Thamarassery, ഓടക്കുന്ന്, പുളിക്കിൽ മുഹമ്മദ് നിര്യാതനായി
Thamarassery: ഓടക്കുന്ന് പുളിക്കിൽ മുഹമ്മദ് (66) നിര്യാതനായി. ഭാര്യ സഫിയ. മക്കൾ: നൗഫൽ, മാഷിദ. മരുമക്കൾ : ഷാജഹാൻ, ദിൽഷാന . സഹോദരങ്ങൾ: ഉസ്സൈൻകുട്ടി, സൈനബ, ഖദീജ, പരേതനായ ഉണ്ണിമോയി. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമുഹ മസ്ജിദിൽ.
പരപ്പൻ പൊയിൽ- പുന്നശ്ശേരി-കാരക്കുന്നത്ത് റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി MK Muneer MLA
Koduvally: പരപ്പൻ പൊയിൽ- പുന്നശ്ശേരി-കാരക്കുന്നത്ത് റോഡ് നവീകരണത്തിന് 45.26 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി നൽകി കൊണ്ട് KRFB പ്രൊജക്ട് ഡയറക്ടർ ഉത്തരവായതായി Dr. MK Muneer MLA. റോഡ് നവീകരണത്തിന് FDR രീതി അവലംബിക്കുന്നതിനാൽ ടെൻഡറിന് മുമ്പായി Project Execution Document (PED) തയ്യാറാക്കുന്ന ജോലി കൂടി കിഫ്ബി ഉടൻ പൂർത്തിയാക്കുമെന്നും ആയതിന് ശേഷം പ്രവൃത്തി ടെൻഡർ ചെയ്യുമെന്നും MLA അറിയിച്ചു. ടെൻഡറിന് ശേഷം പ്രവൃത്തി തുടങ്ങുന്നതിന് കാല താമസം നേരിടുന്ന പ്രവണത വർധിച്ചതിനാലാണ് […]
റണ്ണേഴ്സ് കിരീടം മങ്ങാട് AUP സ്കൂളിന്
Poonoor: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച എല്‍ പി വിഭാഗം കായികോത്സവത്തില്‍ ഓവറോള്‍ റണ്ണേഴ്സ് ട്രോഫി മങ്ങാട് AUP സ്കൂള്‍ കരസ്ഥമാക്കി. വിജയികളെ ആനയിച്ച് കൊണ്ട് മങ്ങാടിന്‍റെ വിവിധ ഭാഗങ്ങളിലൂടെ പി ടി എ യുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തിന് പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട്, സ്റ്റാഫ് സെക്രട്ടറി ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Thamarassery, ചുരത്തിലെ ഗതാഗതക്കുരുക്ക്; ഭാര വാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു
Thamarassery: അവധി ദിനങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ Thamarassery ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാര വാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അടുത്ത ദിവസം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് Kozhikode കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. അവധി ദിവസങ്ങളില്‍ പകല്‍ സമയത്ത് നിയന്ത്രണം കൊണ്ടു വരാനാണ് ആലോചിക്കുന്നത്. വൈകാതെ തന്നെ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ ഭാര വാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം Kozhikode ജില്ലാ ഭരണകൂടത്തിന് മുന്നില്‍ വെക്കുമെന്ന് വയനാട് […]
Koyilandy, വയോധികൻ ട്രെയിൽ തട്ടി മരിച്ചു
Koyilandy: കൊയിലാണ്ടിയിൽ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം വയോധികൻ ട്രയിന്‍തട്ടി മരിച്ചു. പെരുവട്ടൂര്‍ എടവന സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. അറുപത്തിഎട്ട് വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ രാത്രി ഏഴരയോടെയാണ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍ പാളത്തില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം Kozhikode മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
Koduvally, പാർട്ടിക്കുള്ളിലെ തർക്കം; കോൺഗ്രസ് അംഗംത്തിന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നഷ്ടമായി
Koduvally: നഗര സഭയിൽ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധ്യക്ഷ സ്ഥാനം നഷ്ടമായി. പാർട്ടിക്കുള്ളിലെ തർക്കത്തെ തുടർന്ന് കോൺഗ്രസ് അംഗം ടി.പി. ഷബ്ന നവാസ് യോഗത്തിൽ പങ്കെടുക്കാത്തതിനാലാണ് സ്ഥാനം നഷ്ടമായത്. മുതിർന്ന അംഗമായ മുസ്ലിം ലീഗിലെ സുബൈദ അബ്ദുസ്സലാം മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ധാരണ പ്രകാരം വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിലെ കെ.എം. സുശിനി രാജിവെച്ച് മുസ് ലിം ലീഗിന് വിട്ടുനൽകിയിരുന്നു. മുസ്ലിം ലീഗിന്റെ […]
