Kodanchery, ജോളി തോമസ് നിര്യാതനായി.
Kodanchery: നെല്ലിപ്പോയിൽ, മുഖാലയിൽ ജോളി തോമസ് (64) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (ഓലിക്കതൊട്ടിയിൽ) മക്കൾ: ജോമോൻ, ജോബി, മിനി മോൾ. മരുമക്കൾ: ഷാജോ ആശാരി പറമ്പിൽ, സോഫിയ കാരക്കാട്ട്. സംസ്കാരം: നാളെ ഉച്ച കഴിഞ്ഞ് മഞ്ഞു വയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.
NMMS നിശാ പഠന ക്യാമ്പ് സമാപിച്ചു.
Poonoor: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് അഞ്ച് ദിവസങ്ങളിലായി നടന്ന നിശാ പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. കെ അബ്ദുസലീം, ഡാനിയ, ദേവരത്, ഷൈമേഷ് എന്നവർ സംസാരിച്ചു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ എം ജിസാന നന്ദിയും പറഞ്ഞു.
Thamarassery, സബ് ജില്ലാ കലോത്സവം – കലാ പ്രതിഭകളെ ആദരിച്ചു.
Kodanchery: Thamarassery സബ് ജില്ലാ കലാ മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 201 പോയിന്റോടെ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കിയ വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭകളെ പി ടി എയും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് ആദരിച്ചു. മത്സര ഇനങ്ങളിൽ എല്ലാം മികച്ച പ്രകടനം കാഴ്ച വച്ചാണ് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ വിജയ കുതിപ്പ് തുടർന്നത്. സയൻസ് കൊമേഴ്സ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. കലാ മേളയിലെ […]
Koodaranji, കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
Koodaranji: മാലിന്യ മുക്തം നവ കേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി Koodaranji ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 ലധികം കുട്ടികൾ പങ്കെടുത്ത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷനായി കുട്ടികളുടെ പാനൽ പ്രതിനിധികൾ നിയന്ത്രിച്ച ഹരിത പാർലമെന്റ് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു അവസ്ഥ പഠന […]
UP സ്വദേശി പുനൂരിൽ നിര്യാതനായി
Poonoor: UP സ്വദേശിയും പുനൂരിൽ ബാർബർ ഷോപ്പ് ജീവനക്കാരനും ആയിരുന്ന ഇർഫാനാണ് മരണപ്പെട്ടത്. UP സ്വദേശിയായ ഇർഫാൻ കുടുംബത്തോടൊപ്പം പുനൂരിൽ താമസിച്ചു വരികയായിരുന്നു. Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
Thamarassery, കാല്‍പ്പന്തിന്റെ ഉയരം തേടി നഫൽ ദിയാൻ പി.കെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമിലേക്ക്
Thamarassery: കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന അണ്ടർ 14 ഫുട്ബോൾ ടീമിലേക്ക് നഫൽ ദിയാൻ പി.കെ തിരഞ്ഞെടുക്കപ്പെട്ടു. Thamarassery കോരങ്ങാട് ടി .ടി മുക്ക് സ്വദേശിയായ മുനീർ ജംഷീന ദമ്പതികളുടെ മകനാണ് നഫൽ ദിയാൻ. താമരശ്ശേരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.
Poonoor, ചേപ്പാലഅബ്ദുൽ മജീദ് നിര്യാതനായി
Poonoor: ചേപ്പാല ചന്തച്ചൻ കണ്ടിയിൽ പരേതനായ അഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ മജീദ് സി കെ(റിട്ടയേർഡ് ഫാർമസിസ്ററ്) നിര്യാതനായി. ഭാര്യ: ആതിക്ക (കാന്തപുരം ആപ്പാടൻ കണ്ടി) മക്കൾ: റാനിയ തസ്‌നീം, ആയിഷ ഫിദ, മുഹമ്മദ് ഹിദാഷ് മരുമകൻ: നിബാൽ അലി (ആനയാം കുന്ന്). ജനാസ നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് ചേപ്പാല ജുമാ മസ്ജിദിലും, 10.30 ന് കാന്തപുരം ജുമാ മസ്ജിദിലും.
