Thamarassery “സമ്പൂർണ്ണ ലഹരി മുക്ത മഹല്ല്` ഉദ്ബോധന ക്ലാസ് നടത്തി

Thamarassery: Thamarassery പഞ്ചായത്തിലെ ഈർപ്പോണ നുസ്രത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തിവരുന്ന സമ്പൂർണ്ണ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ലഹരി മുക്ത മഹല്ല് എന്ന തലക്കെട്ടിൽ ഉദ്ബോധന ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് സെക്രട്ടറി എ കെ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് എം മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ജാഗ്രത സമിതി കൺവീനർ എംസി മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയിനർ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി ക്ലാസിനു നേതൃത്വം നൽകി. കെ സി […]
ഹോൺ മുഴക്കിയതിന് പ്രകോപിതനായി; ലഹരിക്കേസ് പ്രതി കാർ യാത്രികനെ ക്രൂരമായി മർദ്ദിച്ചു

Malappuram: ഹോൺ മുഴക്കിയതിന് പ്രകോപിതനായ ലഹരിക്കേസ് പ്രതി കാർ യാത്രികനെ ക്രൂരമായി മർദ്ദിച്ചു. പാലക്കാട് തൃത്താല വി കെ കടവ് സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിൽ ചങ്ങരംകുളത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രതി ഇർഷാദിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇർഷാദിനൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഹോൺ മുഴക്കിയതിനെ തുടർന്ന് പ്രതി ഇർഷാദിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നതായി പരാതിയിൽ പറയുന്നു. പ്രതി കൊല്ലുമെന്ന് […]
ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി

Meppadi: സ്വകാര്യ ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷണ കേസിലും, പോക്‌സോ കേസിലും ഉൾപ്പെട്ടയളാണ്. 21.03.2025 തീയതി രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. പോലീസിനെ കണ്ട് […]
വീട്ടുകാരറിയാതെ കുട്ടികളുടെ കാർ യാത്ര; ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലറേറ്റർ

Kannur: മട്ടന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു. തെളുപ്പ് കനാലിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പതിനാല് വയസുള്ള വിദ്യാര്‍ഥിയാണ് കാര്‍ ഓടിച്ചത്. വിദ്യാർഥികളെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. മട്ടന്നൂർ പണിച്ചിപ്പാറ സ്വദേശികളായ 4 പേരാണ് രക്ഷിതാക്കൾ അറിയാതെ കാറുമായി സവാരിക്കിറങ്ങിയത്. സ്കൂൾ വിദ്യാർഥികളാണ്. പണിച്ചിപ്പാറയിൽ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള വളയാലിൽ പോയി തിരികെ വീണ്ടും പണിച്ചിപ്പാറ ഭാഗത്തു പോകുന്നതിനിടെയാണ് അപകടം. പാലയോട് കനാൽക്കരയിൽ നിന്നു നിയന്ത്രണം വിട്ട […]
Mukkam കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്ക്

Mukkam: Karassery ഗ്രാമപഞ്ചായത്തിലെ തേക്കുംകുറ്റിയിൽ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം. തേക്കുംകുറ്റി സ്വദേശി മല്ലശ്ശേരി സലീമിനാണ് (64) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30ഓടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ വെച്ചായിരുന്നു ആക്രമണം. പന്നി വരുന്നത് കണ്ട് മാറിയതുകൊണ്ടാണ് വലിയ പരിക്കിൽനിന്ന് രക്ഷപ്പെട്ടതെന്ന് സലീം പറഞ്ഞു. മുക്കം സി.എച്ച്.സിയിൽ പ്രാഥമിക ചികിത്സക്കു ശേഷം Kozhikode Medical College ൽ ചികിത്സ തേടി. കാട്ടുമൃഗശല്യം കാരണം സ്വന്തം കൃഷിയിടത്തിൽ പോലും കർഷകർക്ക് സുരക്ഷയില്ലാതായിരിക്കുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു. Mukkam: Wild […]
Mundur നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു

Kodancherry: MLA യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് മുണ്ടൂരിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം സാധ്യമല്ല. ആനക്കാംപൊയിൽ, കണ്ടപ്പഞ്ചാൽ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ മറ്റു വഴികൾ തേടേണ്ടതാണ്. Kodancherry: Traffic Disruption Due to Bridge Construction in Mundoor. A new bridge is being constructed in Mundoor using ₹1.99 crore […]
സാമ്പത്തിക തർക്കം; അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

