ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ ഇളവുകൾ നൽകാൻ സർക്കാർ

government to ease name change regulations in birth certificates

Thiruvananthapuram: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്. നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ SSLC  സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ […]

Neyyattinkara പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

neyyattinkara 10th grade student found hanging

Neyyattinkara: പൂവ്വാറിലാണ് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാംപഴിഞ്ഞി ആയിരംതൈയില്‍ ജോസ് രാജിന്റെയും ബീനയുടേയും വളർത്തുമകള്‍ അശ്വതി മരിയ (15) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അശ്വതി മരിയ സഹോദരനെ കാണാൻ ബന്ധുവീട്ടില്‍ പോകാൻ നിർബന്ധം പിടിച്ചിരുന്നു. എന്നാല്‍ അമ്മ പോകാൻ അനുവദിച്ചില്ല. തുടർന്ന് കുട്ടി മുറിക്കകത്ത് കയറി കതകടച്ചു. ഏറെനേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനെത്തുടർന്ന് നടത്തിയ പരിശാധനയിലാണ് […]

Thamarassery നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്

thamarassery parked lorry hit by auto rickshaw two injured

Thamarassery: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നാൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവർ താമരശ്ശേരി പൊടുപ്പിൽ സ്വദേശി ഷമീർ (26), യാത്രക്കാരനായ എസ് സ്റ്റേറ്റ് മുക്ക് സ്വദേശി നോബിൾ ( 24 ) എന്നിവർക്കാണ് പരക്കേറ്റത്. സാരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം.     Thamarassery: Two people were injured when an auto-rickshaw collided […]

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

minimum fare for students should be five rupees bus owners to go on strike

കൊച്ചി: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു. […]

കൊല്ലപ്പെട്ട ഷഹബാസിന്റെയും ഷിബിലയുടെയും ബന്ധുക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

family-members-of-murdered-shahbaz-and-shibil-met-with-the-chief-minister-assurance-of-strict-action-against-the-culprits

Thamarassery സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ മാതാപിതാക്കളും, Engapuzha ഭര്‍ത്താവിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധുവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഇരുവരും പറഞ്ഞു വ്യാഴാഴ്ച ഉച്ചയോടെയാണ് താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ അക്രമ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മാതാപിതാക്കള്‍, Kozhikode PWD ഗസ്റ്റ്ഹൗസില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടത്. കേസില്‍ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം; Valancherry 9 പേര്‍ക്ക് HIV positive

shared syringe drug use 9 test hiv positive in valancherry

Malappuram: വളാഞ്ചേരിയില്‍ ഒന്‍പത് പേര്‍ HIV positive. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് HIV ബാധയുള്ളതായി കണ്ടെത്തിയത്. പിന്നീട് എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരില്‍ പലരും […]

കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ MDMA യുമായി പിടിയിൽ

man-caught-with-mdma-while-arriving-at-police-station-to-retrieve-seized-vehicle

Kozhikode: കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ MDMA യുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. 1.6 ഗ്രാം രാസലഹരിയാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പൊലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ് ബുധനാഴ്‌ച പൊലീസ് സ്റ്റേഷനിലെത്തിയത്. സംശയം തോന്നി നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് അലൻദേവ് കുടുങ്ങിയത്.     Kozhikode: A man who arrived at the police station to […]

Palakkad യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു

palakkad-young-man-killed-neighbor-in-head-attack

Palakkad: യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊപലാതകം നടത്തിയ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂരിലെ കുമ്മംകോട് എന്ന പ്രദേശത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. ഭാര്യ പിണങ്ങിപ്പോയ അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ മണികണ്ഠൻ മരിച്ചുകിടക്കുന്നത് […]

അലക്ഷ്യമായി ചീറിപ്പായലല്ല, ലെയ്ന്‍ ട്രാഫിക് പാലിക്കണം; ആറുവരിപ്പാതയില്‍ വാഹനം ഓടിക്കേണ്ടതെങ്ങനെ?

no-reckless-speeding-follow-lane-discipline-how-to-drive-on-a-six-lane-highway

കോഴിക്കോട് | ലെയ്ന്‍ ട്രാഫിക് കൃത്യമായി പാലിച്ചാണോ നിങ്ങള്‍ വണ്ടിയോടിക്കാറ്? NH66-ന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മുറയ്ക്ക് സംസ്ഥാനത്ത് പലയിടത്തും ആറുവരിപ്പാത തുറന്നതോടെ ലെയ്ന്‍ ട്രാഫിക്കിന് പ്രാധാന്യമേറെയാണ്. സാധാരണ റോഡുകളില്‍ തോന്നിയ പോലെ വണ്ടിയോടിക്കുന്നവര്‍ അതേപോല ആറുവരിപ്പാതയിലേക്ക് വണ്ടിയുമായിറങ്ങിയാല്‍ എപ്പം പണി കിട്ടീന്ന് ചോദിച്ചാല്‍ മതി. ലെയ്ന്‍ ട്രാഫിക്കൊക്കെ പാലിച്ച് ആറുവരിപ്പാതയില്‍ എങ്ങനെ വണ്ടിയോടിക്കാം? 1,2,3… ഒരേ ദിശയില്‍ മൂന്ന് ലെയ്‌നുകള്‍. രണ്ട് ദിശയിലുമായി ആകെ ആറ് ലെയ്‌നുകള്‍. ഒന്നാമത്തെ ലെയ്ന്‍, അതായത് ഏറ്റവും ഇടതുവശമുള്ള ലെയ്ന്‍ ഭാരവാഹനങ്ങള്‍ക്കും […]

Engapuzha വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

engapuzha-man-injured-in-road-accident-passes-away

Thamarassery: ദേശീയപാതയിൽ ഈങ്ങാപ്പുഴ  എലോക്കരയിൽ പിക്കപ്പ് വാനിടിച്ച്‍  പരിക്കേറ്റ  ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . എലോക്കക്ക് സമീപം പച്ചക്കറി കട നടത്തുന്ന ആളാണ് നവാസ്.     Thamarassery: Nawaz, a native of Elokkara, Engapuzha, who was injured in an accident […]

Puthuppady ലഹരിക്കെതിരെ ലോങ്ങ് മാർച്ച്

long-march-against-drugs-in-puthuppady

Puthuppady: ലഹരിയ്ക്കും വയലൻസിനുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച്‌ സംഘടിപ്പിച്ചു. എലോകരയിൽ നിന്ന് ആരംഭിച്ച മാർച്ച് ഈങ്ങാപ്പുഴ അങ്ങാടിയിൽ സമാപിച്ചു. അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി ഉദ്ഘടനം ചെയ്തു. ശ്രീജ ബിജു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മിറ്റിയംഗം പി ഉഷദേവി, റെജി സുധാകരൻ, ഷറീന മജീദ് എന്നിവർ സംസാരിച്ചു.കെ ജമീല സ്വാഗതവും വി പി ഇന്ദിര നന്ദിയും പറഞ്ഞു.     Puthuppady: Long […]

Thiruvambady – Pullurampara റോഡിൽ നാളെ ഗതാഗത നിയന്ത്രണം

traffic restriction on thiruvambady pullurampara road tomorrow

Thiruvambady – Pulloorampara Anakkampoyil – Marippuzha റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ നാളെ 27.03.2025 മുതൽ ഗതാഗതം പൂർണമായി തടസപ്പെടുന്നതാണ്. തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നക്കൽ – പൊന്നാങ്കയം വഴിയും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.     Traffic Disruption […]

test