ചുരം NRDF ന്റെ നേതൃത്വത്തിൽ വയനാട് ചുരവുമായി ബന്ധപെട്ട് കളക്ടർക്ക് നിവേദനം നൽകി
Adivaram: വയനാട് ചുരവുമായി ബന്ധപെട്ട് NRDF ന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മാലിന്യ നിക്ഷേപകരെ പിടി കൂടാനും അനവസരത്തിലുള്ള വാഹനങ്ങളുടെ ഓവർ ടേക്കിംഗ് ഇല്ലാതാക്കാനും സോളാറിന്റെ സഹായത്തോടെ CCTV സ്ഥാപിക്കുക. ചുരം മേഖലയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിലുള്ള സൗന്ദര്യ വൽക്കരണം നടത്തുക ചുരം മേഖലയിൽ ഒഴിവു സ്ഥലങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുക തുടർച്ചയായി രൂപപെടുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക ചുരം മേഖലയിലെ നീരുറവകൾ സംരക്ഷിക്കുക തുടങ്ങി ചുരം മേഖലയിലെ മനോഹാരിത നില […]
കണ്ണോത്ത് സെന്റ് ആൻറണീസ് യു.പി സ്കൂളിന് Thamarassery ഉപജില്ല ശാസ്ത്ര മേളയിൽ ഉന്നത വിജയം
Kannoth: കട്ടിപ്പാറയിൽ വച്ച് നടന്ന Thamarassery ഉപജില്ല ശാസ്ത്രമേളയിൽ കണ്ണോത്ത് സെന്റ് ആൻറണീസ് യു.പി സ്കൂൾ യു.പി സയൻസ് – ഓവറോൾ ഫസ്റ്റ്, യു.പി സോഷ്യൽ സയൻസ് – ഓവറോൾ സെക്കന്റ്,പ്രവർത്തി പരിചയമേള എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോൾ സെക്കന്റ് എന്നിവ നേടി മികച്ച വിജയം കരസ്ഥമാക്കി
Kozhikode, ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവർ സാദിഖലി തങ്ങൾ
Kozhikode: ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. Kozhikode കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫലസ്തീനികളുടേത് ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തു നിൽപ്പാണ്. 1948 മുതൽ ഫലസ്തീനികൾ നടത്തുന്ന ചെറുത്തു നിൽപ്പാണിത്. ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്രായേൽ എന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. പാശ്ചാത്യ രാജ്യങ്ങളുടെ […]
Thiruvambady,നവ കേരള സദസ് കാരശേരി പഞ്ചായത്ത് സംഘടക സമിതി രൂപീകരിച്ചു.
Thiruvambady: തിരുവമ്പാടി മണ്ഡലം നവ കേരള സദസ് കാരശ്ശേരി പഞ്ചായത്ത് സംഘടക സമിതി രൂപകരണ യോഗം കാരശ്ശേരി ബാങ്ക് ഓഡിറ്റൊറിയത്തിൽ നടന്നു. സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. സദസ് നിയോജക മണ്ഡലം ഫിനാൻസ് കമ്മറ്റി കൺവീനർ ടി. വിശ്വനാഥൻ പദ്ധതി വിഷധീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയരാജ്, കാരശ്ശേരി പഞ്ചായത്ത് […]
Kattippara: മങ്ങമ്പ്ര ബാബു ആശാരി നിരാത്യനായി
Kattippara: മങ്ങമ്പ്ര ബാബു ആശാരി (67) നിരാത്യനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ബിജേഷ്, അനുപമ, പരേതനായ ബൈജു. മരുമക്കൾ: സുരേഷ്, ഷീജ, അഞ്ജന. സഹോദരങ്ങൾ: ബോസ്, രത്നമ്മ, പരേതനായ അജയൻ. സംസ്കാരം: നാളെ (27-10-23, വെള്ളി) രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.
Mukkam, കേരളോത്സവ വോളിബോൾ ടൂർണ്ണമെന്റ് ആവേശത്തോടെ ഏറ്റടുത്ത് നാട്ടുകാർ
Mukkam: മുക്കം നഗര സഭ കേരളോത്സവത്തിന്റെ വോളിബോൾ മത്സരം കാണാൻ രാത്രിയിലും തടിച്ചു കൂടിയത് നൂറു കണക്കിന് ആളുകൾ. മുത്തേരി സ്പോർട്സ് അക്കാഡമി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. തീർത്തും പ്രാദേശിക ടീമുകളായിട്ടും മികച്ച താരങ്ങൾ അണി നിരന്നതും, സംഘാടന മികവും മത്സരത്തെ ആവേശകരമാക്കി. ഫൈനലിൽ യുവധാര തെച്ച്യാടിനെ പരാജയപ്പെടുത്തി മുത്തേരി സ്പോർട്സ് അക്കാഡമി ജേതാക്കളായി. നഗര സഭ ചെയർമാൻ പി ടി ബാബു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.