൃതദേഹങ്ങള്‍ക്കരികില്‍ ചോക്ലേറ്റും കത്തിയും മൊബൈലും; Kasaragod 15കാരിയുടെയും അയല്‍വാസിയുടെയും മരണത്തില്‍ ദുരൂഹത

Kasaragod: പൈവളിഗെയില്‍ പതിനഞ്ചുകാരിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. പക്ഷേ എന്തിനാണ് ഇരുവരും ജീവനൊടുക്കിയത് എന്ന് വ്യക്തമല്ല. ഇവരുടെ മൃതദേഹങ്ങള്‍ കണ്ട സ്ഥലത്ത് ചോക്ലേറ്റും കത്തിയും പൊട്ടിയ മൊബൈലും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിച്ചു എന്ന ആരോപണവും ശക്തമാണ്. ഇതിനു മുന്‍പ് നാട്ടുകാര്‍ മരിച്ച പ്രദീപിന്(42) എതിരെ […]
ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപന Perambra യുവാവ് പിടിയിൽ

Perambra: പേരാമ്പ്ര എരവട്ടൂരിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി മുഹമ്മദ് ഷമീം കെ.കെ (39) ആണ് പേരാമ്പ്ര പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മസാല പാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ റൂമിലെത്തി പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു. ഏവെട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം […]
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒന്നര കിലോഗ്രാം MDMA

Malappuram: കരിപ്പൂരിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ MDMA പിടികൂടി. കരിപ്പൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് MDMA പിടികൂടിയത്.മലപ്പുറം പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ആഷിഖ് നിലവിൽ മട്ടാഞ്ചേരി പോലീസിൻ്റെ കസ്റ്റഡിയിലാണ്, മട്ടാഞ്ചേരിയിൽ MDMA യും കഞ്ചാവും കടത്തിയ കേസിൽ ആഷിഖ് അടക്കം ആറുപേർ പ്രതികളാണ്. വിദേശത്ത് നിന്നും പാർസലായാണ് വീട്ടിൽ മയക്കുമരുന്ന് എത്തിച്ചത്.സംസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഉന്നത അളവിലുള്ള കേസുകളിൽ ഒന്നാണിത്. […]
10 വയസുള്ള സ്വന്തം മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA നൽകും; പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ

Pathanamthitta: തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം MDMA എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്നും 3.78 ഗ്രാം MDMA പിടിച്ചെടുത്തു. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് MDMA ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കൽ കൂടുതൽ MDMA ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളെ […]
മകന്‍ എട്ടാംക്ലാസ് മുതല്‍ ലഹരി ഉപയോഗിക്കുന്നു, 22 വയസായി; വെളിപ്പെടുത്തി മാതാവ്

Mukkam: മകന്‍ ലഹരിക്കടിമയാണെന്ന വെളിപ്പെടുത്തലുമായി മാതാവ്. എട്ടാം ക്ലാസ് മുതല്‍ മകന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇപ്പോള്‍ തനിക്കെതിരെ അക്രമസ്വഭാവം അടക്കം പ്രകടിപ്പിക്കുന്നുണ്ടെന്നും ഉമ്മ പറയുന്നു. ലഹരിക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിക്കുന്ന മഹാ വാഹന റാലി മുക്കത്തെത്തിയപ്പോഴായിരുന്നു ഉമ്മയുടെ വെളിപ്പെടുത്തല്‍. ഉമ്മയുടെ വാക്കുകള്‍- എട്ടാം ക്ലാസ് മുതല്‍ മകന്‍ ലഹരി ഉപയോഗിക്കുകയാണ്. ഇപ്പോള്‍ 22 വയസ്സ് ആയി. തുടക്കത്തില്‍ ചെറുതായിട്ടാണ് ഉപയോഗിച്ചത്. ഇപ്പോള്‍ തലയ്ക്ക് പിടിച്ചു. ജോലിക്ക് ഒന്നും പോകില്ല. കഞ്ചാവാണ് ആദ്യം ഉപയോഗിച്ചത്. ആദ്യം ഉപദേശിച്ചു. നന്നാവുമെന്നാണ് […]