Pathanamthitta: എൺപതുകാരനായ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി മാധവം വീട്ടിൽ രാമകൃഷ്ണപിള്ളയെ മർദിച്ച കേസിലാണ് സമീപത്തെ വീടായ ലക്ഷ്മിഭവനത്തിൽ താമസിക്കുന്ന മകൻ അജീഷ് (43) അറസ്റ്റിലായത്മാർച്ച് ഒൻപതിനു വൈകുന്നേരം ആറിനായിരുന്നു സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ രാമകൃഷ്‌ണപിള്ളയെ നിലത്തിട്ടു ചവിട്ടുകയും വിറകു കഷണം കൊണ്ട് കൈയിലും കാലിലുമടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. മൂക്കിനും പൊട്ടലുണ്ട്. സംഭവശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പടനിലത്തുനിന്നാണു പിടിച്ചത്. നാട്ടുകാർ രാമകൃഷ്‌ണപിള്ളയെ ആദ്യം […]
മൂന്നര വയസ്സുകാരിക്ക് നേരെ പീഡനം; Balussery സ്വദേശിയായ യുവാവ് പിടിയിൽ

Balussery: മൂന്നര വയസ്സുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. Balussery അറപ്പീടിക സ്വദേശി അശ്വിൻ (തമ്പുരു–31) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വിൻ. Wayanad, Kodencherry എന്നിവിടങ്ങളിലായി ഒളിവിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ കുപ്പായക്കോട് കൈപ്പുറത്തുവെച്ചാണ് Balussery പൊലീസ് പിടികൂടിയത്. ഇൻസ്പക്ടർ ടി.പി.ദിനേശ്, SI മാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, എസ്‌സിപിഒ ഗോകുൽ രാജ്, സിപിഒ സുജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. […]
പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു

Idukki: പീരുമേട്ടിൽ പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയത്. മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാർ പീരുമേട് പൊലീസിൽ പരാതി […]
ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം

Thamarassery: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം. അന്വേഷണം വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും. താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ, ഇതുവരെ ആറ് വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും ഇതിനു പിന്നിൽ മുതിർന്നവരുടെ പങ്കുണ്ട് എന്നുമാണ് കുടുംബത്തിൻറെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഈ മാസം 27 ന് മുഖ്യമന്ത്രിയെ കാണുക. Thamarassery: Family Reiterates Senior […]
ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ കോടതി വെറുതെ […]
മകനെ പേടിച്ച് രാത്രി ഉറങ്ങാറില്ല അവൻ വീട്ടിലുള്ളപ്പോൾ രാത്രി ചെറിയ ശബ്ദംകേട്ടാൽപ്പോലും ഭയമാണ്

Kozhikode: “എല്ലാവരെയും കൊല്ലുമെന്ന് നേരത്തേ പറയാറുള്ളതുകൊണ്ട് മകൻ വീട്ടിലുള്ളപ്പോൾ രാത്രിയിൽ ചെറിയ ശബ്ദംകേട്ടാൽപ്പോലും ഭയമാണ്. ശരിക്ക് ഉറങ്ങിയിട്ട് നാളുകളായി. എന്താണ് ചെയ്യുക എന്നറിയില്ലല്ലോ.” -ലഹരിക്കടിമയായ മകൻ കാരണം ഇത്രയുംനാൾ എത്രമാത്രം പ്രാണഭയത്താലാണ് കഴിഞ്ഞിരുന്നതെന്ന് ഈ അച്ഛന്റെ വാക്കുകളിൽ വ്യക്തമാണ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അമ്മ പോലീസിന് പിടിച്ചുകൊടുത്ത എലത്തൂർ എസ്.കെ. ബസാറിലെ രാഹുലിന്റെ അച്ഛൻ രാധാകൃഷ്ണൻ്റെ വാക്കുകളാണിത്. പത്താംക്ലാസിൽ പഠിക്കുമ്പോൾ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയതാണ് രാഹുലെന്ന് രാധാകൃഷ്ണൻ പറയുന്നു. ചികിത്സ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചു. പല കോഴ്സുകൾക്കും വിട്ടു. […]