Thamarassery, വിജയ ആഘോഷവും ആഹ്ലാദ പ്രകടനവും
Thamarassery: താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ കോരങ്ങാട് ജി എൽ പി സ്കൂൾ വിജയ ആഘോഷവും ആഹ്ലാദ പ്രകടനവും നടത്തി. 33 വിദ്യാലയങ്ങളിലെ കലാ പ്രതിഭകൾ 13 ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ 63 പോയിന്റുകൾ നേടിയാണ് കോരങ്ങാട് ജിഎൽപി സ്കൂൾ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ഹെഡ്മാസ്റ്റർ മനോജ് ടിപി വാർഡ് മെമ്പർ ഫസീല ഹബീബ്, പിടിഎ പ്രസിഡണ്ട് സജിൻ എം കെ ,എസ് എം സി ചെയർമാൻ ഹബീബ് […]
Ambedkar സാംസ്ക്കാരിക നിലയം & വായനശാല ചമൽ അങ്ങാടിയിൽ വിജയാഘോഷവും – അനുമോദനവു നടത്തി
Kattippara: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കേരളോത്സവം – 2023 – കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടിയ Ambedkar സാംസ്ക്കാരിക നിലയം – വായന ശാല വിജയാഘോഷവും – കേരളോത്സവം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിലെ മത്സരാർത്ഥികളെ അനുമോദനവും ചമൽ അങ്ങാടിയിൽ വെച്ച് നടത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. മോയത്ത് മുഹമദ് അനുമോദന ചടങ്ങ് ഉദ്ഘാടനം നിർവ്വിച്ചു. ചടങ്ങിൽ Ambedkar സാംസ്കാരിക നിലയം & വായന ശാല പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ […]
Thamarassery, ചുരത്തിന് സമാന്തരമായി ബൈപാസ്; ആവശ്യവുമായി ജനകീയ സംഗമം
Thamarassery: തടസമില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം നികുതി ദായകരുടെ അവകാശമാണെന്ന് Thamarassery രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി ചുരത്തിലെ യാത്ര ക്ലേശം പരിഹരിക്കാന്‍ ചുരം ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അടിവാരത്ത് സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി കുരുക്കുണ്ടാകുന്ന Thamarassery ചുരത്തിന് സമാന്തരമായി ബൈപാസ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിര്‍ദിഷ്ട ചിപ്പിലിത്തോട്, മരുതിലാവ്, തളിപ്പുഴ ബൈപാസ് യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ യാത്രാ ദുരിതത്തിന് വലിയ അളവില്‍ പരിഹാരമാകും. ഇതിന് ജന […]
Kunnamangalam, യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ പിടിയിൽ
Kunnamangalam: യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. Kunnamangalam സ്വദേശികളായ സഞ്ജയ്, അതുൽ, Mukkam സ്വദേശികളായ രോഹിത് എന്നിവരെയാണ് Kunnamangalam പോലീസ് പിടികൂടിയത്. പരിക്കേറ്റ ഷാനിദിന്റെ മൊഴി പ്രകാരം തട്ടിക്കൊണ്ടു പോകൽ, വധശ്രമം എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തു.
Koyilandy, കൊല്ലത്ത് DYFI പ്രവർത്തകർക്ക് നേരെ ആക്രമണം.
Kozhikode: Koyilandy കൊല്ലത്ത് DYFI പ്രവർത്തകർക്ക് നേരെ ആക്രമണം. DYFI കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അർജ്ജുൻ, വിനു എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പിൽ വച്ച് രാത്രിയോടെയായിരുന്നു ആക്രമണം. വിവാഹസത്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുൻപിലേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആർ.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് DYFI ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പുളിയഞ്ചേരിയിൽ വെച്ച് ആർ.എസ്.എസ്. പ്രവർത്തകന് മർദ്ദനമേറ്റതിന്റെ […]