വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

Kalpetta: ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ബാവലി ചെക്ക് പോസ്റ്റിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴുത്തുകയായിരുന്നു. സിവിൽ പൊലീസ് എക്സൈസ് ഓഫീസർ ജയ്മോനാണ് പരിക്കേറ്റത്. തലക്കും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. പ്രതി അഞ്ചാംമൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് ഇയാളെന്നാണ് വിവരം. അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ […]
Asahar Arts & Sports Club ലഹരി വിരുദ്ധ ബോധവൽക്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

Thamarassery: ലഹരിയുടെ ഉപയോഗവും അക്രമം യുവാക്കളിൽ വ്യാപിച്ച് വരുന്ന സാഹചര്യത്തിൽ Asahar Arts & Sports Club ലഹരിക്കെതിരെ ബോധവൽക്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മദ്യനിരോധന സമിതി കോഴിക്കോട് ജില്ല സെക്രട്ടറി ബഷീർ പത്താൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പി കെ അനസ്, സി കെ യൂസഫ് മാസ്റ്റർ, സി കെ ഷാഹിദ്, ഷംസീർ എടവലം, ഗഫൂർ ചുങ്കം എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ ഓടങ്ങൽ അധ്യക്ഷ വഹിച്ചു. 120 ഓളം മെമ്പർമാർ പങ്കെടുത്ത ഇഫ്താർ […]
MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു

Thamarassery: MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് MDMA പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടനടി Thamarassery Police യുവാവിനെ Kozhikode Medical College ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം MDMA ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് MDMA പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് […]
തൊഴിലുറപ്പ് പദ്ധതി: ഓമശ്ശേരിയിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു

Omassery: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട് ഓമശ്ശേരിയിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പബ്ലിക് ഹിയറിംഗിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറിലധികം പേർ പങ്കെടുത്തു. 2024 ഏപ്രിൽ 1 മുതൽ സെപ്തംബർ 30 വരെയുള്ള ആറു മാസക്കാലം പഞ്ചായത്തിൽ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തനങ്ങളാണ് ഓഡിറ്റിന് വിധേയമാക്കിയത്. എൻട്രി മീറ്റിംഗും ഫയൽ പരിശോധനയും പ്രവൃത്തി സ്ഥലങ്ങളുടെ വിസിറ്റും പൂർത്തീകരിച്ചാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ […]
കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാക്കൾ പിടിയിലായി; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്‌തു; വൻ ലഹരിവേട്ട

Kannur: നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി നടന്ന പരിശോധനയിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം MDMA, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം LSD സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളിൽ നിന്ന് പിടികൂടി. എക്സൈസിന്റെ സ്പെഷ്യൽ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. പിന്നാലെ പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ സംഘടിച്ചെത്തിയ […]
താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

Mumbai: Malappuram താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെൺകുട്ടികൾ. ചെന്നൈ എഗ്മോർ എക്സ്പ്രസിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കുട്ടികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇരുവരെയും പുനെയിൽ എത്തിച്ചു. കുട്ടികളെ നാട്ടിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് […]
പ്രതീക്ഷകൾ വിഫലം: കാണാതായ വയോധികയുടെ മൃതദേഹം കണ്ടെടുത്തു

Kodancherry: കാണാതായ മംഗലത്ത് വീട്ടിൽ ജാനുവിന് (79) വേണ്ടി ഏഴാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസമായി കോടഞ്ചേരിയിൽ നിന്നും കാണാതായ ജാനുവേട്ടത്തിയെ തിരയുന്ന ആളുകളുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു കൊണ്ട് മൃതദേഹം ലഭിച്ചു. ഇന്നലെ പൊട്ടൻകോട് ചവിട്ടിയാനി മലയിൽ ജനുവേട്ടത്തി കാണാതായപ്പോൾ ധരിച്ച വസ്ത്രങ്ങൾ കണ്ടത്തിയിരുന്നു. ഒരു മരക്കൊമ്പിൽ ഉണങ്ങാൻ ഇട്ട നിലയിൽ കണ്ട വസ്ത്രങ്ങൾ ജനുവേട്ടത്തിടെ ആണെന്ന് മക്കൾ തിരിച്ചറിഞ്ഞു. ഈ വസ്ത്രങ്ങൾ കണ്ടത്തിയതിന്റെ പരിസര പ്രദേശങ്ങൾ വാർഡ് മെമ്പർ […]
Mukkam TVS ഉടമയെ അക്രമിച്ച കേസിലെ മുഖ്യ പ്രതിയെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

Mukkam: Mukkam TVS ഷോറൂയിൽ കയറി ആസൂത്രിതമായ അക്രമം നടത്തിയ 5 അംഗ സംഘത്തിലെ മുഖ്യ പ്രതി അൽത്താഫിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. Mukkam TVS ഉടമ സിദ്ദീഖിൻ്റെ ഇടതുകയ്യിൻ്റെയും ഇടതുകാലിൻ്റെയും എല്ലുകൾ പൊട്ടുകയും വലതു കണ്ണിന് മാരകമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. അക്രമ ശേഷം പ്രതി ഷോറൂം ഉദ്യോഗസ്ഥർ തന്നെയാണ് അക്രമിച്ചെതെന്ന് പറയുന്ന വ്യാജ വീഡിയോ വൈറലായിരുന്നു. ഇതിൻ്റെ മറുപടിയായി സ്ഥാപന ഉടമ തന്നെ വിശദീകരണം നൽകിയിരുന്നു. ശേഷം സോഷ്യൽ മീഡിയ വഴി […]
Thiruvambadi – Koodaranji റോഡ് നവീകരണം: സംരക്ഷണഭിത്തിയുടെ കാര്യത്തിൽ ആശങ്ക

Thiruvambady : നവീകരണം നടക്കുന്ന Thiruvambady – Koodaranji റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്ന കാര്യം അനിശ്ചിതത്വത്തിൽ. തിരുവമ്പാടി മുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3 കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. 8 മീറ്റർ വീതിയുള്ള റോഡ് അതേ വീതിയിൽ നവീകരിക്കുകയാണ്. ഈ ദുരത്തിനുള്ളിൽ 10 കലുങ്കുകളും നിർമിക്കുന്നുണ്ട്. റോഡിന്റെ അര കിലോമീറ്റർ ദുരത്തോളം ഒരു വശത്ത് തോട് ആണ്. Thiruvambady: The construction of a retaining […]
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു

Malappuram: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. Malappuram: Two Plus Two students have been reported missing in Tanur. The missing students, Ashwathi and Shwetha, are from Devadar Higher Secondary School in […]
ക്വാറി വിരുദ്ധ സമരത്തിൻ്റെ പേരിൽ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി

Kozhikode: കീഴപ്പയ്യൂർ പുറക്കാമലയിൽ ക്വാറി വിരുദ്ധ സമരത്തിൻ്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. മേപ്പയ്യൂർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മേപ്പയ്യൂർ പൊലീസിന്റെ അതിക്രമത്തിന് ഇരയായത്. പൊലീസ് വാനിലേക്ക് കൊണ്ടു പോകും വഴി കുട്ടിയെ പൊലീസ് മർദ്ദിച്ചതായാണ് പരാതി. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് കുട്ടിയെ വിട്ടയച്ചത്. ഇന്നലെയാണ് സംഭവമുണ്ടായത്. നാഭിയിലും ശരീരം മുഴുവനും വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതായി പിതാവ് വിശദീകരിച്ചു. ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ ശേഷം […]
ടെലിവിഷനിലേക്ക് ‘Marco’ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് CBFC

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (CBFC) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ CBFC നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ […]